From Wikipedia, the free encyclopedia
മഹാരാഷ്ട്ര സ്വദേശിയായ ഒരു രാഷ്ട്രീയ പ്രവർത്തകനും ഗ്രന്ഥകാരനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (CPI) മുതിർന്ന നേതാവും ബുദ്ധിജീവിയുമായിരുന്ന വ്യക്തിയാണ് ഗോവിന്ദ് പൻസാരെ (Marathi: गोविंद पानसरे) (26 November 1933 - 20 February 2015). പതിനേഴാം നൂറ്റാണ്ടിലെ മഹാരാഷ്ട്ര ഭരണാധികാരിയായിരുന്ന ശിവജിയെക്കുറിച്ച് രചിച്ച ആരായിരുന്നു ശിവജി? എന്ന അദ്ദേഹത്തിന്റെ പുസ്തകം ജനപ്രീതി നേടിയിരുന്നു. ഈ പുസ്തക രചന കാരണം വർഗ്ഗീയ തീവ്രവാദികളിൽ നിന്ന് അദ്ദേഹം ഭീഷണി നേരിട്ടിരുന്നു.[1][2]
ഗോവിന്ദ് പൻസാരെ | |
---|---|
ജനനം | |
മരണം | ഫെബ്രുവരി 20, 2015 81) | (പ്രായം
തൊഴിൽ | മാർക്സിസ്റ്റ്, പൊതു പ്രവർത്തകൻ, അഭിഭാഷകൻ, എഴുത്തുകാരൻ |
ജീവിതപങ്കാളി(കൾ) | ഉമ പൻസാരെ |
കുട്ടികൾ | സ്മിത, അവിനാശ് & മേഘ |
ആറു ദശാബ്ദത്തിലേറെ കാലം മഹാരാഷ്ട്രയിലെ തൊഴിലാളികളുടെയും സാമാന്യ ജനങ്ങളുടെയും നിരവധി സമരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നു. സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ദീർഘകാലം വഹിച്ചിട്ടുണ്ട്. കോൽഹാപൂരിലെ കോൾവിരുദ്ധ സമരത്തിൽ പൻസാരെ വഹിച്ച നേതൃത്വപരമായ പങ്ക് കോർപ്പറേറ്റുകൾക്കിടയിൽ അദ്ദേഹത്തിന് ശത്രുതയുണ്ടാക്കിയിരുന്നു. മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ തലവൻ ഹേമന്ത് കാക്കറെയുടെ വധത്തിന്റെ ഉള്ളറകൾ തുറന്നുകാണിക്കുന്ന ‘ഹു കിൽഡ് കാക്കറെ ?’ എന്ന പുസ്തകം ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അദ്ദേഹം മുൻകൈ എടുത്തതും വർഗീയ തീവ്രവാദികൾക്ക് അദ്ദേഹത്തോട് ശത്രുതയുണ്ടാക്കി.
2015 ഫെബ്രുവരി 16ന് അദ്ദേഹത്തെയും ഭാര്യയേയും കൊലയാളികൾ വെടിവെച്ചുകൊല്ലാൻ ശ്രമിക്കുകയും ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ഫെബ്രുവരി 20ന് മരണപ്പെടുകയും ചെയ്തു.[3][4][5][6]
കൊലപാതകത്തിന് ഏഴു മാസങ്ങൾക്ക് ശേഷം ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാതൻ സൻസ്തയുടെ പ്രവർത്തകർ കൊലപാതകക്കേസിൽ അറസ്റ്റിലായി.[7][8][9]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.