ഓറിയന്റ്
From Wikipedia, the free encyclopedia
യൂറോപ്പുമായി ബന്ധപ്പെട്ട് കിഴക്കിനെ സൂചിപ്പിക്കുന്ന ഒരു പദമാണ് ഓറിയന്റ്. പരമ്പരാഗതമായി കിഴക്കൻ ലോകത്തുള്ള എന്തിനേയും ഈ പദം ഉൾക്കൊള്ളുന്നു. പാശ്ചാത്യലോകമായ ഓക്സിഡന്റ് എന്നതിന്റെ വിപരീതപദമാണിത്. ഇംഗ്ലീഷിൽ, പശ്ചിമേഷ്യ, തെക്കുകിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ, മദ്ധ്യേഷ്യ, കിഴക്കൻ ഏഷ്യ, ചിലപ്പോഴൊക്കെ കൊക്കേഷ്യ എന്നിവയുൾപ്പെടെ, ഏഷ്യാ ഭൂഖണ്ഡത്തിന്റെ ഒരു ഉപനാമമാണ് ഇത്. യഥാർത്ഥത്തിൽ, നിയർ ഈസ്റ്റിനെ മാത്രം സൂചിപ്പിക്കാൻ ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന ഓറിയന്റ് എന്ന പദം പിന്നീട് അർത്ഥം ആവിഷ്ക്കരിക്കപ്പെടുകയും വികസിക്കുകയും ചെയ്തു. മിഡിൽ ഈസ്റ്റ്, മധ്യേഷ്യ, ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ അല്ലെങ്കിൽ ഫാർ ഈസ്റ്റ് എന്നിവയെയും ഇത് സൂചിപ്പിക്കുന്നു.
ഓറിയന്റൽ എന്ന പദം ഓറിയൻറിൽ നിന്നുള്ള വസ്തുക്കളെ വിവരിക്കാൻ പലപ്പോഴും ഉപയോഗിക്കുന്നു. എന്നിരുന്നാലും അമേരിക്കൻ ഐക്യനാടുകളിൽ ഇത് കാലഹരണപ്പെട്ടതും പലപ്പോഴും നിന്ദ്യമായതുമായ ഒരു പദമായി, പ്രത്യേകിച്ചും കിഴക്കൻ ഏഷ്യൻ[1][2], തെക്ക് കിഴക്കൻ ഏഷ്യൻ വംശജരെ പരാമർശിക്കാൻ ഉപയോഗിക്കുമ്പോൾ[3][4][5] കണക്കാക്കപ്പെടുന്നു.