From Wikipedia, the free encyclopedia
ഒരു ബ്രിട്ടിഷ് സൈന്യാധിപനും കൊളോനിയൽ ഭരണകർത്താവുമായിരുന്നു കോൺവാലിസ് പ്രഭു എന്നറിയപ്പെടുന്ന ചാൾസ് കോൺവാലിസ്. അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്തെ ബ്രീട്ടീഷ് സെനികനിരയിലെ മൂതിർന്ന സൈന്യാധിപനായിരുന്നു ഇദ്ദേഹം. ഇതിനുപുറമേ ഐർലൻഡിലും ഇന്ത്യയിലും ബ്രിട്ടീഷ് അധീനപ്രദേശങ്ങളുടെ ഭരണകർത്താവും സൈന്യാധിപനും ആയിരുന്നു. തന്റെ ഭരണകാലത്ത് ഇരുദേശങ്ങളിലും നിർണ്ണായകനടപടികൾ കൈക്കൊണ്ട് പേരെടുക്കുകയും ചെയ്തു. ഐർലൻഡിൽ നടപ്പാക്കിയ യൂണിയൻ നിയമം ഇന്ത്യയിലെ കോൺവാലിസ് നിയമം എന്നിവ ഉദാഹരണങ്ങളാണ്.
ഹിസ് എക്സെലൻസി ദ മോസ്റ്റ് ഹോണറബിൾ ജെനറൽ ദ മാർക്വെസ് കോൺവാലിസ് കെ.ജി. | |
---|---|
ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽ | |
ഓഫീസിൽ 1786 സെപ്റ്റംബർ 12 – 1793 ഒക്ടോബർ 28 | |
Monarch | ജോർജ് മൂന്നാമൻ |
മുൻഗാമി | ജോൺ മക്ഫേഴ്സൺ കാവൽ ഗവർണർ ജനറലായിരുന്നു |
പിൻഗാമി | സർ ജോൺ ഷോർ |
ഓഫീസിൽ 1805 ജൂലൈ 30 – 1805 ഒക്ടോബർ 5 | |
Monarch | ജോർജ്ജ് മൂന്നാമൻ |
മുൻഗാമി | മാർക്വെസ് വെല്ലസ്ലി |
പിൻഗാമി | സർ ജോർജ് ബാർലോ കാവൽ ഗവർണർ ജനറലായിരുന്നു |
ലോഡ് ലെഫ്റ്റനന്റ് ഓഫ് ഐർലൻഡ് | |
ഓഫീസിൽ 1798 ജൂൺ 14 – 1801 ഏപ്രിൽ 27 | |
Monarch | ജോർജ്ജ് മൂന്നാമൻ |
പ്രധാനമന്ത്രി | വില്ല്യം പിറ്റ് ദ യങ്ങർ |
മുൻഗാമി | ദ ഏൾ കാംഡെൻ |
പിൻഗാമി | ദ ഏൾ ഹാഡ്വിക്ക് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ചാൾസ് കോൺവാലിസ് 31 ഡിസംബർ 1738 ഗ്രോസ്വെനർ സ്ക്വയർ മേഫെയർ, ലണ്ടൻ ഗ്രേറ്റ് ബ്രിട്ടൻ |
മരണം | 5 ഒക്ടോബർ 1805 66) ഗോസ്പൂർ, ഗാസിപൂർ കാശി | (പ്രായം
അന്ത്യവിശ്രമം | 150px |
ദേശീയത | ബ്രിട്ടീഷുകാരൻ |
പങ്കാളി | ജെമീമ റ്റുല്ലെക്കിൻ ജോൺസ് |
കുട്ടികൾ | ചാൾസ് കോൺവാലിസ് |
മാതാപിതാക്കൾ |
|
അൽമ മേറ്റർ | എറ്റോൺ കോളേജ് ക്ലേർ കോളേജ്, കേംബ്രിഡ്ജ് |
ജോലി | സൈനികോദ്യോഗസ്ഥൻ, കൊളോണിയൽ ഭരണകർത്താവ് |
അവാർഡുകൾ | നൈറ്റ് കമ്പൈനിയൻ ഓഫ് ദ മോസ്റ്റ് നോട്ടബിൾ ഓഡർ ഓഫ് ദ ഗാർട്ടർ |
ഒപ്പ് | |
Military service | |
Allegiance | ഗ്രേറ്റ് ബ്രിട്ടൻ (1757–1801) United Kingdom (1801–1805) |
Branch/service | ബ്രിട്ടീഷ് സൈന്യം, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി |
Years of service | 1757–1805 |
Rank | ജെനറൽ |
Commands | ഇന്ത്യ ഐർലൻഡ് |
Battles/wars | സപ്തവൽസരയുദ്ധം അമേരിക്കൻ സ്വാതന്ത്ര്യസമരം മൂന്നാം മൈസൂർ യുദ്ധം 1798-ലെ ഐറിഷ് കലാപം |
1786 മുതൽ 1793 വരെയും പിന്നീട് 1805-ലുമായി രണ്ടുതവണ കോൺവാലിസ്, ഇന്ത്യയിൽ ഗവർണർ ജനറൽ ആയിരുന്നിട്ടുണ്ട്. നികുതിപിരിവ്, കോടതികൾ എന്നിവക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി, വാണിജ്യത്തിൽ അധിഷ്ഠിതമായ ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഒരു ഭരണസ്ഥാപനമാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചത് ഇദ്ദേഹമാണ്.[1]ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ്. ഇന്ത്യയിൽ ആദ്യമായി ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കി.
വെല്ലസ്ലി പ്രഭുവിനെ ഗവർണർ ജനറൽ സ്ഥാനത്തുനിന്ന് പിൻവലിച്ച് അദ്ദേഹത്തിന്റെ നയങ്ങളെ തിരുത്തുന്നതിനാണ് കോൺവാലിസിനെ രണ്ടാം തവണ ഗവർണർ ജനറലായി ഇന്ത്യയിലേക്ക് ഈസ്റ്റ് ഇന്ത്യ കമ്പനി 1805-ൽ അയച്ചത്. എന്നാൽ ഇന്ത്യയിലെത്തി അധികകാലം ആവുന്നതിനുമുമ്പേ കോൺവാലിസ് രോഗബാധിതനാകുകയും മരണമടയുകയും ചെയ്തു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.