![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/5b/Eris_and_dysnomia2.jpg/640px-Eris_and_dysnomia2.jpg&w=640&q=50)
ഈറിസ് (കുള്ളൻഗ്രഹം)
From Wikipedia, the free encyclopedia
സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങളിൽ വച്ച് ഏറ്റവും വലുതാണ് ഈറിസ് (ഔദ്യോഗിക നാമം : 136199 ഈറിസ്; ചിഹ്നം: ).[13] സൂര്യനു ചുറ്റും പരിക്രമണം ചെയ്യുന്ന വസ്തുക്കളിൽ വലിപ്പത്തിന്റെ കാര്യത്തിൽ ഒമ്പതാം സ്ഥാനമുള്ള ഈറിസിന്റെ വ്യാസം ഏതാണ്ട് 2500 കിലോമീറ്ററാണ്. പ്ലൂട്ടോയെക്കാൾ 27 ശതമാനം അധികമാണ് ഇതിന്റെ പിണ്ഡം..[9][14]
- ഈ പേരിലുള്ള ഗ്രീക്ക് ദേവതയെക്കുറിച്ചറിയാൻ, ദയവായി ഈറിസ് കാണുക.
![]() ഈറിസും ഡിസോംനിയയും. ഹബിൾ ബഹിരാകാശ ദൂരദർശിനി എടുത്ത ചിത്രം | |||||||||
കണ്ടെത്തൽ | |||||||||
---|---|---|---|---|---|---|---|---|---|
കണ്ടെത്തിയത് | മൈക്കൽ ബ്രൗൺ, C. A. Trujillo, D. L. Rabinowitz[1] | ||||||||
കണ്ടെത്തിയ തിയതി | 2005 ജനുവരി 5[2] | ||||||||
വിശേഷണങ്ങൾ | |||||||||
MPC designation | 136199 Eris | ||||||||
ഉച്ചാരണം | /ˈɪərɨs/, or [ˈɛrɨs] as in Greek Έρις [a] | ||||||||
മറ്റു പേരുകൾ | 2003 UB313[3] | ||||||||
ചെറുഗ്രഹ വിഭാഗം | കുള്ളൻ ഗ്രഹം, ട്രാൻസ് നെപ്റ്റ്യൂണിയൻ വസ്റ്റു, പ്ലൂട്ടോയ്ഡ്, , SDO[4][5] | ||||||||
Adjectives | Eridian | ||||||||
ഭ്രമണപഥത്തിന്റെ സവിശേഷതകൾ[6] | |||||||||
ഇപ്പോക്ക് March 6, 2006 (JD 2453800.5)[7] | |||||||||
അപസൗരത്തിലെ ദൂരം | 97.56 AU 14.60×109 km | ||||||||
ഉപസൗരത്തിലെ ദൂരം | 37.77 AU 5.65×109 km | ||||||||
സെമി-മേജർ അക്ഷം | 67.67 AU 10.12×109 km | ||||||||
എക്സൻട്രിസിറ്റി | 0.441 77 | ||||||||
പരിക്രമണകാലദൈർഘ്യം | 203,600 days 557 വർഷം | ||||||||
Average പരിക്രമണവേഗം | 3.436 km/s | ||||||||
ശരാശരി അനോമലി | 197.634 27° | ||||||||
ചെരിവ് | 44.187° | ||||||||
35.869 6° | |||||||||
Argument of perihelion | 151.430 5° | ||||||||
Known satellites | ഡിസ്നോമിയ | ||||||||
ഭൗതിക സവിശേഷതകൾ | |||||||||
ശരാശരി ആരം | 1300+200 −100 km[8] | ||||||||
പിണ്ഡം | (1.67±0.02)×1022 kg[9] | ||||||||
പ്രതല ഗുരുത്വാകർഷണം | ~0.8 m/s² | ||||||||
Sidereal rotation period | > 8 h? | ||||||||
അൽബിഡോ | 0.86 ± 0.07 | ||||||||
| |||||||||
Spectral type | B-V=0.78, V-R=0.45[10] | ||||||||
18.7[11] | |||||||||
−1.12 ± 0.01[6] | |||||||||
കോണീയ വ്യാസം | 40 മില്ലി ആർക് സെക്കന്റ്[12] |
ജനുവരി 2005-ൽ പാലൊമാർ നിരീക്ഷണശാലയിൽ വച്ച് മൈക്ക് ബ്രൗണിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഈറിസിനെ കണ്ടെത്തിയത്. കുയ്പർ വലയത്തിനു പുറത്തുള്ള സ്കാറ്റേർഡ് ഡിസ്ക് എന്നറിയപ്പെടുന്ന ഭാഗത്താണ് ഇതിന്റെ സ്ഥാനം. ഈറിസിന് ഡിസ്നോമിയ എന്ന ഒരു ഉപഗ്രഹമുണ്ട്. മറ്റ് ഉപഗ്രഹങ്ങളൊന്നും ഉള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈറിസിന് സുര്യനിൽ നിന്ന് ഇപ്പോഴുള്ള ദൂരം 96.7 ആസ്ട്രോണമിക്കൽ യൂണിറ്റ് ആണ്.[11] സൂര്യനിൽ നിന്ന് പ്ലൂട്ടോയിലേക്കുള്ള ദൂരത്തിന്റെ മൂന്നിരട്ടി വരും ഇത്. ധൂമകേതുക്കൾ കഴിഞ്ഞാൽ പിന്നെ സൂര്യനിൽ നിന്ന് ഏറ്റവും ദൂരത്തിലുള്ള സ്വാഭാവിക സൗരയൂഥവസ്തുക്കളാണ് ഈറിസും ഡിസ്നോമിയയും.[2]
ഈറിസിന് പ്ലൂട്ടോയെക്കാൾ വലിപ്പമുള്ളതിനാൽ അതിനെ കണ്ടെത്തിയവരും നാസയും ആദ്യം അതിനെ സൗരയൂഥത്തിലെ പത്താമത്തെ ഗ്രഹമായാണ് വിശേഷിപ്പിച്ചത്.[15] ഇതും ഭാവിയിൽ ഇത്തരം പുതിയ വസ്തുക്കൾ കണ്ടുപിടിക്കപ്പെട്ടേക്കാമെന്ന സാധ്യതയുമാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന ആദ്യമായി ഗ്രഹത്തെ നിർവചിക്കുന്നതിലേക്ക് നയിച്ചത്. 2006 ഓഗസ്റ്റ് 24-ന് സംഘടന അംഗീകരിച്ച പുതിയ നിർവചനമനുസരിച്ച് ഈറിസും പ്ലൂട്ടോ, സെറെസ്, ഹൗമിയ, മേക്മേക് എന്നിവയും കുള്ളൻ ഗ്രഹങ്ങളാണ്.[16]