കർണ്ണാടകസംഗീതം
ദക്ഷിണേന്ത്യയിലെ സംഗീത ശാഖ / From Wikipedia, the free encyclopedia
ദക്ഷിണേന്ത്യയിൽ ഉടലെടുത്ത ശാസ്ത്രീയസംഗീത ശാഖയാണ് കർണ്ണാടക സംഗീതം(Carnatic Music). മറ്റ് ഇന്ത്യൻ ശാസ്ത്രീയസംഗീത ശാഖകളെപ്പോലെ രാഗവും താളവുമാണ് കർണ്ണാടകസംഗീതത്തിന്റെയും അടിസ്ഥാനം. അനുഗ്രഹീതരായ നിരവധി സംഗീതപ്രതിഭകളുടെ പരിശ്രമങ്ങൾ കൊണ്ട് ഈ സംഗീത സമ്പ്രദായത്തിന് ഇന്ന് ലോകത്തെല്ലായിടത്തും വേരോട്ടമുണ്ട്.
കർണ്ണാടകസംഗീത കൃതികൾ ഭൂരിഭാഗവും മതപരമാണ്. ഹിന്ദു ദൈവ സ്തുതികളാണ് അവയിൽ മിക്കതിന്റെയും ഉള്ളടക്കമെങ്കിലും ജാതിമത ചിന്തകളില്ലാതെ ഈ സംഗീതശാഖ അംഗീകാരം നേടിയെടുത്തു. സ്നേഹത്തെയും മറ്റ് സാമൂഹിക വിഷയങ്ങളെയും പരാമർശിക്കുന്ന ചുരുക്കം ചില കൃതികളും ഈ സംഗീതശാഖയിൽ രചിക്കപ്പെട്ടിട്ടുണ്ട്.