![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/35/Veena.png/640px-Veena.png&w=640&q=50)
ആനന്ദഭൈരവി (രാഗം)
നഠഭൈരവിയുടെ ജന്യരാഗം / From Wikipedia, the free encyclopedia
കർണ്ണാടകസംഗീതത്തിലെ 72 മേളകർത്താരാഗങ്ങളിലെ 20-ാം രാഗമായ നഠഭൈരവിയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന ആനന്ദഭൈരവി വളരെ പഴക്കം അവകാശപ്പെടുന്ന ഒരു രാഗമാണ്. ശ്ലോകങ്ങൾ, താരാട്ടുകൾ, നാടൻപാട്ടുകൾ എന്നിവ ചിട്ടപ്പെടുത്തുന്നതിന് ഈ രാഗം ഉപയോഗിക്കാറുണ്ട്. കരുണ, ശൃംഗാരഭാവങ്ങൾ ഇത് ജനിപ്പിക്കുന്നു. വിളംബിതകാലത്തിൽ ആലപിക്കുമ്പോഴാണ് ഈ രാഗത്തിന് പൂർണ്ണത കൈവരുന്നത്.
ആനന്ദഭൈരവി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആനന്ദഭൈരവി (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
കൂടുതൽ വിവരങ്ങൾ ആനന്ദഭൈരവി, ആരോഹണം ...
ആനന്ദഭൈരവി | |
---|---|
![]() | |
ആരോഹണം | സ,ഗ2,രി2,ഗ2,മ1,പ,ധ1,പ,സ്* |
അവരോഹണം | സ*,നി2,ധ1,പ,മ1,ഗ2,രി2,സ |
ജനകരാഗം | നഠഭൈരവി |
അടയ്ക്കുക
ശ്യാമശാസ്ത്രികൾ ധാരാളം കൃതികൾ ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്.