ഇന്തോ-യൂറൊപ്യൻ ഭാഷാ കുടുംബത്തിൽ പെട്ടതും ഐറിഷ് ജനത സംസാരിക്കുന്നതുമായ ഭാഷയാണ് ഐറിഷ് ഭാഷ (ഗേലിജെ), ഐറിഷ് ഗേലിക് എന്നും ഗേലിക് എന്നും അറിയപ്പെടുന്നത്.[4] ഐറിഷ് ജനതയുടെ ന്യൂനപക്ഷം മാത്രമേ ഇപ്പോൾ ഐറിഷ് ഭാഷ ഒന്നാം ഭാഷയായി ഉപയോഗിക്കുന്നുള്ളൂ. ജനസംഖ്യയിൽ നല്ലൊരുഭാഗം ഇത് രണ്ടാം ഭാഷയായി ഉപയോഗിക്കുന്നുണ്ട്. ഈ ഭാഷയ്ക്ക് റിപ്പബ്ലിക് ഓഫ് അയർലാന്റിൽ ഭരണഘടനാപരമായി ദേശീയഭാഷ എന്നും ഔദ്യോഗികഭാഷ എന്നുമുള്ള സ്ഥാനമുണ്ട്. ഇത് യൂറോപ്യൻ യൂണിയനിലെ ഔദ്യോഗിക ഭാഷകളിലൊന്നാണ്. ഔദ്യോഗികമായി ഇത് നോർതേൺ ഐർലാന്റിലെ ന്യൂനപക്ഷ ഭാഷയായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

വസ്തുതകൾ ഐറിഷ്, ഉച്ചാരണം ...
ഐറിഷ്
Gaeilge
ഉച്ചാരണംIrish pronunciation: [ˈɡeːlʲɟə]
ഉത്ഭവിച്ച ദേശംഐർലാന്റ്
യുനൈറ്റഡ് കിംഗ്ഡം
ഭൂപ്രദേശംഗേൽടാച്ടായ്
മാതൃഭാഷയായി സംസാരിക്കുന്നവർ
ഏകദേശം 1,30,000 ഐർലന്റുകാർ. വിദേശത്തുതാമസിക്കുന്ന കുറച്ചുപേരും സംസാരിക്കുന്നുണ്ട് (2011)[1]
L2:
ഇന്തോ-യൂറോപ്യൻ
  • കെൽറ്റിക്
    • ഇൻസുലാർ കെൽറ്റിക്
      • ഗോയിഡെലിക്
        • ഐറിഷ്
പൂർവ്വികരൂപം
പ്രിമിറ്റീവ് ഐറിഷ്
  • ഓൾഡ് ഐറിഷ്
    • മിഡിൽ ഐറിഷ്
      • ക്ലാസിക്കൽ ഐറിഷ്
An Caighdeán Oifigiúil
ലാറ്റിൻ (ഐറിഷ് അക്ഷരമാല)
ഐറിഷ് ബ്രൈലി
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 Ireland
 യൂറോപ്യൻ യൂണിയൻ
Recognised minority
language in
Regulated byഫോറാസ് ന ഗാലിജ്
ഭാഷാ കോഡുകൾ
ISO 639-1ga
ISO 639-2gle
ISO 639-3gle
Linguasphere50-AAA
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
അടയ്ക്കുക

ലിഖിത ചരിത്രത്തിന്റെ ഭൂരിഭാഗം സമയത്തും ഐറിഷ് ജനതയുടെ പ്രധാന ഭാഷ ഐറിഷ് ആയിരുന്നു. അവർ മറ്റു രാജ്യങ്ങളിലേയ്ക്കും ഈ ഭാഷ എത്തിച്ചു. സ്കോട്ട്‌ലാന്റ്, ഐൽ ഓഫ് മാൻ എന്നിവിടങ്ങളിൽ ഈ ഭാഷ സ്കോട്ടിഷ് ഗേലിക്, മാൻക്സ് എന്നീ ഭാഷകൾക്ക് ജന്മം നൽകി.[5][6][7] പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള സാഹിത്യം ഐറിഷ് ഭാഷയിലാണുള്ളത്.[8]

എലിസബ‌ത്തൻ കാലഘട്ടത്തിലെ ഉദ്യോഗസ്ഥർ ഐറിഷ് ഭാഷയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തിയിരുന്നു. ഇത് ഐർലാന്റിലെ ഇംഗ്ലീഷ് താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഇവർ കരുതിയിരുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് ഭരണകാലത്താണ് ഈ ഭാഷയുടെ പ്രാധാന്യം കുറഞ്ഞുതുടങ്ങിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഈ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം പെട്ടെന്നു കുറയുകയുണ്ടായി. 1845-1852 കാലത്തെ വറുതിക്കു ശേഷമാണ് ഇതാരംഭിച്ചത് (ഐർലാന്റിലെ 20–25% ജനസംഖ്യ ഈ സമയത്ത് കുടിയേറ്റവും മരണവും കാരണം നഷ്ടപ്പെടുകയുണ്ടായി). ഐറിഷ് സംസാരിക്കുന്ന പ്രദേശങ്ങളിലാണ് കൂടുതൽ പ്രശ്നങ്ങളുണ്ടായത്. ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന സമയത്ത് ഈ ഭാഷ സംസാരിക്കുന്നവർ ജനസംഖ്യയുടെ 15%-ൽ താഴെ ആൾക്കാർ മാത്രമായിരുന്നു.[9] ഇതിനു ശേഷം ഗേൽടാച്റ്റ് എന്നറിയപ്പെടുന്ന പ്രദേശത്തിനുവെളിയിൽ ഈ ഭാഷ ന്യൂനപക്ഷം മാത്രമേ സംസാരിക്കുന്നുള്ളൂ. ഭരണകൂടവും സ്വകാര്യവ്യക്തികളും സംഘടനകളൂം ഈ ഭാഷയുടെ ഉപയോഗം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കഥ്റ്റിൽ 20,000-നും 80,000-നുമിടയിൽ ആൾക്കാരുടെ മാതൃഭാഷയായിർന്നു ഇത്.[10][11][12] റിപ്പബ്ലിക് ഓഫ് ഐർലാന്റിൽ 2006-ൽ നടന്ന സെൻസസിൽ 85,000 ആൾക്കാർ ഈ ഭാഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വെളിയിൽ ദൈനം ദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതായും 12 ലക്ഷം ആൾക്കാർ സ്കൂളിലോ മറ്റ് ആവശ്യങ്ങൾക്കായോ ഇടയ്ക്കെങ്കിലും ഈ ഭാഷ ഉപയോഗിക്കുന്നതായും റിപ്പോർട്ട് ചെയ്തിരുന്നു.[13] 2011-ലെ സെൻസസിൽ ഈ എണ്ണം 94,000-ഉം 13 ലക്ഷവുമായി വർദ്ധിച്ചു.[14] വടക്കൻ ഐർലാന്റിലും ആയിരക്കണക്കിന് ഐറിഷ് ഭാഷ സംസാരിക്കുന്നവരുണ്ട്. അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലും ഈ ഭാഷ ഒഴുക്കോടെ സംസാരിക്കുന്ന ധാരാളം ആൾക്കാരുണ്ട്.[15] ചരിത്രപരമായി ന്യൂഫൗണ്ട്‌ലാന്റ് ദ്വീപിൽ ഐറിഷ് ഗേലിക് ഭാഷയുടെ ഒരു വകഭേദം (ന്യൂഫൗണ്ട്‌ലാന്റ് ഐറിഷ്) സംസാരിച്ചിരുന്നു.

കുറിപ്പുകൾ

അവലംബങ്ങൾ

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.