കുമാരനാശാൻ
കാല്പനികവസന്തത്തിനു തുടക്കംകുറിച്ച മലയാളകവി / From Wikipedia, the free encyclopedia
മലയാളകവിതയുടെ കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ്, എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയസാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾവരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്.
വസ്തുതകൾ ആധുനിക കവിത്രയം ...
അടയ്ക്കുക
വസ്തുതകൾ എൻ. കുമാരനാശാൻ, ജനനം ...
എൻ. കുമാരനാശാൻ | |
---|---|
ജനനം | (1873-04-12)12 ഏപ്രിൽ 1873 അഞ്ചുതെങ്ങ് കായിക്കര, തിരുവനന്തപുരം |
മരണം | 16 ജനുവരി 1924(1924-01-16) (പ്രായം 50) പല്ലന |
തൊഴിൽ | കവി, തത്ത്വജ്ഞാനി. |
അടയ്ക്കുക