എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓപ്പോൾ. ബാലൻ കെ. നായർ, മേനക, മാസ്റ്റർ അരവിന്ദ്, ശങ്കരാടി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. എം.ടി. 1975-ൽ ഇതേ പേരിൽ എഴുതിയ ഒരു ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഓപ്പോൾ | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | റോസമ്മ ജോർജ്ജ് |
രചന | എം.ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ | ബാലൻ കെ. നായർ മേനക മാസ്റ്റർ അരവിന്ദ് ശങ്കരാടി |
സംഗീതം | എം.ബി. ശ്രീനിവാസൻ |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | മധു അമ്പാട്ട് |
ചിത്രസംയോജനം | ടി.ആർ. ശ്രീനിവാസലു |
സ്റ്റുഡിയോ | ജെ.എം.ജെ. ആർട്ട്സ് |
വിതരണം | ഏയ്ഞ്ചൽ ഫിലിംസ് |
റിലീസിങ് തീയതി | 1980 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസാരം
മാളു (മേനക), അവളുടെ ഇളയ സഹോദരൻ അപ്പു (അരവിന്ദ്), മാളുവിൻ്റെ ഭർത്താവ് ഗോവിന്ദൻ (ബാലൻ കെ. നായർ) എന്നിവരെ ചുറ്റിപ്പറ്റിയാണ് സിനിമ. മാളുവും അമ്മ അമ്മിണിയമ്മയും (കവിയൂർപൊന്നമ്മ) ആറുവയസ്സുകാരൻ അപ്പുവും ഒരുമിച്ചായിരുന്നു താമസം. കാരണം വ്യക്തമാക്കാത്ത അമ്മിണിയമ്മയുടെ ശകാരങ്ങൾക്കൊടുവിൽ കുടുംബസുഹൃത്തായ കുഞ്ഞൻനായരുടെ (ശങ്കരാടി) ശ്രമഫലമായി മാളു പ്രായാധിക്യമുള്ള മുൻ പട്ടാളക്കാരനായ ഗോവിന്ദനെ വിവാഹം കഴിക്കേണ്ടിവന്നപ്പോൾ അയാളുടെ നിർദ്ദേശപ്രകാരം അവൾ അപ്പുവിനെയും വയനാട്ടിലുള്ള ഗോവിന്ദൻ്റെ വീട്ടിലേക്ക് കൂട്ടി. അത് ഗോവിന്ദൻ്റെ സ്വകാര്യതകളെ അലോസരപ്പെടുത്തുന്നെങ്കിലും മാളുവിനോടുള്ള സ്നേഹം കാരണം സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നു. മറുവശത്ത്, അപ്പു ഗോവിന്ദനോട് അസൂയപ്പെടുകയും തൻ്റെ പ്രിയ സഹോദരിയിൽ നിന്ന് അവനെ അയാൾ ഒറ്റപ്പെടുത്തുമോ എന്ന് ആശങ്കപ്പെടുകയും ചെയ്യുന്നു. തുടർന്ന് ഒരുദിവസം അവൻ ഗോവിന്ദനെ ആക്രമിക്കുകയും അതറിഞ്ഞ മാളു അവനെ ശകാരിക്കുകയും അടിക്കുകയും ചെയ്യുന്നു. അതിൽ മനംനൊന്ത് കുട്ടി വീട്ടിൽ നിന്ന് ഓടിപ്പോകുന്നു, കാണാതായ കുട്ടിയെ ഓർത്ത് മാളു വിഷമിക്കുന്നു. അന്വേഷിക്കാൻ ഗോവിന്ദൻ കൂട്ടാക്കുന്നില്ല. മാളുവിൻ്റെ അന്വേഷണത്തിനൊടുവിൽ സുഖമില്ലാത്ത അവസ്ഥയിൽ അപ്പുവിനെ കണ്ടെത്തുന്നു. ആ അവസ്ഥയിൽ അപ്പുവിനെ മാളുവിൻ്റെ വീട്ടിലേക്ക് കൊണ്ടാക്കാനുള്ള നീക്കത്തെ മാളു എതിർക്കുന്നത് ഗോവിന്ദനെ കോപാകുലനാക്കുന്നു. അവിടെവച്ച് അപ്പു യഥാർത്ഥത്തിൽ തൻ്റെ പ്രണയത്തിൻ്റെ പേരിലുണ്ടായ ചതിയിൽ തനിക്കുപിറന്ന മകനാണെന്ന് മാളു വെളിപ്പെടുത്തുന്നു. തുടർന്ന് രോഗാവസ്ഥയിലുള്ള അപ്പുവുമായി മാളു എന്നെന്നേക്കുമായി സ്വന്തം വീട്ടിലേക്ക് പുറപ്പെടുന്നു. സാഹചര്യങ്ങൾ മനസിലാക്കിയ ഗോവിന്ദൻ പശ്ചാത്താപത്തോടെ മാളുവിനെയും കുട്ടിയെയും കണ്ടെത്തി തിരികെ കൂട്ടിക്കൊണ്ടു വരുന്നതോടെ കഥ അവസാനിക്കുന്നു.
സംഗീതം
പി. ഭാസ്കരന്റെ വരികൾക്ക് സംഗീതം പകർന്നത് എം.ബി. ശ്രീനിവാസൻ ആണ്.
- ഗാനങ്ങൾ [1]
- ചാറ്റൽ മഴയും പൊൻ വെയിലും -പാടിയത് :ലത ദേവി,മാലതി
- ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത് -പാടിയത് :എസ്.ജാനകി
- പൊട്ടിക്കാൻ ചെന്നപ്പോൾ -പാടിയത് :കെ ജെ യേശുദാസ്
പുരസ്കാരങ്ങൾ
- മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - ബാലൻ കെ. നായർ[2]
- മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - മാസ്റ്റർ അരവിന്ദ്[2]
- മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - എസ്. ജാനകി - (ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത് എന്ന ഗാനത്തിനു്)[3]
- മികച്ച ചിത്രത്തിനുള്ള കേരള സർക്കാർ പുരസ്കാരം
- മികച്ച സംവിധായകനുള്ള കേരള സർക്കാർ പുരസ്കാരം - കെ.എസ്. സേതുമാധവൻ[4]
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.