കാസ് പീഠഭൂമി
From Wikipedia, the free encyclopedia
മഹാരാഷ്ട്രയിലെ സത്താര നഗരത്തിൽ നിന്ന് 24 കിലോമീറ്റർ അകലെ പശ്ചിമഘട്ട മലനിരകൾക്കു സമീപം സ്ഥിതിചെയ്യുന്ന പീഠഭൂമിയാണ് കാസ് പീഠഭൂമി (മറാഠി : कास पठार). ഏതാണ്ട് 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ പീഠഭൂമിക്ക് സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരമുണ്ട്.[2] അത്യപൂർവ്വമായ സസ്യ-ജന്തുജാലങ്ങൾ വസിക്കുന്ന പ്രദേശമാണിത്. ഈ പീഠഭൂമിയിൽ കാണപ്പെടുന്ന കാസ (Elaecarpus glandulosus) എന്ന മരത്തിന്റെ പേരിൽ നിന്നാണ് 'കാസ് പീഠഭൂമി' എന്ന പേര് ലഭിച്ചത്. ഓർക്കിഡുകൾ, കാർവി തുടങ്ങി 850-ലധികം പുഷ്പ സസ്യങ്ങൾ വളരുന്ന ഈ പീഠഭൂമിയെ മഹാരാഷ്ട്രയിലെ പൂക്കളുടെ താഴ്വര എന്നും വിശേഷിപ്പിക്കാറുണ്ട്. 2012-ൽ യുനെസ്കോ ഈ പ്രദേശത്തെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ചു.[1] [3]
[4]
വസ്തുതകൾ കാസ് പീഠഭൂമിकास पठार Kas Plateau, രാജ്യം ...
കാസ് പീഠഭൂമി कास पठार Kas Plateau | |
---|---|
പീഠഭൂമി | |
കാസ് പീഠഭൂമി, സത്താര (യുനെസ്കോയുടെ
ലോക പൈതൃക സ്ഥാനം)[1] | |
Nickname(s): മഹാരാഷ്ട്രയിലെ പൂക്കളുടെ താഴ്വര | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | മഹാരാഷ്ട്ര |
ജില്ല | സത്താര |
• ആകെ | 10 ച.കി.മീ.(4 ച മൈ) |
ഉയരം | 1,200 മീ(3,900 അടി) |
• ഔദ്യോഗിക ഭാഷ | മറാത്തി |
സമയമേഖല | UTC+5:30 (IST) |
PIN | 415 xxx |
Telephone code | 02162 |
വാഹന റെജിസ്ട്രേഷൻ | MH-11 |
വെബ്സൈറ്റ് | www.kas.ind.in |
അടയ്ക്കുക