ഭാരതീയ യുക്തിവാദ ദർശനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന കപില മഹർഷിയാണ് (Hindi: कपिल ऋषि)) സാംഖ്യദർശനസൂത്രങ്ങളുടെ രചയിതാവ്. ഇദ്ദേഹത്തിൻറെ ജീവിതകാലത്തെ പറ്റി വ്യക്തമായ തെളിവുകൾ ലഭ്യമായിട്ടില്ല.

വസ്തുതകൾ കപില, തത്വസംഹിത ...
കപില
Thumb
കപില മഹർഷിയുടെ ജലച്ഛായ ചിത്രം.
തത്വസംഹിതസാംഖ്യം
അടയ്ക്കുക
വസ്തുതകൾ

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

Thumb
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം വിശിഷ്ടാദ്വൈതം 
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


അടയ്ക്കുക
Thumb
കപില മഹർഷിയുടെ പ്രതിമ, നാസിക്, മഹാരാഷ്ട്ര

ഹിന്ദുമത വിശ്വാസികൾ കപിലനെ വിഷ്ണുവിന്റെ അംശാവതാരമായിട്ടാണ് കാണുന്നത്.[1] ശ്രീമഹാഭാഗവതത്തിൽ ഇദ്ദേഹത്തിന്റെ ദർശനങ്ങളുടെ ആസ്തിക വകഭേദം കാണാവുന്നതാണ്.[2] ബുദ്ധമത ഗ്രന്ഥങ്ങൾ കപിലമുനിയെ ഒരു മികച്ച തത്ത്വചിന്തകനായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യരാണ് കപിലവസ്തു നഗരം നിർമ്മിച്ചത്. ആ നഗരത്തിലാണ് ശ്രീബുദ്ധൻ ആദ്യകാല ജീവിതം നയിച്ചിരുന്നത്. ബുദ്ധനുമായി കപില മഹർഷിക്ക് സാമ്യത കാണാവുന്നതാണ്. കഷ്ടതകൾ അകറ്റാൻ ധ്യാനം ചെയ്യുക എന്ന് കപിലനും ബുദ്ധനും പറഞ്ഞതായി കാണാം. വേദകാല ദേവതകളേയും ബ്രാഹ്മണ്യ ആരാധനാ രീതികളേയും ഇവർ രണ്ടുപേരും ഒരേപോലെ നിരാകരിക്കുന്നു.

ഭഗവദ് ഗീതയിൽ ഇങ്ങനെ ഒരു പരാമർശം കാണാം.

മരങ്ങളിൽ ഞാൻ ആൽ മരവും, മഹർഷികളിൽ ഞാൻ നാരദനും, ഗന്ധർവന്മാരിൽ ഞാൻ ചിത്രരഥനും, ഏറ്റവും മികച്ചവരിൽ ഞാൻ കപിലനുമാണ് [3]

ബുദ്ധമത സ്വാധീനങ്ങൾ

ചില ബുദ്ധമത ഗ്രന്ഥങ്ങൾ ബുദ്ധൻറെ പൂർവ്വ ജന്മമായി കപിലനെ കണക്കാക്കുന്നു. അശ്വഘോഷ എഴുതിയ ബുദ്ധചരിതമാനസത്തിൽ സാംഖ്യം ബൗദ്ധ തത്ത്വചിന്തയായി കണക്കാക്കുന്നു.[4]


അവലംബം

കുറിപ്പുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.