ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
സാങ്കേതികശാസ്ത്രപഠനത്തിനായുള്ള ഇന്ത്യയിലെ പൊതുമേഖലാ കലാലയങ്ങളുടെ ശൃംഖല / From Wikipedia, the free encyclopedia
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) അഥവാ भारतीय प्रौद्योगिकी संस्थान എന്നത് സാങ്കേതികശാസ്ത്രപഠനത്തിനായുള്ള ഇന്ത്യയിലെ ചില മികച്ച പൊതുമേഖലാ കലാലയങ്ങളുടെ ഒരു ശൃംഖലയാകുന്നു. ഭാരതത്തിലെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലൊന്നായി ഭാരത സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതാണ് ഇവ. സ്വയംഭരണസ്വഭാവമുള്ള ഈ സ്ഥാപനങ്ങളുടെ പ്രധാന ദൗത്യം ഭാരതത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് കഴിവുള്ള ശാസ്ത്രജ്ഞരേയും സാങ്കേതികവിദഗ്ദരേയും സംഭാവന ചെയ്യുക എന്നതാണ്. 1961 ലെ “ഇൻസ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആക്റ്റ്” അനുസരിച്ചാണ് അവ പ്രവർത്തിക്കുന്നത്. സ്വതന്ത്ര പരമാധികാരമുള്ള സർവ്വകലാശാലകളാണ് ഓരോ ഐ ഐ ടിയും. ആദ്യ കാലത്ത് സ്ഥാപിച്ച എഴ് ഐ. ഐ. ടി. കളും പുതുതായി സ്ഥാപിച്ച എട്ട് ഐ. ഐ. ടി. കളും ചേർത്ത് രാജ്യത്ത് ആകെ പതിനഞ്ചു ഐ. ഐ. ടി. കൾ ഉണ്ട്. പൊതു പ്രവേശന പരീക്ഷ (ജെ. ഇ. ഇ.) വഴിയാണ് എല്ലാ ഐ. ഐ. ടി.കളും ബി.ടെക് കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്നത്. ഗ്രാജുവേറ്റ് ആപ്ടിറ്റൂഡ് ടെസ്റ്റ് (ഗേറ്റ്) വഴിയാണ് എം.ടെക് കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്നത്.
ലത്തീൻ പേര് | IIT or IITs (plural) |
---|---|
തരം | Public Technical Institute |
സ്ഥാപിതം | 15 സെപ്റ്റംബർ 1956 (67 വർഷങ്ങൾക്ക് മുമ്പ്) (1956-09-15) |
മാതൃസ്ഥാപനം | Ministry of Education , Government of India |
ബജറ്റ് | ₹8,195 കോടി (US$1.3 billion) (FY2022–23 est.)[1] |
സ്ഥലം | 23 cities in India |
ഭാഷ | English |
വെബ്സൈറ്റ് | www |
ഇന്ത്യയിലെ ഐ.ഐ.ടി. കൾ (സ്ഥാപിക്കപ്പെട്ട ക്രമത്തിൽ) ഖരഗ്പൂർ, മുംബൈ (ബോംബേ), ചെന്നൈ (മദ്രാസ്), കാൺപൂർ, ഡെൽഹി, ഗുവഹാട്ടി, റൂർക്കി, എന്നിവിടങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ഓരോ ഐ.ഐ.ടി യും സ്വയംഭരണമുള്ളവയും അതേ സമയം ഒരു പൊതു ഐ.ഐ.ടി കൗൺസിൽ വഴി ബന്ധപ്പെട്ടിട്ടുള്ളതുമാണ്.
ഐ.ഐ.ടിയിലെ വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും പൊതുവെ ഐഐടിയൻസ് എന്നും ഐഐടി ജൺത (junta) എന്നുമൊക്കെയാണ് അറിയപ്പെടുന്നത്.