From Wikipedia, the free encyclopedia
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും നൽകിവരുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് ആധാർ അല്ലെങ്കിൽ യു.ഐ.ഡി (യുനീക്ക് ഐഡന്റിറ്റി). ആധാർ ആക്ട്, 2016-ലെ വ്യവസ്ഥകൾ പാലിച്ച്, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ അധികാരപരിധിയിൽ 2009 ജനുവരിയിൽ സ്ഥാപിച്ച ഒരു നിയമപരമായ അതോറിറ്റി ആയ യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) എന്ന ഏജൻസിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.[3][4] വ്യക്തികളുടെ തിരിച്ചറിയൽ വിവരങ്ങൾക്കു പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയിൽ ശേഖരിക്കുന്നു.[5]
ആധാർ | |
---|---|
രാജ്യം | India |
ആരംഭിച്ച തീയതി | 28 ജനുവരി 2009 |
Budget | ₹6,678.32 കോടി (US$1.0 billion) (up-to August 2015) [1][2] |
വെബ്സൈറ്റ് | uidai |
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
നാഷനൽ ഇൻഫോർമാറ്റിക്സ് സെൻറർ, ഐഐടി കാൺപൂർ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇന്ത്യൻ ടെലിഫോണിക്ക് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്, ഇൻറലിജൻസ് ബ്യൂറോ എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ സാങ്കേതിക സമിതിയാണു ഇത്തരമൊരു തിരിച്ചറിയൽ കാർഡ് ശുപാർശ ചെയ്തത്. 2010 സെപ്റ്റംബർ 29 ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് താമസിക്കുന്ന ഒരോ വ്യക്തിക്കും തിരിച്ചറിയൽ കാർഡ് നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം. 2011-ൽ ഈ പദ്ധതി പൂണ്ണമായി നടപ്പിലായി.[6]
മഞ്ഞ സൂര്യനും നടുവിൽ വിരലടയാളവും ഉള്ള ലഘുചിത്രം ആണ് ആധാറിന്റെ ചിഹ്നം (logo ).ഇത് രൂപ കല്പന ചെയ്ത അതുൽ സുധാകർറാവു ,ഒരു ലക്ഷം രൂപാ സമ്മാനം നേടി. ദേശ വ്യാപകമായി നടന്ന ചിഹ്ന മത്സരത്തിൽ 2000 പേർ പങ്കെടുത്തു.
2009 ഓഗസ്റ്റിലാണ് ഇൻഫോസിസിസ് കമ്പനിയുടെ മുൻ ചെയർമാനായിരുന്ന നന്ദൻ നിലേക്കനിയുടെ നേതൃത്ത്വത്തിൽ യു ഐ ഡി അതോറിറ്റി പ്രവർത്തിച്ച് തുടങ്ങിയത്. 2010 സെപ്തംബർ 29-ന് മഹാരാഷ്ട്രയിലെ നന്ദർബാറിലെ തെംപാലി പട്ടിക വർഗ ഗ്രാമത്തിലാണ് ആധാർ വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്. 782474317884 നമ്പരുള്ള ആദ്യത്തെ ആധാർ, രജന സോണെവാനെ എന്ന ഗിരിവർഗ വനിതക്ക് നൽകി പദ്ധതിക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചു. മഹാരാഷ്ട്രയിലെ 1098 പേരുള്ള ഈ ഗ്രാമമായിരിയ്ക്കും ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം.[7]
എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷനു (ഇ.പി.എഫ്.ഒ.) കീഴിൽ വരുന്ന അഞ്ച് കോടി പേർക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ നമ്പറുകൾ നിർബന്ധമാക്കിയിട്ടുണ്ട്. പെൻഷൻകാരായ അംഗങ്ങളുടെ ആധാർ നമ്പറുകൾ ബാങ്കുകൾ വഴി ശേഖരിക്കും. സേവനങ്ങൾ മെച്ചപ്പെടുത്താൻ ആധാർ നമ്പറുകൾ ഉപയോഗിക്കാനാണ് ഇ.പി.എഫ്.ഒ. തീരുമാനം.[8]
2011 ഫെബ്രുവരി 24 ന് ആധാർ പദ്ധതിയിയുടെ കേരളത്തിലെ ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നിർവ്വഹിച്ചു. യുണിക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അശോക് ദൽവായ് ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ അക്ഷയ, കെൽട്രോൺ, ഐ.ടി. അറ്റ് സ്കൂൾ എന്നീ മൂന്ന് സർക്കാർ ഏജൻസികളെയാണ് ആധാർ പദ്ധതിയുടെ വിവരശേഖരണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ആധാർ പദ്ധതി സംസ്ഥാനത്ത് അടിച്ചേൽപ്പിക്കില്ലെന്നും വ്യക്തിയുടെ അനുമതിയില്ലാതെ കേരളത്തിൽ ആധാറിനാവശ്യമായ വിവരശേഖരണം സംസ്ഥാന സർക്കാർ നടത്തില്ലെന്നും ഈ പദ്ധതി എന്താണെന്നും ഇതിന്റെ ഗുണദോഷവശങ്ങൾ എന്തെല്ലാമാണെന്നും പൊതുജനങ്ങളെ അറിയിക്കുന്നതിനാവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊളളുമെന്നും അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് ആധാർ പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് കേന്ദ്രസർക്കാർ മാറ്റിയെന്നും കേരളത്തിൽ ഈ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വി.എസ് അചുതാനന്ദൻ പറഞ്ഞിരുന്നു.[9] പലയിടങ്ങളിൽ നിന്നും വിമർശന[10]ങ്ങളുയർന്നു വന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരശേഖരണം നടന്നുവരികയാണ്.
ഇന്ത്യയിൽ സ്ഥിരതാമസക്കാരായ, കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും നൽകുന്ന 12 അക്ക നമ്പറിനെയാണ് ആധാർ എന്നറിയപ്പെടുന്നത്. കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടുള്ള യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിനാണ് ആധാർ നൽകാനുള്ള ചുമതല. ഓരോ പ്രദേശത്തും താമസക്കാരായ എല്ലാവരുടെയും വിവരങ്ങൾ ക്രോഡീകരിച്ചു വയ്ക്കുന്നു. പ്രത്യേക തിരിച്ചറിയൽ നമ്പറിനോടും, പ്രാഥമിക വിവരങ്ങളോടുമൊപ്പം, അവരുടെ വിരലടയാളം, കണ്ണുകളുടെ ചിത്രം, ഫോട്ടോ എന്നിവയും ഉൾപ്പെടുത്തുന്ന വിവരങ്ങളാണ് ആധാറിൽ രേഖപ്പെടുത്തുക.[12]
കൈവിരലുകളിലെ അടയാളങ്ങൾ ഓരോരുത്തർക്കും പ്രത്യേകതകളുള്ളതിനാൽ തിരിച്ചറിയൽ രേഖയായി നേരത്തെ തന്നെ ഉപയോഗിച്ചു വരുന്നു. എന്നാൽ കൃഷ്ണമണിയുടെ മധ്യഭാഗത്തിനുചുറ്റും കാണുന്ന നിറമുള്ള വളയമായ ഐറിസിന്റെ ചിത്രത്തിൽ കാണുന്ന പാറ്റേൺ, ഓരോരുത്തരിലും പ്രത്യേകതകളുള്ളതാണ്. ഒരിക്കലും ഐറിസിന്റെ പാറ്റേൺ ഒരുപോലെയിരിക്കില്ല. പേര്, വീട്ടുപേര് തുടങ്ങിയ പ്രാഥമിക വിവരങ്ങൾ, ഫോട്ടോ, വിരലടയാളം, ഐറിസ് തിരിച്ചറിയൽ ഇവയെല്ലാം കൂടി ഒന്നിപ്പിച്ച് നൽകുന്ന ആധാറിൽ വ്യത്യസ്തരായ രണ്ടുപേരെ ഒരിക്കലും ഒരാളെന്ന് സംശയിക്കേണ്ടി വരുന്നില്ല. [13]
നിലവിലുള്ള തിരിച്ചറിയൽ രേഖകളായ റേഷൻകാർഡ്, ഇലക്ഷൻ ഐഡി തുടങ്ങിയ രേഖകൾ സഹിതം ആധാറിൽ പേര് ചേർക്കുന്നതിനായി തുറക്കുന്ന ബൂത്തുകളിൽ എത്തണം. പ്രാഥമിക വിവരങ്ങൾ കംപ്യൂട്ടറിൽ ശേഖരിക്കുന്നതോടൊപ്പം തന്നെ മുഖത്തിന്റെ ചിത്രം, വിരലടയാളങ്ങൾ, ഐറിസ് ചിത്രം എന്നിവയും മെഷീനുകൾ ഉപയോഗിച്ച് രേഖപ്പെടുത്തും. [14]
(പേരും ഫോട്ടോയും ഉള്ളത്. തിരിച്ചറിയൽ രേഖകളുടെ കോപ്പിയിൽ ഒരു എ ക്ലാസ് ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്യണം.ഫോട്ടോ ഇല്ലാത്ത രേഖകൾ സ്വീകരിക്കുന്നതല്ല.)
(പേരും വിലാസവും ഉള്ളത്)
(പേരും ജനനത്തീയതിയും ഉണ്ടാകണം)
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.