From Wikipedia, the free encyclopedia
മനുഷ്യരടക്കമുള്ള സസ്തനികളിൽ സ്ത്രൈണ സവിശേഷതകൾ പ്രകടിതമാക്കുകയും, പല സ്ത്രൈണ ശരീരധർമ്മങ്ങൾ നിർവ്വഹിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും, സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെയും ദ്വിതീയ ലൈംഗിക സ്വഭാവങ്ങളുടെയും വികാസത്തിനും നിയന്ത്രണത്തിനും ഉത്തരവാദികളായ ലൈംഗിക ഹോർമോണുകളുടെ ഒരു വിഭാഗമാണ് ഈസ്ട്രജൻ. [1] [2]ഇംഗ്ലീഷ്: (estrogen, Oestrogen). ഇതിനെ 'സ്ത്രീ ലൈംഗിക ഹോർമോൺ' എന്ന് വിശേഷിപ്പിക്കാറുണ്ട്. പ്രോലാക്ടിൻ, പ്രൊജസ്റ്റിറോൺ എന്നിവയും സ്ത്രൈണ്ണ അന്ത:സ്രവങ്ങളാണ്.
Drug class | |
Class identifiers | |
---|---|
Use | Contraception, menopause, hypogonadism, transgender women, prostate cancer, breast cancer, others |
ATC code | G03C |
Biological target | Estrogen receptors (ERα, ERβ, mERs (e.g., GPER, others)) |
External links | |
MeSH | D004967 |
കൗമാരം മുതൽ ആർത്തവവിരാമം (മേനോപോസ്) വരെ ഈസ്ട്രജൻ സ്ത്രീകളിൽ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുന്നു. അതായത് ഏകദേശം പത്തു പതിനൊന്ന് വയസ് മുതൽ ഏതാണ്ട് നാൽപത്തിയഞ്ച്, അൻപത് അല്ലെങ്കിൽ അന്പത്തിയഞ്ച് വയസുവരെയുള്ള കാലയളവിലാണ് ഈ ഹോർമോണിന്റെ ഉത്പാദനം സ്ത്രീകളിൽ ഉയർന്ന് കാണുന്നത്. ആർത്തവ വിരാമത്തിന് ശേഷം ചില ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുന്നത് ഈസ്ട്രജൻ ഹോർമോണിന്റെ ഉത്പാദനം പൊടുന്നനെ കുറയുന്നത് കൊണ്ടാണ്.
എല്ലാ കശേരുക്കൾ ഉള്ള ജീവികളിലും [3] ചില പ്രാണികളിലും ഈസ്ട്രജൻ ഉണ്ടാവുന്നുണ്ട്. [4] കശേരുക്കളിലും പ്രാണികളിലും അവയുടെ സാന്നിധ്യം ഈസ്ട്രജനിക് ലൈംഗിക ഹോർമോണുകൾക്ക് പുരാതന പരിണാമ ചരിത്രമുണ്ടെന്ന് സൂചിപ്പിക്കുന്നു. അളവനുസരിച്ച്, ഈസ്ട്രജൻ പുരുഷന്മാരിലും സ്ത്രീകളിലും ആൻഡ്രോജനുകളേക്കാൾ താഴ്ന്ന നിലയിലാണ് ഉണ്ടാവുന്നത്. [5] സ്ത്രീകളേക്കാൾ പുരുഷന്മാരിൽ ഈസ്ട്രജന്റെ അളവ് വളരെ കുറവാണെങ്കിലും, പുരുഷന്മാരിൽ ഈസ്ട്രജൻ പ്രധാന ശരീര ശാസ്ത്രപരമായ ജോലികൾ നിർവഹിക്കുന്നു. [6]
കൃതൃമമായി നിർമ്മിക്കാവുന്ന ഈ ഹോർമോണിനു ചികിൽസാമൂല്യവും, സൗന്ദര്യവർദ്ധക (cosmetic) പ്രാധാന്യവുമുണ്ട്. ഈസ്ട്രജൻ ഉല്പന്നങ്ങളുടെ ദുരുപയോഗ സാധ്യതയും ആരോഗ്യഹാനി സാധ്യതകളും പഠിക്കപ്പെട്ടിട്ടുണ്ട്. സോയാബീൻ, ശതാവരി, ചണവിത്ത്, മാതളപ്പഴം, ചേമ്പ്, കാച്ചിൽ, ബദാം, എള്ളു, ക്യാരറ്റ്, ബീൻസ് തുങ്ങിയവ സസ്യജന്യ ഈസ്ട്രജൻ (Phyto estrogen) ഹോർമോണിന്റെ ഉറവിടങ്ങളാണ്. [7] [8]
അണ്ഡാശയത്തിലാണ് ഈസ്ട്രജൻ പ്രധാനമായും ഉല്പാദിപ്പിക്കപ്പെടുന്നത്. കൊഴുപ്പ് കോശങ്ങളും, അഡ്രിനൽ ഗ്രന്ഥിയും ഈസ്ട്രജൻ ഉൽപ്പാദിപ്പിക്കുന്നു.
പെൺശരീരങ്ങളിൽ കാണുന്ന സ്ത്രൈണ ലക്ഷണങ്ങൾ (secondary sexual characterstics) രൂപപ്പെടുത്തുന്നതാണ് ഈസ്ട്രജന്റെ അടിസ്ഥാന ധർമ്മം. ഇവയിൽ പ്രധാനം താഴെ പറയുന്നവയാണ്.
ആർത്തവവിരാമം അഥവാ ഋതുവിരാമം എന്നത് ഒരു സ്ത്രീയുടെ ആർത്തവ പ്രക്രിയ നിലയ്ക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇംഗ്ലീഷിൽ: മെനോപോസ് (menopause). മിക്കവർക്കും 45 മുതൽ 55 വയസ്സിനുള്ളിൽ ആർത്തവം നിലയ്ക്കാം. ഈ കാലയളവിൽ സ്ത്രൈണ ഹോർമോണായ ഈസ്ട്രജന്റെ ഉത്പാദനം കുറയുന്നു. അതോടെ ഒരു സ്ത്രീ ഗർഭം ധരിക്കാനുള്ള സാധ്യത ഇല്ലാതാകുന്നു. ഈ ഘട്ടത്തിൽ ശരീരത്തിൽ പെട്ടന്ന് ചൂടും വിയർപ്പും, അസ്ഥികൾക്ക് ബലക്ഷയം, ഹൃദ്രോഗ സാധ്യത, വിഷാദരോഗം, വരണ്ട ചർമ്മം, മുടി കൊഴിച്ചിൽ, മൂത്രാശയ അണുബാധ, ബർത്തോളിൻ ഗ്രന്ഥികളുടെ പ്രവർത്തന മാന്ദ്യം, യോനീ വരൾച്ച, യോനിയുടെ ഉൾതൊലിയുടെ കട്ടി കുറയുക, ലൈംഗികബന്ധത്തിൽ വേദനയും ബുദ്ധിമുട്ടും, ലൈംഗിക താല്പര്യക്കുറവ് തുടങ്ങിയവ ഉണ്ടാകുന്നത് ഈസ്ട്രജൻ ഹോർമോണിന്റെ അളവിൽ ഉണ്ടാകുന്ന കുറവ് മൂലമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.