കുന്നംകുളം
തൃശ്ശൂർ ജില്ലയിലെ ഒരു നഗരം. / From Wikipedia, the free encyclopedia
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് കുന്നംകുളം. നോട്ട് ബുക്ക്-അച്ചടി വ്യവസായത്തിന് പ്രശസ്തമാണ് കുന്നംകുളം. കേരളത്തിലെ നോട്ട് ബുക്ക് ഉദ്പാദനത്തിന്റെ 90 ശതമാനത്തിലധികവും കുന്നംകുളത്ത് നിന്നാണ്. തൃശ്ശൂർ ജില്ലാ ആസ്ഥാനത്തുനിന്ന് 24 കിലോമീറ്റർ അകലെ ആണ് കുന്നംകുളം പട്ടണം സ്ഥിതി ചെയ്യുന്നത് . ക്ഷേത്രനഗരമായ ഗുരുവായൂരിലേക്ക് കുന്നംകുളത്തുനിന്ന് 9 കിലോമീറ്റർ ദൂരമേയുള്ളൂ. [1].