കുക്നൂർ
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം From Wikipedia, the free encyclopedia
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം From Wikipedia, the free encyclopedia
കർണ്ണാടകത്തിലെ കൊപ്പൽ ജില്ലയിലെ യെൽബർഗ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുനഗരമാണ് കുക്നുർ(കുക്കനൂർ). പ്രാചീനമായ ഇടഗി മഹാദേവക്ഷേത്രത്തിൽനിന്ന് 7കി.മീ. ദൂരമേ ഉള്ളൂ ഇവിടേക്ക്[1] [2] രാഷ്ട്രകുടരുടെയും ചാലൂക്യരുടെയും കാലത്തെ അമ്പലങ്ങളാൽ കുക്നൂർ പ്രസിദ്ധമാണ്. ഇവിടത്തെ നവലിംഗപ്രതിഷ്ഠകളാണ് ഇവയിൽ പ്രധാനം.
കുക്നൂർ | |
നിർദ്ദേശാങ്കം: (find coordinates)[[Category:കർണ്ണാടക location articles needing coordinates|കുക്നൂർ]] | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കർണ്ണാടക |
സമയമേഖല | IST (UTC+5:30) |
പ്രാചീന-മദ്ധ്യകാലങ്ങളിൽ കുക്നൂരിന് നല്ല പ്രാധാന്യമുണ്ടായിരുന്നു. കുന്തളനഗരം എന്നായിരുന്നു കുക്നൂരിന്റെ പഴയ പേര് എന്ന് കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്] ഘടിക എന്ന പേരിലുള്ള ഉന്നതവിദ്യാഭ്യാസകേന്ദ്രവും ഇവിടെയുണ്ടായിരുന്നു. പ്രാചീന രാഷ്ട്രകൂടശൈലിയിലുള്ള വാസ്തുവിദ്യയുടെ ശേഷിപ്പുകൾകൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. ക്രി.വ. 8 മുതൽ 13 വരെ നൂറ്റാണ്ടുകളിൽ നിർമ്മിച്ച ഈ കെട്ടിടങ്ങൾ അക്കാലത്തെ നിർമ്മാണരീതികളെക്കുറിച്ച് അറിവ് തരുന്നു. എല്ലോറ ഗുഹകളിൽ കാണാവുന്ന പ്രാചീന രാഷ്ട്രകൂടശൈലിയിലാണ് നവലിംഗക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്.[3][4] കല്ലേശ്വരക്ഷേത്രവും മല്ലികാർജുനക്ഷേത്രവുമാണ് ഇവിടുത്തെ പഴക്കമുള്ള മറ്റു രണ്ടു ക്ഷേത്രങ്ങൾ. ഇവ ചാലൂക്യരുടെ കാലത്താണ് നിർമ്മിക്കപ്പെട്ടത്.
എന്നാൽ നവലിംഗക്ഷേത്രങ്ങൾക്ക് തൊട്ടടുത്ത മഹാമായ ക്ഷേത്രമാണ് വിശ്വാസികൾക്ക് പ്രധാനം.
9-ആം നൂറ്റാണ്ടിൽ രാഷ്ട്രകൂടർ സ്ഥാപിച്ച രണ്ട് ശിലാലിഖിതങ്ങൾ നവലിംഗക്ഷേത്രത്തിൽ സംരക്ഷിച്ചിരിക്കുന്നു. ഏകദേശം 1005-നും 1186-നും ഇടയ്ക്ക് പഴക്കം വരുന്ന 15-ഓളം ശിലാലിഖിതങ്ങൾ നഗരത്തിൽനിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. എന്നാൽ ചുരുക്കം ചിലവ വിജയനഗരസാമ്രാജ്യ കാലത്തേതാണ്. കന്നഡ ചരിത്രഗവേഷകനും ലേഖാശാസ്ത്രജ്ഞനു(epigraphist)മായിരുന്ന പി.ബി. ദേശായി(1910-1974) ഈ ലിഖിതങ്ങളെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയിട്ടുണ്ട്.[5]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.