From Wikipedia, the free encyclopedia
കുക്ക് ദ്വീപുകൾ (/ˈkʊk ˈaɪləndz/ ⓘ; കുക്ക് ദ്വീപുകളിലെ മവോറി ഭാഷ: Kūki 'Āirani[3]) പസഫിക് സമുദ്രത്തിനു തെക്കുഭാഗത്തുള്ള പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന രാജ്യമാണ്. ഈ രാജ്യം ന്യൂസിലാന്റുമായി സ്വതന്ത്ര സഹകരണത്തിലാണ് നിലനിൽക്കുന്നത്. മൊത്തം 240ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള 15 ദ്വീപുകൾ ചേർന്നതാണ് ഈ രാജ്യം. ഇത് ന്യൂസിലന്റിനു 2600 കി.മീ. വടക്കായി സ്ഥിതി ചെയ്യുന്നു. കരഭൂമി ചെറുതാണെങ്കിലും കുക്ക് ദ്വീപുകളുടെ എക്സ്ക്ലൂസീവ് സാമ്പത്തികമേഖല (ഇ.ഇ.ഇസെഡ്.) 1800000 ചതുരശ്രകിലോമീറ്റർ വരുന്ന ബൃഹത്തായ സമുദ്രമേഖലയാണ്.[4]
കുക്ക് ഐലന്റ്സ് Kūki 'Āirani | |
---|---|
Coat of arms
| |
ദേശീയ ഗാനം: ടെ അറ്റുവ മൗ ഇ ദൈവം സത്യമാണ് | |
തലസ്ഥാനം | അവാറുവ |
വലിയ നഗരം | തലസ്ഥാനം |
ഔദ്യോഗിക ഭാഷകൾ |
|
സംസാരഭാഷകൾ |
|
വംശീയ വിഭാഗങ്ങൾ ([1]) |
|
നിവാസികളുടെ പേര് | കുക്ക് ദ്വീപുവാസി (കുക്ക് ഐലന്റർ) |
ഭരണസമ്പ്രദായം | ഭരണഘടനാനുസൃതമായ രാജഭരണം |
• രാജാവ്/രാജ്ഞി | എലിസബത്ത് II |
• രാജ്ഞിയുടെ പ്രതിനിധി | Sir ഫ്രെഡറിക് ഗുഡ്വിൻ |
• പ്രധാനമന്ത്രി | ഹെൻട്രി പ്യൂണ |
നിയമനിർമ്മാണസഭ | പാർലമെന്റ് |
അസ്സോസിയേറ്റഡ് സ്റ്റേറ്റ് | |
1965 ഓഗസ്റ്റ് 4 | |
• വിദേശബന്ധങ്ങളുടെ കാര്യത്തിൽ സ്വാതന്ത്ര്യമുണ്ടെന്ന ഐക്യരാഷ്ട്രസഭയുടെ അംഗീകാരം | 1992[2] |
• ആകെ വിസ്തീർണ്ണം | 240 കി.m2 (93 ച മൈ) (210ത്തേത്) |
• 2006 census | 19,569 (213ത്തേത്) |
• ജനസാന്ദ്രത | 76/കിമീ2 (196.8/ച മൈ) (124ത്തേത്) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $18.32 കോടി (not ranked) |
• പ്രതിശീർഷം | $9,100 (not ranked) |
നാണയവ്യവസ്ഥ | ന്യൂസിലാന്റ് ഡോളർ (NZD) കുക്ക് ഐലന്റ്സ് ഡോളർ |
സമയമേഖല | UTC-10 (CKT) |
ഡ്രൈവിങ് രീതി | left |
കോളിംഗ് കോഡ് | 682 |
ഇൻ്റർനെറ്റ് ഡൊമൈൻ | .ck |
കുക്ക് ദ്വീപുകളുടെ പ്രതിരോധവും വിദേശകാര്യവും ന്യൂസിലാന്റിന്റെ ചുമതലയാണ്. ഇത് കുക്ക് ദ്വീപുകളുമായി ചർച്ച ചെയ്തുവേണം നടപ്പിലാക്കുവാൻ. അടുത്ത കാലത്തായി കുക്ക് ദ്വീപുകൾ കൂടുതൽ സ്വതന്ത്രമായ വിദേശനയം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുണ്ട്. കുക്ക് ദ്വീപുവാസികൾ ന്യൂസിലാന്റിലെ പൗരന്മാരാണെങ്കിലും അവർക്ക് കുക്ക് ഐലന്റിലെ പൗരന്മാർ എന്ന പദവി കൂടിയുണ്ട്. ഇത് മറ്റു ന്യൂസിലാന്റ് പൗരന്മാർക്ക് നൽകപ്പെടുന്നില്ല.
റാറൊട്ടോങ്ക എന്ന ദ്വീപിലാണ് ഇവിടുത്തെ പ്രധാന ജനവാസമേഖലകൾ (2006-ൽ 14,153). ഇവിടെ ഒരു അന്താരാഷ്ട്ര വിമാനത്താവളമുണ്ട്. ന്യൂസിലന്റിൽ താമസിക്കുന്ന കുക്ക് ദ്വീപുവാസികളുടെ എണ്ണം ഇതിലും വളരെക്കൂടുതലാണ്. പ്രധാനമായും നോർത്ത് ഐലന്റിലാണ് കുക്ക് ദ്വീപുവാസികൾ താമസിക്കുന്നത്. 2006 സെൻസസ് അനുസരിച്ച് കുക്ക് ദ്വീപുവംശജരാജ മവോറികളാണെന്ന് 58,008 ആൾക്കാർ അവകാശപ്പെട്ടു.[5]
2010-11 സാമ്പത്തികവർഷം ഉദ്ദേശം 100,000 സന്ദർശകർ കുക്ക് ദ്വീപുകളിലേയ്ക്ക് യാത്ര ചെയ്യുകയുണ്ടായി.[6] രാജ്യത്തിന്റെ പ്രധാന വ്യവസായവും സാമ്പത്തിക മേഖലയുടെ പ്രധാന ഭാഗവും വിനോദസഞ്ചാരമാണ്. ഓഫ്ഷോർ ബാങ്കിംഗ്, മുത്തുകൾ, സമുദ്രവിഭവങ്ങൾ, പഴങ്ങൾ എന്നിവയും വ്യവസായങ്ങളാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.