കോവിഡ്-19
SARS വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് / From Wikipedia, the free encyclopedia
സാർസ് (SARS) വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2-SARS-CoV-2)[7] മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം 2019 (COVID-19) (Corona Virus Disease -2019).[8] 2019–20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ്-2 വൈറസ് ആണ്.[9] ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്.[10] പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു.[11][12] രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്കുചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പകരാൻ സാധ്യതയുള്ളത്.[13][14] രോഗാണുസമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്.[15][16] വ്യക്തിശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപ്പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു.[17] ചുമയ്ക്കുമ്പോൾ മൂക്കും വായയും മൂടുന്നതിലൂടെ രോഗാണുവ്യാപനം കുറെയേറെ തടയാം.
കൊറോണ വൈറസ് രോഗം 2019 (COVID-19) | |
---|---|
മറ്റ് പേരുകൾ |
|
Symptoms | |
ഉച്ചാരണം | |
സ്പെഷ്യാലിറ്റി | സാംക്രമികരോഗവിജ്ഞാനീയം |
ലക്ഷണങ്ങൾ | പനി, ചുമ, ശ്വാസ തടസ്സം[6] |
സങ്കീർണത | ന്യുമോണിയ, ARDS, വൃക്ക തകരാർ |
കാരണങ്ങൾ | സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 |
ഡയഗ്നോസ്റ്റിക് രീതി | പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ, സി.ടി സ്കാൻ |
പ്രതിരോധം | കെെ കഴുകൽ, സോഷ്യൽ ഡിസ്റ്റൻസിംഗ് |
Treatment | രോഗലക്ഷണ ചികിൽസ |
രോഗബാധിതരിൽ പനി, ചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുണ്ടാവാം.[6][18][19] ഇത് ന്യുമോണിയക്കും ബഹു-അവയവ സ്തംഭനത്തിനും കാരണമാകാം.[9] നിലവിൽ ഇതിന് നിർദ്ദിഷ്ട ആൻറിവൈറൽ ചികിത്സ ഇല്ല.[20] ഈ രോഗത്തിന് 1% മുതൽ 4% വരെ മരണനിരക്ക് കണക്കാക്കുന്നു.[21] രോഗബാധിതരുടെ പ്രായമനുസരിച്ച് മരണനിരക്ക് 15 ശതമാനം വരെയാകാം.[22] രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ, പരിചരണം, പരീക്ഷണാത്മക നടപടികൾ എന്നിവ ഉൾപ്പെടുന്ന പ്രതിരോധനടപടികളാണ് ചെയ്യാനാവുന്നത്.