ഓസ്കാർ വൈൽഡ്
From Wikipedia, the free encyclopedia
ഓസ്കാർ ഫിൻഗൽ ഒ ഫ്ലഹെർട്ടി വിൽസ് വൈൽഡ് (ഒക്ടോബർ 16, 1854 – നവംബർ 30, 1900) ഒരു ഐറിഷ് നോവലിസ്റ്റും, കവിയും, ചെറുകഥാകൃത്തും വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ നാടകകൃത്തുകളിൽ ഒരാളും ആയിരുന്നു[1],[2]. മൂർച്ചയേറിയ ഹാസ്യത്തിന്റെ ഉടമയായിരുന്നു ഓസ്കാർ വൈൽഡ് [3],[4]. ഓസ്കാർ വൈൽഡ് ഒരു സ്വവർഗ്ഗാനുരാഗിയായിരുന്നു. ഇത് വിക്ടോറിയൻ കാലഘട്ടത്തിൻറെ സദാചാരബോധങ്ങൾക്കും മൂല്യങ്ങൾക്കും നിരക്കാത്തതിനാൽ ഓസ്കാർ വൈൽഡ് രണ്ടു വർഷത്തോളം കഠിനതടവിന് ശിക്ഷിക്കപ്പെട്ടു. [5] ഈ ജയിൽവാസം വൈൽഡ് 46-ആം വയസ്സിൽ മരിച്ചുപോവുന്നതിന് കാരണമായി എന്ന് വിശ്വസിക്കപ്പെടുന്നു.
ഓസ്കാർ വൈൽഡ് | |
---|---|
ജനനം | ഒക്ടോബർ 16, 1854 ഡബ്ലിൻ, അയർലാന്റ് |
മരണം | നവംബർ 30, 1900, പ്രായം 46 പാരീസ്, ഫ്രാൻസ് |
തൊഴിൽ | നാടകകൃത്ത്, നോവലിസ്റ്റ്, കവി |
ദേശീയത | ഐറിഷ് |
വൈൽഡിൻറെ അപകീർത്തികേസും ജയിൽശിക്ഷയും പത്നി കോൺസ്റ്റൻസ് വൈൽഡിൻറേയും മക്കളുടേയും ജീവിതം ഏറെ ദുഷ്കരമാക്കി. അതിനാൽ വൈൽഡ് എന്ന കുടുംബപ്പേര് ഉപേക്ഷിച്ച് ഹോളൻഡ് എന്ന പേർ സ്വീകരിച്ച് അവർ സ്വിറ്റ്സർലൻഡിൽ താമസമാക്കി.[6]. പില്കാലത്ത് ഓസ്കാർ വൈൽഡും സെബാസ്റ്റ്യൻ മെൽമോത് എന്ന അപരനാമം സ്വീകരിച്ചു[7].