![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/bc/KadaloorPointLight_01.jpg/640px-KadaloorPointLight_01.jpg&w=640&q=50)
കൊയിലാണ്ടി
From Wikipedia, the free encyclopedia
കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന പട്ടണവും താലൂക് ആസ്ഥാനവും നഗരസഭയും ആണ് കൊയിലാണ്ടി . ദേശീയപാത 66ൽ മലബാർ തീരത്തോട് ചേർന്നാണ് ചരിത്ര പ്രാധാന്യമുള്ള ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. 'കോവിൽകണ്ടി' എന്ന പേരു ലോപിച്ചാണ് കൊയിലാണ്ടി ആയതെന്നാണ് കരുതപ്പെടുന്നത്. പോർച്ചുഗീസ് എഴുത്തുകാർ പറയുന്ന പണ്ടരാണിയും, ഇബ്നു ബത്തൂത്ത പരാമർശിക്കുന്ന ഫാന്റിനയും ഈ കൊയിലാണ്ടിയാണെന്ന് വില്ല്യം ലോഗൻ സമർത്ഥിക്കുന്നു.
വസ്തുതകൾ കൊയിലാണ്ടി, Country ...
കൊയിലാണ്ടി | |
---|---|
മുനിസിപ്പാലിറ്റി | |
![]() കടലൂർ പോയിന്റ് ലൈറ്റ്ഹൗസ്, കൊയിലാണ്ടി | |
Coordinates: 11.439°N 75.695°E / 11.439; 75.695 | |
Country | ![]() |
State | കേരള |
District | കോഴിക്കോട് |
• ആകെ | 29 ച.കി.മീ.(11 ച മൈ) |
•റാങ്ക് | 20 |
ഉയരം | 2 മീ(7 അടി) |
(2011)[1] | |
• ആകെ | 71,873 |
• റാങ്ക് | 20 th |
Demonym(s) | കൊയിലാണ്ടിക്കാരൻ |
• Official | മലയാളം |
സമയമേഖല | UTC+5:30 (IST) |
പിൻ | 673305 |
ടെലിഫോൺ കോഡ് | 0496 |
ISO കോഡ് | IN-KL |
വാഹന റെജിസ്ട്രേഷൻ | KL 56 |
വെബ്സൈറ്റ് | www |
അടയ്ക്കുക