കിളിമാനൂർ
From Wikipedia, the free encyclopedia
തിരുവനന്തപുരം ജില്ലയിലെ, ചിറയിൻകീഴ് താലൂക്കിലെ ഒരു പട്ടണമാണ് കിളിമാനൂർ. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 36 കി.മീ. വടക്കാണ് സ്ഥാനം. ചരിത്രപരമായി വളരെയധികം പരാമർശങ്ങളുള്ള പട്ടണമാണിത്. അങ്കമാലി മുതൽ തിരുവനന്തപുരം വരെ നീളുന്ന എസ്.എച്ച് 1 (എം.സി. റോഡ്) കിളിമാനൂരിലൂടെ കടന്നു പോകുന്നു. എം.സി. റോഡിലെ തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കും ഇടയിലെ ഏറ്റവും വലിയ പട്ടണമാണിതു.
- ഇതേപേരിലുള്ള ഗ്രാമപഞ്ചായത്തിന്, ദയവായി കിളിമാനൂർ ഗ്രാമപഞ്ചായത്ത് കാണുക.
കിളിമാനൂർ | |
8.77°N 76.8808°E / 8.77; 76.8808 | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം |
ഭരണസ്ഥാപനം(ങ്ങൾ) | പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത്, കിളിമാനൂർ ഗ്രാമപഞ്ചായത്ത് |
' | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 45062 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
695601, 695614 +0470 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കിളിമാനൂർ കൊട്ടാരം |
കിളിമാനൂർ നഗരത്തിനു പടിഞ്ഞാറു മാറിയാണ് പുതിയകാവ്. കിളിമാനൂരിന്റെ പ്രധാന കമ്പോള-വാണിജ്യ മേഖലയാണിവിടം താലൂക്കിലെ എറ്റവും വലിയ മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ കിളിമാനൂർ ചന്ത പുതിയകാവിലാണ്.