ഒരു പുരാതന റോമൻ വൈദ്യശാസ്ത്രഞ്ജനാണ് ഗലേൻ എന്ന പേരിൽ അറിയപ്പെടുന്ന ഏലിയസ് ഗലേനസ് (Aelius Galenus) അഥവാ ക്ലോഡിയസ്സ് ഗലേനസ് (Claudius Galenus) (AD 129 – 200/217) (Greek: Γαληνός, Galēnos). ഗ്രീക്ക് വംശജനായ,[1]
ഇദ്ദേഹം, പെർഗാമമിലെ ഗലേൻ (Galen of Pergamum ) എന്നാണ് പൊതുവേ അറിയപ്പെട്ടിരുന്നത്.
റോമൻ കാലഘട്ടത്തിലെ ഏറ്റവും മികച്ച ചികിത്സകനായി ഇദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിലെ വൈദ്യശാസ്ത്രത്തിന് ഇദ്ദേഹത്തിന്റെ സംഭാവനകൾ വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ പ്രധാനമായും കുരങ്ങുകളിലാണ് നടത്തിയിരുന്നത്. അന്ന് മനുഷ്യരിൽ വൈദ്യശാസ്ത്രപരീക്ഷണങ്ങൾ നടത്തുന്നത് അനുവദനീയമായിരുന്നില്ല. [2]
1628 ൽ വില്യം ഹാർവേ ഹൃദയവും ഞരമ്പുകളും രക്തം പമ്പു ചെയ്യുന്നതുപോലെയാണെന്ന് കണ്ടെത്തുന്നതു വരെ ഗലേന്റെ പഠനങ്ങളും എഴുത്തുകളുമാണ് ഹൃദയവും, ഞരമ്പുകളുടെയും പഠനത്തിനു ആധാരമായിരുന്നത്. [3] 19 ആം നൂറ്റാണ്ടിലും വൈദ്യശാസ്ത്ര വിദ്യാർത്ഥികൾ ഗലേന്റെ ചില പഠനങ്ങൾ ആധാരമാക്കിയിരുന്നു. നാഡികളെക്കുറിച്ച് ഗലേൻ വികസിപ്പിച്ചെടുത്ത ചില പഠനങ്ങളും ഇപ്പോഴും വിശ്വസിക്കപ്പെടുന്നു. [4] ഒരു നല്ല വൈദ്യശാസ്ത്രഞ്ജൻ കൂടാതെ അദ്ദേഹം ഒരു തത്ത്വചിന്തകൻ കൂടിയായിരുന്നു. അദ്ദേഹം ഒരു നല്ല ചികിത്സകൻ ഒരു തത്ത്വശാസ്ത്രഞ്ജൻ കൂടിയാണ് ("That the Best Physician is also a Philosopher") എന്നൊരു കൃതി കൂടി രചിച്ചിട്ടുണ്ട്. [5],
Furley, D, and J. Wilkie, 1984, Galen On Respiration and the Arteries, Princeton University Press, and Bylebyl, J (ed), 1979, William Harvey and His Age, Baltimore: Johns Hopkins University Press
Frampton, M., 2008, Embodiments of Will: Anatomical and Physiological Theories of Voluntary Animal Motionfrom Greek Antiquity to the Latin Middle Ages, 400 B.C.–A.D. 1300, Saarbrücken: VDM Verlag. pp. 180 - 323
Kotrc RF, Walters KR. A bibliography of the Galenic Corpus. A newly researched list and arrangement of the titles of the treatises extant in Greek, Latin, and Arabic. Trans Stud Coll Physicians Phila. 1979 December;1(4):256–304
Nutton V. Roman Medicine, 250 BC to AD 200, and Medicine in Late Antiquity and the Early Middle Ages, in Lawrence C.(ed.) The Western Medical Tradition: 800–1800 A.D. 1995
Peterson DW. Observations on the chronology of the Galenic Corpus. Bull Hist Med 51(3): 484, 1977
Siegel RE. Galen's System of Physiology and Medicine, Basel 1968 (this text is not regarded highly by most Galen scholars)
Siegel RE. Galen on Sense Perception, His Doctrines, Observations and Experiments on Vision, Hearing, Smell, Taste, Touch and Pain, and Their Historical Sources. Karger, Basel 1970 (this text is not regarded highly by most Galen scholars)
Siegel RE. Galen on Psychology, Psychopathology, and Function and Diseases of the Nervous System 1973 (this text is not regarded highly by most Galen scholars)
Mark Grant, Roman Cookery, which features recipes/ clinary advice interspersed through Galen's writings. (Serif, London, 2008). Archived 2014-01-16 at the Wayback Machine.
Claudii Galeni opera omnia in Medicorum graecorum opera quae exstant, editionem curavit D. Carolus Gottlob Kühn, Lipsiae prostat in officina libraria Car. Cnoblochii, 1821-1833 in 20 volumines.
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.