കെൻ തോംപ്സൺ
From Wikipedia, the free encyclopedia
കെൻ തോംപ്സൺ (ജനനം:1942)യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം, സി ലാംഗ്വോജ് എന്നിവയുമായി ഇഴ പിരിക്കാനാവത്ത വിധം ബന്ധപ്പെട്ട് കിടക്കുന്ന നാമമാണ് കെൻ.[2]1969 ലാണ് യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം രചിക്കുന്നത്. 1970 ൽ ബി എന്ന കമ്പ്യൂട്ടർ ഭാഷ രചിച്ചു.ഇതിനെ പരിഷ്കരിച്ചാണ് ഡെന്നിസ് റിച്ചി സി ലാംഗ്വോജ് വികസിപ്പിച്ചത്. 1973 ൽ ഇരുവരും ചേർന്ന് യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം 'സി' ഭാഷയിൽ മാറ്റിയെഴുതി. ചെസ്സ് കളിക്കാൻ കഴിയുന്ന 'Befle' എന്ന കമ്പ്യൂട്ടർ വികസിപ്പിച്ചതിനു പിന്നിൽ ജോസഫ് കോൺഡനോടൊപ്പം തോംപ്സൺ ഉണ്ടായിരുന്നു. പ്ലാൻ 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സ്രഷ്ടാക്കളിൽ ഒരാളും ആദ്യകാല ഡെവലപ്പറുമായിരുന്നു. 2006 മുതൽ തോംസൺ ഗൂഗിളിൽ ജോലി ചെയ്തു, അവിടെ വെച്ച് ചെയ്ത ഗോ പ്രോഗ്രാമിംഗ് ഭാഷയുടെ സഹ-സൃഷ്ട്രാവാണ്.
കെന്നത്ത് ലെയ്ൻ തോംസൺ | |
---|---|
![]() കെന്നി തോംസൺ (ഇടത്ത്) ഡെന്നിസ് റിച്ചിക്കൊപ്പം | |
ജനനം | Kenneth Lane Thompson (1943-02-04) ഫെബ്രുവരി 4, 1943 (81 വയസ്സ്) New Orleans, Louisiana, U.S. |
ദേശീയത | American |
കലാലയം | University of California, Berkeley (B.S., 1965; M.S., 1966) |
അറിയപ്പെടുന്നത് |
|
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Computer science |
സ്ഥാപനങ്ങൾ | |
റെഗുലർ എക്സ്പ്രഷനുകൾ, ആദ്യകാല കമ്പ്യൂട്ടർ ടെക്സ്റ്റ് എഡിറ്ററുകളായ ക്യുഇഡി(QED), എഡ്(ed (text editor)), യു.ടി.എഫ്-8 എൻകോഡിംഗിന്റെ നിർവചനം, കമ്പ്യൂട്ടർ ചെസ്സിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതി എന്നിവയും, എൻഡ് ഗെയിം ടേബിൾബേസുകളും ചെസ്സ് മെഷീനായ ബെല്ലാ മുതലയാവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകൾ. 1983 ൽ തന്റെ ദീർഘകാല സഹപ്രവർത്തകനായ ഡെന്നിസ് റിച്ചിക്കൊപ്പം ട്യൂറിംഗ് അവാർഡ് നേടി.