![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/75/Antigoneleigh.jpg/640px-Antigoneleigh.jpg&w=640&q=50)
ആന്റിഗണി
From Wikipedia, the free encyclopedia
ആന്റിഗണി (/ænˈtɪɡəniː/ (an|TIG|ə-nee); പുരാതന ഗ്രീക്ക്: Ἀντιγόνη ഇംഗ്ലീഷിൽ ആന്റിഗൺ Antigone) ഗ്രീക്കു പുരാണകഥകളിലെ ദുരന്ത നായികയാണ്. ശാപഗ്രസ്തരായ ഈഡിപസ്-ജോകാസ്റ്റാ ദമ്പതികളുടെ മകളാണ് ആന്റിഗണി.[1] സോഫക്ലിസും യൂറിപിഡിസും ആന്റിഗണിയെ കേന്ദ്രകഥാപാത്രമാക്കി നാടകങ്ങൾ രചിച്ചിട്ടുണ്ട്. രണ്ടു നാടകകൃത്തുക്കളും വ്യത്യസ്തമായ രീതിയിലാണ് കഥ പറയുന്നതെങ്കിലും ആന്റിഗണി ധൈര്യവും നിശ്ചയദാർഢ്യവും ഉള്ളവളായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/7/75/Antigoneleigh.jpg/640px-Antigoneleigh.jpg)