53 ആഫ്രിക്കൻ രാഷ്ട്രങ്ങളും പല അന്തർസർക്കാർ സംഘടനകളും ഉൾപ്പെടുന്ന ഒരു ഫെഡറേഷനാണ് ആഫ്രിക്കൻ യൂണിയൻ. ജൂലൈ 9, 2002-നാണ് ഇത് സ്ഥാപിതമായത്. ആഫ്രിക്കൻ എക്ണോമിക് കമ്യൂണിറ്റി (AEC), ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി(OAU) എന്നീ സംഘടനകളുടെ പിൻഗാമി എന്ന നിലയിലാണ് ഇത് പ്രവർത്തനമാരംഭിച്ചത്. ആഫ്രിക്കൻ യൂണിയന്റെ ഭരണഘടനയിൽ ദക്ഷിണാഫ്രിക്കയിലെ മിഡ്രാണ്ട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാൻ ആഫ്രിക്കൻ പാർലമെന്റ്, എത്യോപ്യയിലെ അഡിസ് അബാമ ആസ്ഥാനമായ ആഫ്രിക്കൻ യൂണിയൻ കമ്മീഷൻ, അസംബ്ലി ഓഫ് ദ ആഫ്രിക്കൻ യൂണിയൻ, മിഡ്രാണ്ട് ആസ്ഥാനമായ നെപാഡ് (NEPAD) എന്നിവ ഉൾപ്പേടെയുള്ള പല സ്ഥാപനങ്ങളും അടങ്ങുന്നു.

വസ്തുതകൾ ആഫ്രിക്കൻ യൂണിയൻ, Administrative Centre ...
ആഫ്രിക്കൻ യൂണിയൻ

Thumb
Flag
Anthem
Let Us All Unite and Celebrate Together [1]
Thumb
Administrative CentreAddis Ababa, Ethiopia
Working languagesArabic
English
Spanish
French
Portuguese
Swahili
അംഗമായ സംഘടനകൾ53 African states
നേതാക്കൾ
 Chairman
Jakaya Kikwete
 Commission Chairperson
Jean Ping
Establishment
 as the OAU
May 25 1963
 as the African Union
July 9 2002
വിസ്തീർണ്ണം
 ആകെ വിസ്തീർണ്ണം
29,757,900 km2 (11,489,600 sq mi) (1st1)
ജനസംഖ്യ
 2005 estimate
850 million
  ജനസാന്ദ്രത
25.7/km2 (66.6/sq mi) (177th1)
ജി.ഡി.പി. (PPP)2003 estimate
 ആകെ
US$ 1.515 Trillion (16th1)
 പ്രതിശീർഷം
$1,896
ജി.ഡി.പി. (നോമിനൽ)2003 estimate
 ആകെ
$514 billion
 Per capita
$643
സമയമേഖലUTC-1 to +4
  1. If the African Union considered as a single entity.
അടയ്ക്കുക

ആഫ്രിക്കൻ യൂണിയൻ (AU) എന്നത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 55 പരമാധികാര രാജ്യങ്ങളുടെ ഭൂഖണ്ഡ സംഘടനയാണ്. 2001 മെയ് 26ന് എത്തോപ്യയിലെ ആഡിസ് അബാബയിൽ സ്ഥാപിച്ചത് തെക്കെ ആഫ്രിക്കയിൽ വച്ച് 2002 ജൂലൈ 9ന് തുടങ്ങി.[2] ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിയൻ പകരമാവാനാണ് ആഫ്രിക്കൻ യൂണിയൻ തുടങ്ങിയത്. ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങൾ ആഡിസ് അബാബയിൽ ആസ്ഥാനമായുള്ള അംഗ രാഷ്ട്രങ്ങളിലെ സർക്കാരിന്റെ തലവന്മാരുടെ അർദ്ധ വാർഷിക യോഗമായ അസംബ്ലി ഓഫ് ദ ആഫ്രിക്കൻ യൂണിയൻ ആണ് എടുക്കുന്നത്

ആഫ്രിക്കൻ യൂണിയന്റെ പുതിയ അദ്ധ്യക്ഷനായി ഇരുപതാമത് 27 ജനുവരി 2013 ൽ നടന്ന ആഫ്രിക്കൻ യൂണിയൻ സമ്മിറ്റിൽ, എത്യോപ്യയുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രി ഹൈലേമരിയം ദെസലെൻ തെരഞ്ഞെടുക്കപ്പെട്ടു.[3]ബെനിൻ പ്രസിഡന്റ് തോമസ് ബോനിയായുടെ പിൻഗാമിയായാണ് അദ്ദേഹം എ.യു ചെയർമാനായത്. ഒരുവർഷമാണ് കാലാവധി.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.