കള്ളിച്ചെല്ലമ്മ
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1969-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കള്ളിച്ചെല്ലമ്മ. ഷീലയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രേംനസീർ, മധു, കെ.പി. ഉമ്മർ, അടൂർ ഭാസി തുടങ്ങിയവർ മറ്റ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. രൂപവാണിയുടെ ബാനറിൽ ശോഭന പരമേശ്വരൻ നായർ ആണ് ഈ ചിത്രം നിർമ്മിച്ചത്. ജി. വിവേകാനന്ദനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചത് എസ്. കൊന്നനാട്ട് ആയിരുന്നു. കള്ളിച്ചെല്ലമ്മയിലെ അഭിനയത്തിന് നടി ഷീലയ്ക്ക് 1969-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിരുന്നു.[1]
വസ്തുതകൾ കള്ളിച്ചെല്ലമ്മ, സംവിധാനം ...
കള്ളിച്ചെല്ലമ്മ | |
---|---|
![]() | |
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | ശോഭന പരമേശ്വരൻ നായർ |
രചന | ജി. വിവേകാനന്ദൻ |
അഭിനേതാക്കൾ | |
സംഗീതം | കെ. രാഘവൻ |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | യു. രാജഗോപാൽ ബെഞ്ചമിൻ |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | രൂപവാണി |
വിതരണം | വിമല ഫിലിംസ് റിലീസ് |
റിലീസിങ് തീയതി | 1969 ഓഗസ്റ്റ് 22 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അടയ്ക്കുക