കാലം
സംഭവങ്ങളുടെ ക്രമത്തെയും, അവ തമ്മിലുള്ള ഇടവേളകളെയും സൂചിപ്പിക്കുന്ന അളവ് / From Wikipedia, the free encyclopedia
സംഭവങ്ങളുടെ ക്രമത്തെയും, അവ തമ്മിലുള്ള ഇടവേളകളെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അളവ് സമ്പ്രദായമാണ് കാലം അഥവാ സമയം. കാലം എന്നത് മതം, ദർശനം, ശാസ്ത്രം എന്നിവയിൽ പ്രധാന വിഷയമാണ്. ഭൗതികശാസ്ത്രത്തിൽ കാലത്തെ ഒരു അടിസ്ഥാന അളവ് ആയി ഗണിക്കുന്നു. വേഗം, പ്രവേഗം മുതലായ മറ്റ് അളവുകളെ വിശദീകരിക്കാൻ കാലം എന്ന അളവ് ഉപയോഗിക്കുന്നു.
കാലം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാലം (വിവക്ഷകൾ) എന്ന താൾ കാണുക. |
അന്താരാഷട്രമാപനവ്യവസ്ഥയിലെ അടിസ്ഥാന അളവുകളിൽ ഒന്നാണ് സമയം. സംഭവങ്ങളെ ക്രമീകരിക്കാൻ സമയം സഹായിക്കുന്നു. സംഭവത്തിന്റെ ദൈർഘ്യവും ഇടവേളയും എല്ലാം സമയം എന്ന മാത്രയിൽ അളക്കാവുന്നതാണ്. കലണ്ടർ, ഘടികാരം തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് സമയത്തെ നിർണ്ണയിക്കുന്നതും അളക്കുന്നതും. ദിനരാത്രങ്ങളുടെ ക്രമമായ ആവർത്തനമാണ് സമയം എന്ന ആശയത്തിലേക്ക് മനുഷ്യനെ നയിച്ചത്. ശാസ്ത്രത്തിലും സാഹിത്യത്തിലും തത്വചിന്തയിലും എല്ലാം സമയം എന്ന മാത്ര വളരെയധികം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.