ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ്, ഇന്റീരിയർ ഡിസൈനർ From Wikipedia, the free encyclopedia
ഗൗരി ഖാൻ (ജനനം, ഗൗരി ചിബ്ബർ; ഒക്ടോബർ 8, 1970) ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും ഇന്റീരിയർ ഡിസൈനറുമാണ്. കൂടാതെ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഭാര്യയുമായ അവർ അദ്ദേഹവുമൊത്ത്, മോഷൻ പിക്ചർ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിലെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടേയും സഹ സ്ഥാപികയും സഹ ചെയർപേഴ്സണുമാണ്. 2018 ൽ ഫോർച്യൂൺ മാസികയുടെ "ഏറ്റവും ശക്തരായ 50 സ്ത്രീകളിൽ" ഒരാളായി ഗൗരി ഖാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.[1]
ഗൗരി ഖാൻ | |
---|---|
ജനനം | ഗൗരി ചിബ്ബർ 8 ഒക്ടോബർ 1970 ഡെൽഹി, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
കലാലയം | ലേഡി ശ്രീറാം കോളേജ് |
തൊഴിൽ(s) | ചലച്ചിത്ര നിർമ്മാതാവ്, ഇന്റീരിയർ ഡിസൈനർ, കോസ്റ്റ്യൂം ഡിസൈനർ, ഫാഷൻ ഡിസൈനർ |
സജീവ കാലം | 1992–present |
ജീവിതപങ്കാളി | ഷാരൂഖ് ഖാൻ (m. 1991) |
കുട്ടികൾ | 3 |
ഗൗരി ഖാൻ ഡൽഹിയിൽ പഞ്ചാബി ഹിന്ദു ബ്രാഹ്മണ മാതാപിതാക്കളായ സവിത, കേണൽ രമേശ് ചന്ദ്ര ചിബ്ബർ എന്നിവരുടെ മകളായി ജനിച്ചു.[2] ലോറെറ്റോ കോൺവെന്റ് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും ഡൽഹിയിലെ മോഡേൺ സ്കൂളിൽ നിന്ന് പന്ത്രണ്ടാം ക്ലാസും പൂർത്തിയാക്കിയ ഗൗരി ഖാൻ ലേഡി ശ്രീ റാം കോളേജിൽ നിന്ന് ബി.എ. ബിരുദം നേടി. കൂടാതെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്ന് ഫാഷൻ ഡിസൈനിൽ ആറുമാസത്തെ കോഴ്സും പൂർത്തിയാക്കി.[3]
ഷാരൂഖ് ഖാൻ ബോളിവുഡിൽ തുടക്കം കുറിക്കുന്നതിനു മുമ്പ് 1984 ൽ ഡൽഹിയിൽവച്ചാണ് ഗൗരി അദ്ദേഹത്തെ കണ്ടുമുട്ടുന്നത്.[4] ആറ് വർഷം നീണ്ടുനിന്ന പ്രണയത്തിനുശേഷം 1991 ഒക്ടോബർ 25 ന് അവർ വിവാഹിതരായി.[5] അവർക്ക് 3 മക്കളുണ്ട്: മകൻ ആര്യൻ ഖാൻ (ജനനം: 12 നവംബർ 1997), മകൾ സുഹാന ഖാൻ (ജനനം 22 മെയ് 2000), മകൻ അബ്രാം ഖാൻ (ജനനം 27 മെയ് 2013; സറോഗസി വഴി).[6][7]
2002 ൽ ഗൗരി ഖാനും ഭർത്താവ് ഷാരൂഖ് ഖാനും റെഡ് ചില്ലീസ് എന്റർടൈൻമെന്റ് എന്ന ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനി സ്ഥാപിച്ചു. 1999 ൽ ദമ്പതികൾ ആദ്യമായി സ്ഥാപിച്ച ഡ്രീംസ് അൺലിമിറ്റഡിൽ നിന്നാണ് ഇത് രൂപാന്തരപ്പെട്ടത്. ഫറാ ഖാൻ സംവിധാനം ചെയ്ത മേം ഹൂം നാ ആയിരുന്നു അവർ ആദ്യമായി നിർമ്മിച്ച ചിത്രം. കോ-ചെയർപേഴ്സണായും ബാനറിൽ നിർമ്മിക്കുന്ന എല്ലാ സിനിമകളുടെയും പ്രധാന നിർമ്മാതാവായും ഗൗരി ഖാൻ പ്രവർത്തിക്കുന്നു. മേം ഹൂം നാ (2004), ഓം ശാന്തി ഓം (2007), മൈ നേം ഈസ് ഖാൻ (2010), റാ.വൺ (2011), ചെന്നൈ എക്സ്പ്രസ് (2013), ഹാപ്പി ന്യൂ ഇയർ (2014), ദിൽവാലെ (2015) എന്നിവയുൾപ്പെടെ നിരവധി വിജയകരമായ ചിത്രങ്ങൾ ഖാൻ നിർമ്മിച്ചിട്ടുണ്ട്.[6]
2016 ൽ സത്യ പോളിനായി ‘കോക്ക്ടെയിൽസ് ആൻഡ് ഡ്രീംസ്’ എന്ന പേരിൽ ഒരു ഫാഷൻ ശേഖരം ഖാൻ രൂപകൽപ്പന ചെയ്തിട്ടുണ്ട്.[8] മന്നത്തിന്റെ ബാന്ദ്ര ബംഗ്ലാവ് പുതുക്കിപ്പണിയുന്നതിനിടയിലാണ് ഖാൻ ആദ്യമായി ഇന്റീരിയർ ഡിസൈനിൽ താൽപര്യം പ്രകടിപ്പിച്ചത്. എന്നിരുന്നാലും, 2010 ൽ, ഇന്റീരിയർ ഡിസൈനറും അടുത്ത സുഹൃത്തും ആയ സുസ്സാൻ ഖാനുമായി സഹകരിച്ച് ഇന്റീരിയർ ഡിസൈനിംഗിൽ അവർ പ്രത്യേകമായി ഇന്റീരിയർ പ്രോജക്ടുകൾ രൂപകൽപ്പന ചെയ്തു തുടങ്ങി.[9] 2011 ൽ ഗൗരി ഖാനുമായി സുസ്സാൻ വീണ്ടും പങ്കാളിത്തത്തോടെ മുംബൈയിൽ ചാർക്കോൾ പ്രോജക്ട് ഫൗണ്ടേഷൻ ആരംഭിച്ചു.[10] ഇതിനുശേഷം ഗൗരി ഖാൻ തന്റെ ആദ്യത്തെ ഇന്റീരിയർ സ്റ്റോർ ‘ഡിസൈൻ സെൽ’ എന്ന പേരിൽ മുംബൈയിലെ വോർലിയിൽ 2014 ന്റെ തുടക്കത്തിൽ ആരംഭിച്ചു. 2017 ഓഗസ്റ്റിൽ ഖാൻ തന്റെ ഡിസൈൻ സ്റ്റുഡിയോ ആയ ഗൗരി ഖാൻ ഡിസൈൻസ് മുംബൈയിലെ ജുഹുവിൽ ആരംഭിച്ചു.[11]
2018 ൽ ഇന്റീരിയർ ഡിസൈൻ മേഖലയിലെ പ്രവർത്തനത്തിന് ഖാന് എക്സലൻസ് ഇൻ ഡിസൈൻ അവാർഡ് ലഭിക്കുകയുണ്ടായി.[12]
വർഷം | സിനിമ | കുറിപ്പുകൾ |
---|---|---|
2004 | മേം ഹൂം നാ | നാമനിർദ്ദേശം — മികച്ച സിനിമയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം |
2005 | പഹേലി | |
2007 | ഓം ശാന്തി ഓം | അവസാന ക്രെഡിറ്റുകളിൽ അതിഥി വേഷം നാമനിർദ്ദേശം — മികച്ച ചിത്രത്തിനുള്ള ഫിലിംഫെയർ പുരസ്കാരം |
2009 | ബില്ലു | |
2010 | മൈ നേം ഈസ് ഖാൻ | ധർമ്മ പ്രൊഡക്ഷനുമായി ചേർന്ന് സഹനിർമ്മാണം നാമനിർദ്ദേശം - മികച്ച ചിത്രത്തിനുള്ള ഫിലിംഫെയർ അവാർഡ് |
2011 | ആൾവെയിസ് കഭി കഭി | |
റാ.വൺ | ||
2012 | സ്റ്റുഡൻറ് ഓഫ് ദി ഇയർ | ധർമ്മ പ്രൊഡക്ഷനുമായി ചേർന്ന് സഹനിർമ്മാണം |
2013 | ചെന്നൈ എക്സ്പ്രസ് | യുടിവി മോഷൻ പിക്ചേഴ്സുമായി ചേർന്ന് സഹനിർമ്മാണം നാമനിർദ്ദേശം - മികച്ച ചിത്രത്തിനുള്ള ഫിലിംഫെയർ അവാർഡ് |
2014 | ഹാപ്പി ന്യൂ ഇയർ | അവസാന ക്രെഡിറ്റുകളിൽ അതിഥി വേഷം |
2015 | ദിൽവാലേ | രോഹിത് ഷെട്ടി പ്രൊഡക്ഷൻസിന്റെ കൂടെ സഹനിർമ്മാണം |
2016 | ഡിയർ സിന്തഗി | ധർമ പ്രൊഡക്ഷൻസ്, ഹോപ് പ്രൊഡക്ഷൻസ് എന്നിവയുമായി ചേർന്ന് സഹനിർമ്മാണം |
2017 | റേയ്സ് | എക്സൽ എന്റർടെയിൻമെന്റുമായി ചേർന്ന് സഹനിർമ്മാണം |
ജബ് ഹാരി മെറ്റ് സേജൽ | വിൻഡോ സീറ്റ് ഫിലിംസുമായി ചേർന്ന് സഹനിർമ്മാണം. | |
ഇത്തെഫാക് | ധർമ്മ പ്രൊഡക്ഷൻസ്, ബി.ആർ സ്റ്റുഡിയോസ് എന്നിവരുമായി ചേർന്ന് സഹനിർമ്മാണം. | |
2018 | സീറോ | കളർ യെല്ലോ പ്രൊഡക്ഷൻസുമായി ചേർന്ന് സഹനിർമ്മാണം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.