From Wikipedia, the free encyclopedia
ചാവോ ഫ്രായാ[1] (Thai: เจ้าพระยา) തായ്ലാൻറലെ ഒരു പ്രധാന നദിയാണ്. ഈ നദി ബാങ്കോക്ക് നഗരത്തിലൂടെ ഒഴുകി തായ്ലാൻറ് ഉൾക്കടലിൽ പതിക്കുന്നു.
ചാവോ ഫ്രായാ നദി (แม่น้ำเจ้าพระยา) | |
Origin of the Chao Phraya River in Nakhon Sawan | |
പോഷക നദികൾ | |
- ഇടത് | Pa Sak River |
- വലത് | Sakae Krang River |
സ്രോതസ്സ് | Confluence of Ping River and Nan River |
---|---|
- സ്ഥാനം | Pak Nam Pho, Nakhon Sawan province |
- ഉയരം | 25 m (82 ft) |
അഴിമുഖം | |
- സ്ഥാനം | Gulf of Thailand, Samut Prakan Province |
- ഉയരം | 0 m (0 ft) |
നീളം | 372 km (231 mi) |
നദീതടം | 160,400 km2 (61,931 sq mi) |
Discharge | for Nakhon Sawan |
- ശരാശരി | 718 m3/s (25,356 cu ft/s) |
- max | 5,960 m3/s (210,475 cu ft/s) |
Map of the Chao Phraya River drainage basin |
അനേകം പ്രാചീന യൂറോപ്യൻ ഭൂപടങ്ങളിൽ ഈ നദിയുടെ പേര് തായ് ഭാക്ഷയിൽ നദി എന്നർത്ഥം വരുന്ന "മെനാം" എന്നോ "മായെ നാം" (തായ്: แม่น้ำ) എന്നോ രേഖപ്പെടുത്തിയിരിക്കുന്നു.
ഈ പ്രദേശം നില നിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 13° 32′ 25″ N, 100° 35′ 23″ E ആണ്. ചാവോ ഫ്രായാ നദി, നഖോൺ സവാൻ പ്രോവിൻസിൽ, പിംഗ്, നാൻ എന്നീ നദികളുടെ സംഗമ സ്ഥാനത്തു നിന്നാണ് പ്രയാണം ആരംഭിക്കുന്നത്. ഇവിടെ നിന്നു 372 കിലോമീറ്റർ ദൂരം (231 മൈൽ) മദ്ധ്യ സമതലത്തിലൂടെ ഒഴുകി ബാങ്കോക്കിലെത്തി അവിടെ നിന്ന് തായ്ലാൻറ് ഉൾക്കടലിലേയ്ക്കു പതിക്കുന്നു.
ചായോ ഫ്രായാ നദിയ്ക്കു സമാന്തരമായി വടക്കു നിന്നു തെക്കോട്ട് സ്ഥിതി ചെയ്യുന്ന പട്ടണങ്ങൾ നഖോണ്‍ സവാൻ, ഉതായി താനി, ചായി നാറ്റ്, സിങ് ബുരി, ആങ് തോങ്ങ്, ആയുത്തായ, പതും താനി, നോന്താബൂരി, ബാങ്കോക്ക്, സമുത് പ്രകാൻ എന്നിവയാണ്. ഈ പട്ടണങ്ങൾ ചരിത്രപരമായി വളരെ പ്രാധാന്യാമുള്ളവയാണ്. അതുപോലെ നദിതടത്തിനു സമീപത്തായതിനാൽ ഈ പട്ടണങ്ങളിൽ ജനങ്ങൾ ഇടതിങ്ങി ജീവിക്കുന്നു.
ഈ പ്രദേശത്ത് ഒരു വർഷം ഏകദേശം 1,400 millimetres (55 in) മഴ ലഭിക്കുന്നുണ്ട്. താപനില 24 മുതൽ 33°C (75 മുതൽ 91°F) വരെയാണ്.
ചായോ ഫ്രായാ നദിയുടെ താഴ്ഭാഗത്ത് മനുഷ്യ നിർമ്മിതമായ അനേകം കനാലുകൾ പണിതീർത്തിട്ടുണ്ട്. തലസ്ഥാന നഗരിയിൽ നിന്ന് നദയിലെ കുറുക്കുവഴിയിലൂടെ കടലിലെത്താനുള്ള വഴികളാണ് ഇവയിൽ കൂടുതലും.
ബാങ്കോക്കിൽ ചായോ ഫ്രായാ നദിയ്ക്കു കുറുകെ കടന്നു പോകുന്ന പ്രധാന പാലങ്ങളിലൊന്ന് രാമ VI റെയിൽ റോഡ് പാലമാകുന്നു.
ബാങ്കോക്കിനു സമീപം ഈ നദിയിൽ ജലഗതാഗതം വളരെ തിരക്കുള്ളതാണ്. ഏകദേശം പതിനഞ്ചിലധികം ബോട്ട് പാതകള്‍ നദിയിലുടനീളം സ്ഥിതി ചെയ്യുന്നു.
ഈ നദിയുടെ പ്രധാന പോഷക നദികൾ പാ സാക് നദി, സാകെയ് ക്രാങ് നദി, നാൻ നദി, യോം നദി, പിങ് നദി, വാങ് നദി, താ ചിൻ നദി എന്നിവയാണ്.[3][4][5] ഈ ഒാരോ പോഷകനദികൾക്കും മറ്റനവധി ചെറു പോഷകനദികളുമുണ്ട്.
ചാവോ ഫ്രോയോ നദീതട വ്യവസ്ഥ തായ്ലാൻറിലെ ഏറ്റവും വലിയ നദീതട വ്യവസ്ഥയാണ്. ഇത് രാജ്യത്തെ 35 ശതമാനം പ്രദേശം ഉൾക്കൊള്ളുന്നു.
നദിയുടെ നീർത്തടം താഴെപ്പറയുന്ന ഏതാനും ചില മേഖലകളായി തരം തിരിച്ചിരിക്കുന്നു.
പടിഞ്ഞാറേ ദിക്കിൽ തായ്ലാൻറിൻറെ മദ്ധ്യ സമതലങ്ങളുടെ ദാഹമകറ്റുന്നത് മായേ ക്ലോങ് നദിയും കിഴക്കു ദിക്കിൽ ബാങ് പക്കോങ് നദിയുമാണ്. ഈ രണ്ടു നദികളും ചാവോ ഫ്രായാ നദീതടവ്യവസ്ഥയുടെ ഭാഗമല്ല.
നദീതടം വളരെ വിശാലവും പരന്നതും നദിയിലെ എക്കൽ അടിഞ്ഞുകൂടി ഫലഭൂയിഷ്ടമായതുമാണ്. ഡെൽറ്റയിൽ നിന്നു നദിയുടെ താഴ്ഭാഗത്തുള്ള, ആങ് തോങ് പ്രോവിൻസിനു വടക്കുള്ള ഭൂമി നിരപ്പായതും സമുദ്രനിരപ്പിൽ നിന്ന് രണ്ട് മീറ്റർ ഉയരമുള്ളതുമാണ്. സമതലത്തിനു വീണ്ടു വടക്കോട്ട്, പിങ്, നാൻ എന്നിവ ഉൾപ്പെടുന്ന സമതലമാണ്. ഇവിടെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 20 മീറ്ററാണ്.
ഗൾഫ് ഓഫ് തായ്ലാൻറിൻറെ ഉപരിഭാഗത്തേയ്ക്കു പതിക്കുന്ന പ്രധാന നദികളിൽ കഴിഞ്ഞ കുറെ ദശകങ്ങളായി ഗുരുതരമായി മലിനീകരണമുണ്ടെന്ന് തായി മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ ബോർഡ്, ചാവോ ഫ്രായ നദിയുടെ താഴേയ്ക്കുള്ള ഭാഗങ്ങളിലെ ജലത്തിൽ ചില ബാക്ടീരിയകളും ഫോസ്ഫേറ്റുകൾ, ഫോസ്ഫറസ്, നൈട്രജൻ തുടങ്ങിയവയുടെ മലിനികരണമുണ്ടെന്നു കണ്ടെത്തി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.