കടമ്മനിട്ട ഭഗവതി ക്ഷേത്രം
From Wikipedia, the free encyclopedia
പത്തനംതിട്ട നഗരത്തിൽ നിന്നും 6 കിലോമീറ്റർ അകലെയാണ് കടമ്മനിട്ട ഭഗവതി ക്ഷേത്രം (കടമ്മനിട്ടക്കാവ്) സ്ഥിതിചെയ്യുന്നത്. ഏകദേശം 8 നൂറ്റാണ്ടുകളുടെ കാലപ്പഴക്കം ക്ഷേത്രത്തിന് ഉണ്ട് എന്ന് ക്ഷേത്ര ഐതിഹ്യത്തിൽ പറയപ്പെടുന്നു. കാവ് എന്നത് ക്ഷേത്രങ്ങൾ കേരളത്തിൽ സ്ഥാപിക്കപ്പെടുന്നതിനു മുൻപേ കേരളത്തിൽ നിലനിന്നിരുന്ന ദ്രാവിഡരീതിയിലുള്ള ആരാധനാലയങ്ങളാണ്. ആദിദ്രാവിഡ ദേവതയായ അമ്മ, യക്ഷി, ഭഗവതി, ആണ് കൂടുതൽ കാവുകളിലും പ്രതിഷ്ഠ. പിന്നീട് ബുദ്ധ മതവും ജൈനമതവുംപ്രചരിച്ച നാളുകളിൽ കാവ് കൂടുതൽ വിശാലമായി. പാറകളിലും ഗുഹകളിലും മല, നദി കരകളിലും അവരുടെ ആരാധനാലയങ്ങൾ നടത്തിയിരുന്നത്. കാവ് എന്ന സങ്കല്പം കടമ്പിൻ തിട്ടയിൽ ഭഗവതി വസിച്ച പ്രകാരം കടമ്മനിട്ട എന്ന ദേശനാമം ഉണ്ടായി എന്നു പറയപ്പെടുന്നു.. മധ്യതിരുവിതാംകൂറിലെ വിശ്വപ്രസിദ്ധമായ കടമ്മനിട്ട പടയണി ഈ ക്ഷേത്ര സങ്കേതത്തിലാണ് നടന്നുവരുന്നത്. നിരവധി ആളുകളാണ് പടയണി കാണാനെത്തുന്നത്. മധ്യതിരുവിതാംകൂറിലെ ജനശ്രദ്ധ ആകർഷിച്ച കടമ്മനിട്ട വലിയ പടയണി മേട മാസം എട്ടാം ദിവസം ആണ്ടുതോറും നടത്തി വരുന്നു . പത്ത് ദിവസം നീണ്ടുനിൽക്കുന്ന പടയണിയാണ് കടമ്മനിട്ട പടയണി. ശാന്ത സ്വരൂപിണി ആയ ബാലഭദ്രയാണ് ക്ഷേത്രപ്രതിഷ്ഠ. ക്ഷേത്രത്തിന്റെ തന്ത്രി കുടുംബം അടിമുറ്റത്തുമഠമാണ്. ക്ഷേത്രത്തിന് 4 മലകൾ കാവലുണ്ട് അതിൽ പ്രധാനം കാഞ്ഞിരപ്പാറ മലയാണ്. കോട്ടപ്പാറ മല തലപ്പാറ മല നടുവത്ത് പാറ മല എന്നിവയാണ് കടമ്മനിട്ട കാവിന്റ്റെ അതിര് കാക്കുന്ന കാവൽ മലകൾ. മല, യക്ഷി, നാഗദേവത, രക്ഷസ്, ശിവൻ, കൃഷ്ണൻ, എന്നീ ദേവതകൾ ആണ് ഉപദേവതകൾ. അതിനോടൊപ്പം ക്ഷേത്രവുമായി ബന്ധപ്പെട്ട കുടുംബ കാവുകളും അനവധിയാണ്.കടമ്മനിട്ടക്കാവ് അനേകം കാവുകളുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്നു... എന്നാണ് പഴമക്കാർ പറയപ്പെടുന്നത്....
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഐക്കാവ്, പറയൻക്കാവ്, കുറവർക്കാവ്, ഉൻക്കാവ്, മുൻക്കാവ്, മേലേക്കാവ്, ഇളങ്കാവ്.. എന്നിങ്ങനെയുള്ള പ്രാചീന കാവുകൾ ഇന്നും കുടുംബങ്ങളായും അനുബന്ധ കുടുംബങ്ങളായും കടമ്മനിട്ടക്കാവിന് സമീപത്തുണ്ട്.കേരളീയ ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം. ക്ഷേത്രത്തിൽ ഒരു ചെറിയ നമസ്കാരമണ്ഡപവും ചുറ്റമ്പലവും ക്ഷേത്രത്തിനുള്ളിലായി ഒരു ബലിക്കൽപ്പുരയുമുണ്ട്. ദീർഘ ചതുരാകൃതിയിലുള്ള ശ്രീകോവിലിനു മുമ്പിൽ ഒരു മുഖമണ്ഡപമുണ്ട്.