ഇന്ത്യൻ രചയിതാവ് From Wikipedia, the free encyclopedia
എൻ പി മുഹമ്മദ് (ജനനം. ജൂലൈ 1, 1928, ഇടിയങ്ങര, കോഴിക്കോട്) നോവലിസ്റ്റ് , കഥാകൃത്ത്, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച മലയാളസാഹിത്യകാരനായിരുന്നു. കോഴിക്കോട് ജില്ലയിലെ കുണ്ടുങ്ങലിൽ സ്വാതന്ത്ര്യ സമരസേനാനി എൻ. പി അബുവിന്റെ മകനായി ജനിച്ചു. പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായി വിദ്യാഭ്യാസം. കോഴിക്കോട് ഭവനനിർമ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. കേരളകൗമുദി ദിനപത്രത്തിന്റെ കോഴിക്കോട് പതിപ്പിൽ റസിഡന്റ് എഡിറ്ററായും കുറച്ചുനാൾ പ്രവർത്തിച്ചു. 2003 ജനുവരി 2-ന് അദ്ദേഹം അന്തരിച്ചു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കോൺഗ്രസ് നേതാവ് എൻ.പി. മൊയ്തീൻ സഹോദരനായിരുന്നു. [1]
ജനിച്ചു വളർന്ന ദേശത്തിന്റെയും സമൂഹത്തിന്റെയും പ്രത്യേകതകൾക്ക് അക്ഷരരൂപം നല്കിയാണ് എൻ പി മുഹമ്മദ് സാഹിത്യരംഗത്തേക്കു കടന്നു വന്നത്. അദ്ദേഹത്തിന്റെ ആദ്യ കൃതി തൊപ്പിയും തട്ടവും എന്ന വിമർശനസാഹിത്യഗ്രന്ഥമായിരുന്നു. ഇതിന് അന്നത്തെ മദിരാശി സർക്കാരിന്റെ പുരസ്കാരം ലഭിക്കുകയും ചെയ്തു. ജീവിതത്തിന്റെ ഒരു ഭാഗം ചിലവഴിച്ച പരപ്പനങ്ങാടി എന്ന പ്രദേശത്തിന്റെ സ്മരണകൾ വിതറി എൻ പി എഴുതിയ ദൈവത്തിന്റെ കണ്ണ് എന്ന നോവലാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചന. ഈ നോവലിനെ മലയാള സാഹിത്യത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലായി കണക്കാക്കുന്നവരുണ്ട്. മുസ്ലീം സമുദായത്തിന്റെ ജീവിത ചിത്രങ്ങൾ അതിന്റെ എല്ലാ പൂർണ്ണതയിലും എൻ പിയുടെ കൃതികളിൽനിന്നു തൊട്ടറിയാം. ആക്ഷേപഹാസ്യം, വിമർശസാഹിത്യം എന്നീ മേഖലകളിലും ശോഭിച്ചു. സാഹിത്യ സംഘാടകൻ എന്ന നിലയിലും വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം മരിക്കുമ്പോൾ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം, കേരള സംഗീതനാടക അക്കാദമി അംഗം,ഫിലിം സെൻസർബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്....... ഇദ്ദേഹത്തിന്റെ ഒരു കഥയാണ് ലോകാവസാനം. ഇത് ഏറേ ശ്രദ്ധേയമായി മാറി . യാഥാർത്യവും മിത്തും ഇതിൽ നിഴലിക്കുന്നു
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.