ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രി From Wikipedia, the free encyclopedia
തമിഴ്നാടിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പ്രസിഡന്റുമാണ് എം.കെ. സ്റ്റാലിൻ എന്ന മുത്തുവേൽ കരുണാനിധി സ്റ്റാലിൻ. ,പലപ്പോഴും അദ്ദേഹത്തിന്റെ ഇനീഷ്യലുകൾ എംകെഎസ് തമിഴ്നാടിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയാണിദ്ദേഹം. 1996 മുതൽ 2002 വരെ ചെന്നൈ നഗരസഭയുടെ 37-ാമത് മേയറായും 2009 മുതൽ 2011 വരെ തമിഴ്നാടിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. [1][2]
എം.കെ. സ്റ്റാലിൻ | |
---|---|
തമിഴ്നാടിന്റെ മുഖ്യമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ മേയ് 7 2021 | |
Deputy | ഉദയനിധി സ്റ്റാലിൻ |
മുൻഗാമി | എടപ്പാടി കെ. പളനിസാമി |
മണ്ഡലം | കൊളത്തൂർ |
തമിഴ്നാടിന്റെ 1-ാമത് ഉപമുഖ്യമന്ത്രി | |
ഓഫീസിൽ 29 മേയ് 2009 – 15 മേയ് 2011 | |
ഗവർണ്ണർ | സുർജിത് സിംഗ് ബർണാല |
മുഖ്യമന്ത്രി | എം. കരുണാനിധി |
മുൻഗാമി | പുതിയതായി രൂപീകരിച്ച പദവി |
പിൻഗാമി | ഒ. പനീർശെൽവം |
തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് | |
ഓഫീസിൽ 25 മേയ് 2016 – 5 മേയ് 2021 | |
Deputy | ദുരൈ മുരുകൻ |
മുൻഗാമി | വിജയകാന്ത് |
പിൻഗാമി | എടപ്പാടി കെ. പളനിസാമി |
മണ്ഡലം | കൊളത്തൂർ |
ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ വർക്കിങ് പ്രസിഡന്റ് | |
പദവിയിൽ | |
ഓഫീസിൽ 4 ജനുവരി 2017 | |
രാഷ്ട്രപതി | എം. കരുണാനിധി |
സെക്രട്ടറി ജനറൽ | കെ. അൻപഴകൻ |
മുൻഗാമി | പുതിയതായി രൂപീകരിച്ച പദവി |
ചെന്നൈയുടെ 37-ാമത് മേയർ | |
ഓഫീസിൽ ഒക്ടോബർ 1996 – ഒക്ടോബർ 2002 | |
മുൻഗാമി | ആർ. ആറുമുഖം |
പിൻഗാമി | എം. സുബ്രഹ്മണ്യം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മുത്തുവേൽ കരുണാനിധി സ്റ്റാലിൻ 1 മാർച്ച് 1953 മദ്രാസ്, മദ്രാസ് സംസ്ഥാനം, (ഇപ്പോൾ ചെന്നൈ, തമിഴ്നാട്, ഇന്ത്യ) |
രാഷ്ട്രീയ കക്ഷി | ദ്രാവിഡ മുന്നേറ്റ കഴകം |
പങ്കാളി | ദുർഗ സ്റ്റാലിൻ (m.1976-present) |
Relations | കരുണാനിധി കുടുംബം കാണുക |
കുട്ടികൾ | ഉദയനിധി സ്റ്റാലിൻ ചെന്താമരൈ |
മാതാപിതാക്കൾ |
|
വസതിs | നീലങ്കരൈ, ചെന്നൈ, തമിഴ്നാട്, ഇന്ത്യ |
ജോലി | അഭിനേതാവ്, രാഷ്ട്രീയപ്രവർത്തകൻ |
വെബ്വിലാസം | http://mkstalin.in/ |
തമിഴ്നാടിന്റെ മൂന്നാമത് മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പ്രസിഡന്റുമായിരുന്ന എം. കരുണാനിധിയുടെയും ദയാലു അമ്മാളിന്റെയും മകനാണ് സ്റ്റാലിൻ. മദ്രാസ് സർവകലാശാലയ്ക്കു കീഴിലുള്ള ദ ന്യൂ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കി. [3] 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം രൂപീകരിച്ച മന്ത്രിസഭയിൽ തദ്ദശസ്വയംഭരണ വകുപ്പിന്റെയും ഗ്രാമീണ വികസനവകുപ്പിന്റെയും മന്ത്രിയായിരുന്നു. 2009 മേയ് 29-ന് തമിഴ്നാട് ഗവർണർ സുർജിത് സിങ് ബർണാല, സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി നാമനിർദ്ദേശം ചെയ്തു. [4]
2013 ജനുവരി 3-ന് സ്റ്റാലിനായിരിക്കും തന്റെ പിൻഗാമിയെന്ന് കരുണാനിധി പ്രഖ്യാപിക്കുകയുണ്ടായി. [5] 2017 ജനുവരി 4-ന് സ്റ്റാലിൻ, ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റു.
1953 മാർച്ച് 1-ന് മദ്രാസിൽ (ഇപ്പോഴത്തെ ചെന്നൈ) ജനിച്ചു. അദ്ദേഹം ജനിച്ച് അഞ്ചാം ദിവസം അന്തരിച്ച റഷ്യൻ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന്റെ പേരാണ് നൽകിയത്. [6] 14 വയസ്സ് പ്രായമുള്ളപ്പോൾ, 1967-ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രവർത്തിച്ചുകൊണ്ട് രാഷ്ട്രീയരംഗത്തിലേക്ക് പ്രവേശിച്ചു. [7] 1973-ൽ, ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ജനറൽ കമ്മിറ്റിയിലേക്ക് സ്റ്റാലിൻ തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലത്ത് മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്റ്റ് പ്രകാരം ജയിലിലടയ്ക്കപ്പെട്ടു. [8] 1989 മുതൽ 4 പ്രാവശ്യം സ്റ്റാലിൻ തമിഴ്നാട് നിയമസഭയിലേക്ക് ചെന്നൈയിലെ തൗസന്റ് ലൈറ്റ്സ് നിയോജകമണ്ഡലത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996-ൽ ചെന്നൈ നഗരത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മേയറായി സ്റ്റാലിൻ ചുമതലയേൽക്കുകയുണ്ടായി. [9]
2001-ൽ വീണ്ടും മേയറായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും[10] അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിത, ഒരു സർക്കാരിൽ ഒരു വ്യക്തിയ്ക്ക് ഒരേ സമയം രണ്ട് പദവികൾ വഹിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള തമിഴ്നാട് മുനിസിപ്പൽ നിയമം, 2002 പാസാക്കുകയുണ്ടായി. ഈ സമയം എം.എൽ.എ.യായി സ്റ്റാലിൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് സ്റ്റാലിൻ, ചെന്നൈ മേയർ സ്ഥാനം രാജിവയ്ക്കുകയുണ്ടായി. [11] എന്നാൽ മദ്രാസ് ഹൈക്കോടതി ഈ നിയമം മരവിപ്പിക്കുകയുണ്ടായി. പക്ഷേ സ്റ്റാലിൻ സുപ്രീം കോടതിയിൽ അപ്പീൽ ചെയ്യുകയുണ്ടായില്ല. [12]
പല പ്രാവശ്യങ്ങളായി സ്റ്റാലിൻ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യമായി 1975-ൽ മിസ നിയമത്തിന്റെ കീഴിൽ അറസ്റ്റിലായി. ഫ്ലൈ ഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ 2001 ജൂൺ 30-ന് എം. കരുണാനിധി, സ്റ്റാലിൻ, അന്ന് കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്ന മുരസൊലി മാരൻ എന്നിവരെ അറസ്റ്റ് ചെയ്യുകയുണ്ടായി. വെള്ളിയാഴ്ച രാത്രിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ശനിയാഴ്ച പുലർച്ചെ തന്നെ അറസ്റ്റ് നടന്നത് കരുണാനിധിയ്ക്കെതിരായുള്ള രാഷ്ട്രീയ നീക്കമാണെന്ന് പ്രചരിച്ചിരുന്നു. [13][14] 2001 അറസ്റ്റ് ചെയ്തുവെങ്കിലും, ഈ കേസിന്റെ ചാർജ്ജ് ഷീറ്റ് കോടതിയിൽ സമർപ്പിച്ചത് 4 വർഷങ്ങൾക്കു ശേഷം, 2005-ലാണ്. [15]
2016-ൽ ജയലളിതയുടെ മരണത്തിന് കാരണം വി.കെ. ശശികലയാണെന്ന് സ്റ്റാലിൻ ആരോപിച്ചിരുന്നു. ജയലളിതയുടെ മരണം പുനപരിശോധിച്ചാൽ, ശശികല ജയിലിലായിരിക്കുമെന്ന് സ്റ്റാലിൻ പറയുകയുണ്ടായി. [16]
2021-ൽ നടന്ന പതിനാറാം തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ കൊളത്തൂരില് നിന്ന് മത്സരിച്ച് ജയിച്ചു. നിയമസഭയിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെദ്രാവിഡ മുന്നേറ്റ കഴകത്തിന് ഭൂരിപക്ഷം കിട്ടിയതിനെ തുടർന്ന് 2021 മെയ് 7 ന് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. [17][18]
തിരഞ്ഞെടുപ്പുകൾ | മണ്ഡലം | പാർട്ടി | ഫലം | വോട്ട് ശതമാനം | എതിർ സ്ഥാനാർത്ഥി | എതിർ പാർട്ടി | എതിർ സ്ഥാനാർത്ഥിയുടെ വോട്ട് ശതമാനം |
---|---|---|---|---|---|---|---|
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്, 1984 | തൗസന്റ് ലൈറ്റ്സ് | ഡി.എം.കെ | പരാജയം | 47.94 | കെ.എ. കൃഷ്ണസ്വാമി | എ.ഐ.എ.ഡി.എം.കെ | 50.44[19] |
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്, 1989 | തൗസന്റ് ലൈറ്റ്സ് | ഡി.എം.കെ | വിജയം | 50.59 | തമ്പിദുരൈ.എസ്.എസ്.ആർ | ADK JL | 30.05[20] |
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്, 1991 | തൗസന്റ് ലൈറ്റ്സ് | ഡി.എം.കെ | പരാജയം | 39.19 | കെ.എ. കൃഷ്ണസ്വാമി | എ.ഐ.എ.ഡി.എം.കെ | 56.5[21] |
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്, 1996 | തൗസന്റ് ലൈറ്റ്സ് | ഡി.എം.കെ | വിജയം | 69.72 | സീനത്ത് ഷെറീഫുദീൻ | എ.ഐ.എ.ഡി.എം.കെ | 22.95[22] |
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്, 2001 | തൗസന്റ് ലൈറ്റ്സ് | ഡി.എം.കെ | വിജയം | 51.41 | എസ്. ശേഖർ | ടി.എം.സി | 43.78[23] |
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്, 2006 | തൗസന്റ് ലൈറ്റ്സ് | ഡി.എം.കെ | വിജയം | 46.0 | ആദി രാജാറാം | എ.ഐ.എ.ഡി.എം.കെ | 43.72[24] |
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്, 2011 | കൊളത്തൂർ | ഡി.എം.കെ | വിജയം | 47.7 | സൈദൈ സാ. ദുരൈസ്വാമി | എ.ഐ.എ.ഡി.എം.കെ | 45.78[25] |
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്, 2016 | കൊളത്തൂർ | ഡി.എം.കെ | വിജയം | 54.3 | ജെ.സി.ഡി. പ്രഭാകർ | എ.ഐ.എ.ഡി.എം.കെ | 31.8[26][27] |
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്, 2021 | കൊളത്തൂർ | ഡി.എം.കെ | വിജയം | 60.86 | ആദി രാജാറാം | എ.ഐ.എ.ഡി.എം.കെ | 20.27 |
അഭിനേതാവ്
നിർമ്മാതാവ്
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.