കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എം. രവീന്ദ്രനാഥ്[1]. പത്തനംതിട്ട നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക് കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. മുൻ പത്തനംതിട്ട എംഎൽഎ ആയിരുന്ന സി.കെ. ഹരിശ്ചന്ദ്രൻ നായർ മരിച്ച ഒഴിവിലേക്ക് 1963 മേയ് 16ന് നടന്ന തിരഞ്ഞെടുപ്പിലാണ് ഇദ്ദേഹം വിജയിച്ചത്[2]. കെ.കെ.എൻ.എം. ഹൈസ്കൂളിന്റെ (കോന്നി) പ്രധാനാധ്യാപകനും മാനേജറുമായിരുന്നു. കോന്നി കല്ലറ വീട്ടിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ കല്ലറ കൃഷ്ണൻ നായരുടെയും പാർവതിക്കുട്ടിയമ്മയുടെയും മകനായി കൊല്ലം ജില്ലയിൽ കോന്നിയിൽ ( ഇപ്പോൾ പത്തനംതിട്ട ജില്ലയിൽ ) ജനനം മലയാളത്തിലെ ആദ്യത്തെ പുസ്തകാലയമായ കോന്നി വീനസ് ബുക്സ് ഡിപ്പോ & പബ്ലിഷിംഗ് കമ്യുൺ സ്ഥാപകൻ ഇ. കെ. ശേഖർ , ആദ്യകാല സിനിമാനിർമ്മാതാവ് ഇ. കെ ശിവറാം എന്നിവർ സഹോദരങ്ങളാണ്.

വസ്തുതകൾ എം. രവീന്ദ്രനാഥ്, കേരള നിയമസഭയിലെ അംഗം ...
എം. രവീന്ദ്രനാഥ്
Thumb
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 16 1963  സെപ്റ്റംബർ 10 1964
മുൻഗാമിസി.കെ. ഹരിശ്ചന്ദ്രൻ നായർ
പിൻഗാമികെ.കെ. നായർ
മണ്ഡലംപത്തനംതിട്ട
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of ഡിസംബർ 4, 2020
ഉറവിടം: നിയമസഭ
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.