കണ്ണിന്റെ പോസ്റ്റീരിയർ ചേമ്പർ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഐറിസിന്റെ പെരിഫറൽ ഭാഗത്തിന് പിന്നിലും, ലെൻസിന്റെ സസ്പെൻസറി ലിഗമെന്റിനും, സീലിയറി പ്രോസസുകൾക്കും മുന്നിലും ആയി സ്ഥിതിചെയ്യുന്ന ഇടുങ്ങിയ ഇടമാണ് പോസ്റ്റീരിയർ ചേമ്പർ എന്ന് അറിയപ്പെടുന്നത്. പിൻ സെഗ്മെന്റിലെ വിട്രിയസ് അറയുമായി ഇതിനെ തെറ്റിദ്ധരിക്കരുത്, പോസ്റ്റീരിയർ ചേമ്പർ യഥാർഥത്തിൽ കണ്ണിന്റെ മുൻ സെഗ്മെന്റിന്റെ ഭാഗമാണ്.[1]
കണ്ണിന്റെ പോസ്റ്റീരിയർ ചേമ്പർ | |
---|---|
Details | |
System | വിഷ്വൽ സിസ്റ്റം |
Identifiers | |
Latin | Camera posterior bulbi oculi |
TA | A15.2.06.005 A15.2.06.001 |
FMA | 58080 |
Anatomical terminology |
അക്വസ് ഹ്യൂമറിന്റെ ഉൽപാദനത്തിലും ചംക്രമണത്തിലും ഉൾപ്പെടുന്ന ഒരു പ്രധാന ഘടനയാണ് പോസ്റ്റീരിയർ ചേംബർ. സീലിയറി ബോഡിയുടെ എപ്പിത്തീലിയം ഉൽപാദിപ്പിക്കുന്ന അക്വസ് ദ്രാവകം പോസ്റ്റീരിയർ ചേമ്പറിൽ നിന്ന് പ്യൂപ്പിളിലൂടെ മുന്നിലുള്ള ആന്റീരിയർ ചേമ്പറിലേക്ക് പ്രവേശിക്കുന്നു.[2]
ഹൈപ്പർമെച്വർ തിമിരം ബാധിച്ച ലെൻസ്,[3] അല്ലെങ്കിൽ തിമിര ശസ്ത്രക്രിയക്ക് ശേഷം കണ്ണിൽ സ്ഥാപിക്കുന്ന ഇൻട്രാഒക്യുലർ ലെൻസ് [4] എന്നിവ പ്യൂപ്പിളിലൂടെയുള്ള അക്വസ് ഒഴുക്ക് തടസ്സപ്പെടുത്താം. ഇങ്ങനെ പോസ്റ്റീരിയർ ചേമ്പറിൽ നിന്ന് ആന്റീരിയർ ചേമ്പറിലേക്കുള്ള അക്വസ് ഹ്യൂമർ ഒഴുക്ക് തടസ്സപ്പെടുന്നത് ഐറിസ് ബോംബ് എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കും. ഈ അവസ്ഥയിൽ, പോസ്റ്റീരിയർ ചേമ്പറിലെ മർദ്ദം ഉയരുന്നു, ഇതിന്റെ ഫലമായി ഐറിസ് മുന്നോട്ട് പോയി ട്രാബെക്കുലർ മെഷ്വർക്ക് തടസ്സപ്പെടുത്തുന്നു. ഇത് ആംഗിൾ ക്ലോഷർ ഗ്ലോക്കോമയ്ക്ക് കാരണമായേക്കാം.[5] ഐറിസ് ബോംബ് മൂലമുള്ള ഗ്ലോക്കോമയുടെ ശസ്ത്രക്രിയാ മാനേജ്മെൻറിൽ ഐറിസിൽ ചെറിയ ദ്വാരം ഇട്ട് അക്വസ് ഒഴുക്ക് പുനസ്ഥാപിക്കുന്നത് ഉൾപ്പെടുന്നു, ഇത് YAG അല്ലെങ്കിൽ ആർഗൺ ലേസർ ഐറിഡോടോമി,[6] അല്ലെങ്കിൽ മാനുവൽ ഐറിഡെക്ടമി എന്നീ പ്രക്രീയകളിലൂടെയാണ് നടത്തുന്നത്.[7]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.