കെ.ബി. സുന്ദരാംബാൾ
ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ചലച്ചിത്ര അഭിനേതാവ്, ഗായിക, ഇന്ത്യയിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാസാമാജിക എന്നീ നിലകളിൽ പ്രശസ്തയാണ് കെ.ബി. സുന്ദരാംബാൾ എന്ന കൊടുമുടി ബാലമ്മാൾ സുന്ദരാംബാൾ[1]. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ കൊടുമുടി എന്ന സ്ഥലത്ത് ജനിച്ച സുന്ദരാംബാളിന് 1970-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. [2] 1927-ൽ എസ്. ജി. കിട്ടപ്പയെ വിവാഹം കഴിച്ചതിനു ശേഷമുള്ള ഏതാനും വർഷങ്ങൾ സുന്ദരാംബാളിന്റെ ജീവിതത്തിലെ സുവർണ്ണകാലമായിരുന്നു. എന്നാൽ 1933-ൽ കിട്ടപ്പയുടെ അകാലമരണത്തിനുശേഷം സുന്ദരാംബാൾ കച്ചേരികളുമായി ഒതുങ്ങിക്കൂടുകയായിരുന്നു ചെയ്തത്.
വസ്തുതകൾ K.B.Sundarambal, ജനനം ...
K.B.Sundarambal | |
---|---|
![]() | |
ജനനം | (1908-10-11)ഒക്ടോബർ 11, 1908 |
മരണം | ഒക്ടോബർ 15, 1980(1980-10-15) (പ്രായം 71) |
ജീവിതപങ്കാളി(കൾ) | |
പുരസ്കാരങ്ങൾ | പത്മശ്രീ |
അടയ്ക്കുക