![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/15/St_Ignatius_of_Loyola_%25281491-1556%2529_Founder_of_the_Jesuits.jpg/640px-St_Ignatius_of_Loyola_%25281491-1556%2529_Founder_of_the_Jesuits.jpg&w=640&q=50)
ഇഗ്നേഷ്യസ് ലൊയോള
From Wikipedia, the free encyclopedia
സ്പെയിനിലെ ബാസ്ക് പ്രവിശ്യയിലെ ഒരു പ്രഭു കുടുംബത്തിൽ നിന്നുള്ള മാടമ്പിയും പുരോഹിതനും, ദൈവശാസ്ത്രജ്ഞനും, കത്തോലിക്കാ സന്യാസസമൂഹമായ ഈശോസഭയുടെ സ്ഥാപകനും ആണ് ഇഗ്നേഷ്യസ് ലൊയോള, അല്ലെങ്കിൽ ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ് (1491–ജൂലൈ 31, 1556). ഈശോസഭയുടെ ആദ്യത്തെ പരമാധികാരിയും (Superior General) അദ്ദേഹമായിരുന്നു.[1] പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ ദൈവശാസ്ത്രത്തിനെതിരെയുള്ള കത്തോലിക്കാ പ്രതിനവീകരണത്തിന്റെ(Counter Reformation) ഭാഗമായാണ് ഈശോസഭ വളർന്നത്. മതപരമായ കാര്യങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങളായി പറയപ്പെടുന്നവ, അഹങ്കരിക്കുന്ന മനസ്സുകളുടെ നിഷ്ഫലയത്നം മാത്രമാണെന്നും അവയിൽ നിന്ന് അവ്യവസ്ഥ മാത്രമേ പിറവിയെടുക്കൂ എന്നും ഇഗ്നേഷ്യസ് കരുതി. വെളുപ്പായി നാം കാണുന്നത് കറുപ്പാണെന്ന് പരിശുദ്ധ സഭ പറഞ്ഞാൻ അതു കറുപ്പാണെന്ന് നാം വിശ്വസിക്കണം എന്ന ഇഗ്നേഷ്യസിന്റെ പ്രസ്താവന, കത്തോലിക്കാ സഭയോടുള്ള അദ്ദേഹത്തിന്റെ വിധേയത്വത്തിന്റെ സംഗ്രഹമായെടുക്കാം.[2] ആത്മീയാഭ്യാസങ്ങൾ എന്ന പേരിൽ ഇഗ്നേഷ്യസ് രചിച്ച ധ്യാനഗ്രന്ഥം പ്രസിദ്ധമാണ്.
ഇഗ്നേഷ്യസ് ലൊയോള | |
---|---|
![]() പീറ്റർ പോൾ റൂബൻസ് വരച്ച ചിത്രം. | |
വിശ്വാസപ്രഘോഷകൻ | |
ജനനം | 1491 ലൊയോള, ഗ്യൂയിപ്പുസ്കോ, സ്പെയിൻ |
മരണം | ജൂലൈ 31, 1556 (വയസ്സ് 64–65) റോം |
വണങ്ങുന്നത് | കത്തോലിക്കാ സഭ ആംഗ്ലിക്കൻ കൂട്ടായ്മ |
വാഴ്ത്തപ്പെട്ടത് | 1609 ജൂലൈ 27ന് പോൾ അഞ്ചാമൻ മാർപ്പാപ്പ |
നാമകരണം | 1622 മാർച്ച് 12-ന് ഗ്രിഗോരിയോസ് പതിനഞ്ചാമൻ മാർപ്പാപ്പ |
ഓർമ്മത്തിരുന്നാൾ | ജൂലൈ 31 |
പ്രതീകം/ചിഹ്നം | വിശുദ്ധകുർബ്ബാന, കുർബ്ബാനക്കുപ്പായം, പുസ്തകം, കുരിശ് |
മദ്ധ്യസ്ഥം | സാൻ സെബാസ്റ്റിൻ രൂപത, ഗ്യൂയിപ്പുസ്കോ, ബാസ്ക് പ്രവിശ്യ, ഫിലിപ്പൈൻ സൈന്യം, ഈശോസഭ, സൈനികർ, വിദ്യാഭ്യാസവിചക്ഷണർ, വിദ്യാഭ്യാസം. |