ആർ. ശങ്കർ
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
പിന്നോക്കസമുദായത്തിൽ നിന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യത്തെ വ്യക്തിയാണ് രാമൻ ശങ്കർ എന്ന ആർ.ശങ്കർ (1909-1972) കോൺഗ്രസുകാരനായ ആദ്യത്തെ കേരള മുഖ്യമന്ത്രി ശങ്കറാണ്.[1] കേരളത്തിൻ്റെ ആദ്യ ഉപമുഖ്യമന്ത്രി എന്ന ബഹുമതിയും ശങ്കറിന് അവകാശപ്പെട്ടതാണ്. അതോടൊപ്പം തന്നെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഒരേയൊരു മുഖ്യമന്ത്രിയും ഇദ്ദേഹമാണ്. രണ്ടാം കേരള നിയമസഭയിൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശങ്കർ 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ ആകെ 715 ദിവസം മുഖ്യമന്ത്രിയായിരുന്നു[2][3][4] [5].ശക്തനായ ഭരണാധികാരി, ഉജ്വല വാഗ്മി, പരന്ന വായനയ്ക്ക് ഉടമ, അസാമാന്യ സംഘാടകശേഷിയുള്ള നേതാവ്, സാമുദായിക–രാഷ്ട്രീയ നേതൃത്വത്തിൽ ഒരുപോലെ മുദ്രപതിച്ച വ്യക്തി എന്ന നിലകളിൽ ആർ ശങ്കർ അറിയപ്പെട്ടു. [6]
വസ്തുതകൾ രാമൻ ശങ്കർ, കേരളത്തിന്റെ മുഖ്യമന്ത്രി ...
രാമൻ ശങ്കർ | |
---|---|
കേരളത്തിന്റെ മുഖ്യമന്ത്രി | |
ഓഫീസിൽ സെപ്റ്റംബർ 26 1962 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | പട്ടം എ. താണുപിള്ള |
പിൻഗാമി | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
കേരളത്തിലെ ഉപമുഖ്യമന്ത്രി | |
ഓഫീസിൽ ഫെബ്രുവരി 22 1960 – സെപ്റ്റംബർ 26 1962 | |
പിൻഗാമി | സി.എച്ച്. മുഹമ്മദ്കോയ |
കേരളത്തിന്റെ ധനമന്ത്രി | |
ഓഫീസിൽ ഫെബ്രുവരി 22 1960 – സെപ്റ്റംബർ 26 1962 | |
മുൻഗാമി | സി. അച്യുതമേനോൻ |
പിൻഗാമി | പി.കെ. കുഞ്ഞ് |
കേരള നിയമസഭ അംഗം | |
ഓഫീസിൽ ഫെബ്രുവരി 22 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | സി. കണ്ണൻ |
മണ്ഡലം | കണ്ണൂർ -1 |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1909-04-30)ഏപ്രിൽ 30, 1909 കുഴിക്കലിടവക |
മരണം | നവംബർ 6, 1972(1972-11-06) (പ്രായം 63) കൊല്ലം |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | ലക്ഷ്മിക്കുട്ടി |
കുട്ടികൾ | 2 |
മാതാപിതാക്കൾ |
|
വസതിs | പുത്തൂർ, കൊല്ലം |
As of ഒക്ടോബർ 28, 2022 ഉറവിടം: നിയമസഭ |
അടയ്ക്കുക