ആൻഡേർസൺ, കാലിഫോർണിയ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ആൻഡേർസൺ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള ശാസ്ത കൗണ്ടിയിൽ, റെഡ്ഡിങ്ങിന് ഏകദേശം 10 മൈൽ തെക്കായി സ്ഥതിചെയ്യുന്ന ഒരു നഗരമാണ്. ജനസംഖ്യ 2000 ലെ സെൻസസിലെ 9,022 ൽ നിന്നും 2010 ലെ സെൻസസിൽ 9,932 കടന്നിരുന്നു. ഓറിഗോൺ, കാലിഫോർണിയ റെയിൽവേ ട്രാക്കേജ് അവകാശങ്ങളും സ്റ്റേഷനു വേണ്ടി ഭൂമിയും അനുവദിച്ച സ്ഥലം ഉടമസ്ഥനും മേച്ചിൽപ്പുറത്തിൻറെ ഉടമയുമായ ഏലിയാസ് ആൻഡേഴ്സണിന്റെ പേരാണ് നഗരത്തിനു നൽകിയിരിക്കുന്നത്.[3]
Anderson, California | |
---|---|
Location in Shasta County and the state of California | |
Coordinates: 40°27′8″N 122°17′48″W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Shasta |
Incorporated | January 16, 1956[1] |
• ആകെ | 6.620 ച മൈ (17.145 ച.കി.മീ.) |
• ഭൂമി | 6.372 ച മൈ (16.504 ച.കി.മീ.) |
• ജലം | 0.248 ച മൈ (0.642 ച.കി.മീ.) 3.74% |
ഉയരം | 430 അടി (132 മീ) |
(2010) | |
• ആകെ | 9,932 |
• ജനസാന്ദ്രത | 1,500/ച മൈ (580/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP code | 96007 |
ഏരിയ കോഡ് | 530 |
FIPS code | 06-02042 |
GNIS feature ID | 0277470 |
വെബ്സൈറ്റ് | http://ci.anderson.ca.us/ |
1872 ലാണ് റെയിൽറോഡ് പ്രവർത്തനം ഇവിടെ ആരംഭിച്ചത്. ഈ പ്രവർത്തനങ്ങൾക്കുവേണ്ടി സമീപത്തെ ഏറ്റവും വലിയ ഭൂമി സംഭാവന ചെയ്ത ഭൂവുടമ ഏലിയാസ് ആൻഡേഴ്സന്റെ പേരിലാണ് ആൻഡേഴ്സൺ നഗരം അറിയപ്പെടുന്നത്. പട്ടണത്തിലെ ആൻഡേഴ്സൺ റിവർ പാർക്ക് സ്ഥിതിചെയ്യുന്നത ഭാഗം, ആൻഡേഴ്സൻറെ ഉടമസ്ഥതയിലുണ്ടായിരുന്നതും സംഭാവന ചെയ്തതുമായ യഥാർത്ഥ ഭൂമിയുടെ ഭാഗമാണ്.
ആൻഡേർസൺ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശരേഖാംശങ്ങൾ 40°27′08″N 122°17′48″W ആണ്.[4] ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് നഗരത്തിൻറെ ആകെ വിസ്തൃതി, 6.6 ചതുരശ്ര മൈൽ (17 കി.m2) ആണ്. ഇതിൽ 6.4 ചതുരശ്ര മൈൽ (17 കി.m2) കരഭാഗവും ബാക്കി 0.2 ചതുരശ്ര മൈൽ (0.52 കി.m2) ഭാഗം (3.74 ശതമാനം) ജലം ഉൾപ്പെട്ടതുമാണ്.
കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണ സമ്പ്രദായം അനുസരിച്ച്, ആൻഡേഴ്സൺ നഗരത്തിൽ, ഇളംചൂടുള്ള വേനൽക്കാലമുള്ള മെഡിറ്ററേനിയൻ കാലാവസ്ഥയാണുള്ളത്. കാലാവസ്ഥാ ഭൂപടങ്ങളിൽ സംക്ഷിപ്തമായി "Csa" എന്ന് ഉപയോഗിച്ചിരിക്കുന്നു.[5]
ആൻഡേഴ്സണിൽ അഞ്ച് ഹൈസ്കൂളുകളും രണ്ട് പബ്ലിക് മിഡിൽ സ്കൂളുകളും ആറ് പ്രൈമറി സ്കൂളുകളും ഉണ്ട്. ഹൈസ്ക്കൂളുകൾ താഴെപ്പറയുന്നവയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.