ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയ നേതാവ് From Wikipedia, the free encyclopedia
ദക്ഷിണാഫ്രിക്കയിലെ ഒരു രാഷ്ട്രീയ നേതാവാണ് ഇള ഗാന്ധി (Ela Gandhi). ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് അംഗമായ ഇള ഗാന്ധിജിയുടെ പൗത്രി കൂടിയാണ്. 1994 മുതൽ 2004 വരേ ദക്ഷിണാഫ്രിക്കൻ പാർലിമെന്റംഗം ആയിരുന്നു.[2] ഡർബൻ സാങ്കേതിക സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവിയും വഹിച്ചിട്ടുണ്ട്.[3]
1940 ജൂലൈ ഒന്നാം തീയതി, ദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് ഇള ജനിച്ചത്. മണിലാൽ ഗാന്ധിയും, സുശീലയുമായിരുന്നു മാതാപിതാക്കൾ. നടാൽ സർവ്വകലാശാലയിൽ നിന്നും ഇള ബി.എ. ബിരുദം പൂർത്തിയാക്കി. ദക്ഷിണാഫ്രിക്കൻ സർവ്വകലാശാലയിൽ നിന്നും സോഷ്യൽ സയൻസിൽ മറ്റൊരു ബി.എ ബിരുദം കൂടി ഇള കരസ്ഥമാക്കിയിരുന്നു. ബിരുദത്തിനുശേഷം വെറുലാം ചൈൽഡ് ആന്റ് ഫാമിലി വെൽഫയർ സൊസൈറ്റിയിൽ സാമൂഹ്യപ്രവർത്തകയായിട്ടാണ് അവർ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.[4]
നടാൽ ഓർഗനൈസേഷൻ ഫോർ വുമൺ എന്ന സംഘടനയുടെ തുടക്കം മുതൽ 1991 വരെ ഇള അതിന്റെ എക്സിക്യൂട്ടീവ് അംഗമായിരുന്നു.[5]
നടാൽ ഇന്ത്യൻ കോൺഗ്രസ്സിലൂടെയാണ് ഇള തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജരുടെ നേർക്കുള്ള ഭരണകൂടത്തിന്റെ വേർതിരിവു അവസാനിപ്പിക്കാൻ രൂപം കൊടുത്ത ഒരു സംഘടനയായിരുന്നു ഇത്. ഈ സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്നു ഇള.[6] 1975 ൽ രാഷ്ട്രീയപ്രവർത്തനം നടത്തുന്നതിൽ നിന്നും ഇളയെ ഭരണകൂടം തടയുകയും, ഒമ്പതു കൊല്ലത്തോളം അവരെ വീട്ടു തടങ്കലിലാക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേയുള്ള സമരത്തിൽ അവരുടെ ഒരു മകൻ കൊല്ലപ്പെടുകയും ചെയ്തു.
1994 ലെ പൊതുതിരഞ്ഞെടുപ്പിൽ അവർ ദക്ഷിണാഫ്രിക്കൻ പാർലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.