കെ.ഡി.ഇ.
From Wikipedia, the free encyclopedia
കെഡിഇ (കെ ഡെസ്ക്ടോപ്പ് എൻവയോൺമെന്റ്) എന്നത് ഒരു അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ സമൂഹമാണ്.[1] ലിനക്സ്, വിൻഡോസ് ഫ്രീബിഎസ്ഡി എന്നീ പ്ലാറ്റഫോമുകളിൽ പ്രവർത്തിക്കുന്ന ആപ്ലികേഷനുകൾ ഈ സമൂഹം പുറത്തിറക്കുന്നു. കെഡിഇയുടെ പ്രധാന ഉൽപ്പന്നം പ്ലാസ്മാ വർക്ക്സ്പേസ് ആണ്. കുബുണ്ടു, ഓപ്പൺസൂസി മുതലായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെ സ്ഹജമായ പണിയിട സംവിധാനമാണ് പ്ലാസ്മ.[2]
കെ.ഡി.ഇ. | |
സ്ഥാപകൻ(ർ) | മത്തിയാസ് എട്രിച്ച് |
---|---|
തരം | സമൂഹം |
സ്ഥാപിക്കപ്പെട്ടത് | 14 ഒക്ടോബർ 1996 |
ഉത്പന്നങ്ങൾ | കെഡിഇ എസ്.സി, കാലിഗ്ര സ്യൂട്ട്, കെഡെവലപ്പ്, അമാറോക് മുതലായവ |
പ്രധാന ശ്രദ്ധ | സ്വതന്ത്ര സോഫ്റ്റ്വെയർ |
രീതി | ആർട്ട്വർക്ക്, ഡെവലപ്പ്മെന്റ്, ഡോക്യുമെന്റേഷൻ, പ്രൊമോഷൻ, ട്രാൻസ്ലേഷൻ. |
വെബ്സൈറ്റ് | kde |
ദൈനംദിന ജീവിതത്തിലാവശ്യമായ അടിസ്ഥാന പണിയിട സങ്കേതങ്ങൾ ലഭ്യമാക്കുക, സ്വതന്ത്ര നിലനിൽപ്പുള്ള അപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുക്കുവാൻ ആവശ്യമായ ഉപകരണങ്ങളും സഹായകക്കുറിപ്പുകളും രചയിതാക്കൾക്ക് ലഭ്യമാക്കുക എന്നിവയാണ് ഈ സമൂഹത്തിന്റ ലക്ഷ്യങ്ങൾ. ഈ രീതിയിൽ കെഡിഇ സാങ്കേതികവിദ്യയിൽ അടിസ്ഥിതമായ സ്വതന്ത്ര നിലനില്പ്പുള്ള പല അപ്ലിക്കേഷനുകൾക്കും മറ്റ് ചെറിയ പദ്ധതികൾക്കും ഒരു കുട പദ്ധതിയായി (umbrella project) കെഡിഇ പ്രവർത്തിക്കുന്നു. കെഓഫീസ്, കെഡെവലപ്, അമറോക്ക്, കെ3ബി തുടങ്ങിയവയിൽ ചിലതാണ്. ക്യൂട്ടി ടൂൾക്കിറ്റിനെ അടിസ്ഥാനമാക്കിയ ആപ്ലികേഷനുകളാണ് കെഡിഇ പുറത്തിറക്കുന്നത്. ഈ ടൂൾകിറ്റിന്റെ അനുമതി നിയമങ്ങൾ കെഡിഇ സോഫ്റ്റ്വെയറിനെ സ്വതന്ത്ര ഓപ്പറേറ്റിഒങ് സിസ്റ്റങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ക്യൂട്ടി 4 പുറത്തിറങ്ങിയതോടെ ഈ നിയന്ത്രണങ്ങൾ മാറി. ഇത് ക്യൂട്ടി 4-ൽ നിർമിച്ച കെഡിഇ സോഫ്റ്റ്വെയറുകൾ വിൻഡോസ്, മാക് ഒഎസ് എക്സ് എന്നിവയിൽ വിതരണം ചെയ്യാൻ അനുവദിക്കുന്നു.
നോക്കിയ ട്രോൾടെക്കിന്റെ ക്യൂട്ടി ടൂൾകിറ്റ് ഉപയോഗിച്ചു് നിർമ്മിച്ചിരിക്കുന്ന കെ.ഡി.ഇ ആപ്ലികേഷനുകൾ നിലവിൽ ഗ്നു/ലിനക്സ് പ്രവർത്തകസംവിധാനങ്ങൾക്കു പുറമേ വിൻഡോസ്, മാക് തുടങ്ങിയയിലും പ്രവർത്തിക്കും.