ഖാവോ യായി നാഷണൽ പാർക്ക്
From Wikipedia, the free encyclopedia
ഖാവോ യായി (Thai: เขาใหญ่, pronounced [kʰǎw jàj]) തായ്ലാൻറിലെ ഒരു ദേശീയോദ്യാനമാണ്.
ഖാവോ യായി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Heo Suwat waterfall | |
Location | Thailand |
Nearest city | Pak Chong |
Coordinates | 14°26′29″N 101°22′11″E |
Area | 2,168 km² |
Established | 1962 |
Visitors | 828,525 (3 Apr 2014) |
Governing body | Department of National Parks, Wildlife and Plant Conservation |
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/3/36/F%C3%BBt_%C3%A9mergeant.jpg/640px-F%C3%BBt_%C3%A9mergeant.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/0/02/Dhole_feeding_Khao_Yai_NP.jpg/640px-Dhole_feeding_Khao_Yai_NP.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/b/b5/Paxzcasso1.jpg/640px-Paxzcasso1.jpg)
ഖാവോ യായി ദേശീയോദ്യാനം, തായ്ലാൻറിലെ തെക്കുപടിഞ്ഞാറ്, ഖെറാത്ത് പീഠഭൂമിയുടെ തെക്കുപടിഞ്ഞാറേ അതിരിൽ സൻഗമ്ഫായെങ് മലനിരകളുടെ പടിഞ്ഞാറു ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ദേശീയോദ്യാനം നിലനിൽക്കുന്ന പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ പർവ്വതം 1,351 മീറ്റർ ഉയരമുള്ള ഖാവോ റോം ആണ്.
ഈ ദേശീയോദ്യാനത്തിൻറെ ഭൂരിഭാഗം പ്രദേശങ്ങളും നഖോൺ റച്ചാസിമ പ്രോവിൻസിലാണ് (ഖൊറാത്), ഉദ്യാനത്തിൻറെ മറ്റു ഭാഗങ്ങൾ സരാബുരി, പ്രാച്ചിബുരി, നഖോൺ നയോക് പ്രവിശ്യകളിലേയ്ക്കു വ്യാപിച്ചു കിടക്കുന്നു.
തായ്ലൻറിലെ മൂന്നാമത്തെ വലിയ ദേശീയോദ്യാനമാണിത്. ഈ ഉദ്യാനത്തിൻറെ ചുറ്റളവ്, മഴക്കാടുകളും നിത്യഹരിതവനങ്ങളും പുൽമേടുകളുകളും ഉൾപ്പെടെയുള്ള 2,168 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 400 മുതൽ 1,000 മീറ്റർ വരെ ഉയരമുണ്ട് ഈ മേഖലയ്ക്ക്. ഏകദേശം 3,000 വർഗ്ഗങ്ങളിലുള്ള സസ്യങ്ങൾ, റെഡ് ജംഗിൾഫൌൾ, കോറൽ-ബിൽഡ് ഗ്രൌണ്ട് കുക്കു എന്നിവയുൾപ്പെടെ 320 തരം പക്ഷികൾ, ഏഷ്യൻ ബ്ലാക്ക ബിയർ, ഇന്ത്യൻ ആന, ഗ്വാർ (ഇന്ത്യൻ കാട്ടുപോത്ത്), ഗിബ്ബോൺ, ഇന്ത്യൻ സാമ്പാർ മാൻ, പിഗ്-റ്റെയിൽഡ് മക്കാഖ്വ,[disambiguation needed ] ഇന്ത്യൻ മുൻറ്ജാക് (കുരയ്ക്കും മാൻ), ഉസിരി ധോലെ (ഇന്ത്യൻ കാട്ടുനായ്), കാട്ടു പന്നി എന്നിവയുൾപ്പെടെ 66 തരം സസ്തനികൾ ഇവിടെയുണ്ട്. ഡിപ്പാർട്ട്മെൻറ് ഓഫ് നാഷണൽ പാർക്ക് റേഞ്ചേർസ്, ഫ്രീലാൻറ് ഫൌണ്ടോഷനുമായി ചേർന്ന് സംയുക്തമായി നടത്തിയ നിരീക്ഷണത്തിൽ വംശനാശം സംഭവിച്ചുവെന്നു കരുതപ്പെട്ടിരുന്ന കടുവകളുടെ ഒരു വർഗ്ഗമായ ഇൻഡോചൈനിസ് കടുവ (ഉപവർഗ്ഗം) തായ്ലാൻറിൻറെ കിഴക്കൻ മേഖലകളിൽ കണ്ടെത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു.[1] 80 മീറ്റർ ഉയരമുള്ള ഹിയോ നരോക്ക്, ഹിയോ സുവാത് എന്നീ വെള്ളച്ചാട്ടങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.