കേരളത്തിലെ മുൻപത്തെ ഗ്രാമപഞ്ചായത്ത് From Wikipedia, the free encyclopedia
കണ്ണൂർ ജില്ലയിലെ, കണ്ണൂർ താലൂക്കിലെ, എടക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്തിരുന്ന ഒരു ഗ്രാമപഞ്ചായത്താണ് എടക്കാട് ഗ്രാമപഞ്ചായത്ത് . എടക്കാട് വില്ലേജുപരിധിയിലുൾപ്പെട്ടിരുന്ന എടക്കാട് ഗ്രാമപഞ്ചായത്തിനു 18.50 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ടായിരുന്നു. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് എളയാവൂർ, ചേലോറ പഞ്ചായത്തുകളും, കണ്ണൂർ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് ചെമ്പിലോട്, കടമ്പൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മുഴപ്പിലങ്ങാട് പഞ്ചായത്തും, അറബിക്കടലും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമായിരുന്നു.
2015-ലെ തദ്ദേശ സ്ഥാപനങ്ങളുടെ പുനഃക്രമീകരണത്തോടെ ഈ ഗ്രാമപഞ്ചായത്ത് കണ്ണൂർ കോർപ്പറേഷന്റെ ഭാഗമായി. |
എടക്കാട് ഗ്രാമപഞ്ചായത്ത് | |
11.8046931°N 75.444805°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കണ്ണൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | കെ.വി. ലക്ഷ്മണൻ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 18.05ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 33261 |
ജനസാന്ദ്രത | 1822/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | തോട്ടട ബീച്ച് |
ആറ്റടപ്പ, ചാല പടിഞ്ഞാറെക്കര, ചാല പന്ത്രണ്ടുകണ്ടി, ചിറക്കുതാഴെ, തോട്ടട, കിഴുന്നകുറ്റിക്കകം, എടക്കാട്, കണ്ണൂർ, കരാറിനകം എന്നിങ്ങനെ ഒൻപതു പ്രദേശങ്ങൾ കൂടിച്ചേർന്നതായിരുന്നു എടക്കാട് ഗ്രാമപഞ്ചായത്ത്. ഇവയിൽ കരാറിനകം 1962-ലാണ് എടക്കാട് പഞ്ചായത്തിനോടു കൂട്ടിച്ചേർക്കപ്പെട്ടത്. ഈ പ്രദേശം അറക്കൽ കോവിലകത്തിന്റെ ഭാഗമായിരുന്നു. 2015 ജനുവരി 14ന് കണ്ണൂർ കോർപ്പറേഷൻ രൂപവത്കരിച്ചപ്പോൾ എടക്കാട് പഞ്ചായത്ത് ഓർമ്മയായി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.