From Wikipedia, the free encyclopedia
അലൈംഗികത (asexuality) എന്നത് മറ്റുള്ളവരോടുള്ള ലൈംഗിക ആകർഷണത്തിന്റെ അഭാവമാണ്, അല്ലെങ്കിൽ ലൈംഗിക പ്രവർത്തനത്തോടുള്ള താൽപ്പര്യമില്ലായ്മയോ ആഗ്രഹക്കുറവോ ഇതുരണ്ടും പൂർണമായി ഇല്ലാത്തതോ ആയ അവസ്ഥയാണ്. ഇത് പലപ്പോഴും മത്തിഷ്ക്കത്തിന്റെ പ്രത്യേകതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
അലൈംഗികർക്ക് ലൈംഗിക താല്പര്യമോ, ചിലപ്പോൾ ഉത്തേജനമോ ഉണ്ടാകാറില്ല. ഉദാഹരണത്തിന് പുരുഷന്മാരിൽ ലിംഗത്തിന് ഉ ഉദ്ധാരണമോ സ്ത്രീകളിൽ , യോനിയിൽ നനവോ ഉണ്ടാകണമെന്നില്ല. ലൈംഗിക താല്പര്യം ഇല്ലാതെ തന്നെ ഇവർ സന്തുഷ്ടരാണ്. [1] [2] [3] ഇത് ഒരു ലൈംഗിക ആഭിമുഖ്യമോ അതിന്റെ അഭാവമോ ആയി കണക്കാക്കാം. [4] [5] അലൈംഗികതയുടെ ഉപവിഭാഗങ്ങളുടെ പലവിധ ശ്രേണിക്കായി ഇതിനെ കൂടുതൽ വിശാലമായി തരംതിരിക്കാം. [6]
ലൈംഗിക പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതോ ബ്രഹ്മചര്യം പാലിക്കുന്നതോ അലൈംഗികതയല്ല, [7] ഇവ രണ്ടും പൊതുവെ വ്യക്തിയുടെ വ്യക്തിപരമോ സാമൂഹികമോ മതപരമോ ആയ കാരണങ്ങൾ കൊണ്ടുളള ഒരു തരം ലൈംഗിക പെരുമാറ്റം മാത്രമാണ്. [8] എന്നാൽ ഒരു വ്യക്തിയുടെ ലൈംഗിക ആഭിമുഖ്യം, ലൈംഗിക പെരുമാറ്റത്തിൽ നിന്ന് വ്യത്യസ്തമായി, "സ്ഥിരമായി" നിലനിൽക്കപ്പെടുന്ന ഒന്നാണ്. [9] ചില അലൈംഗിക ആളുകൾ ലൈംഗിക ആകർഷണമോ ലൈംഗികതയോടുള്ള ആഗ്രഹമോ ഇല്ലെങ്കിലും ചിലപ്പോൾ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു, തങ്ങളെയോ ഇണയെയോ ശാരീരികമായി സന്തോഷിപ്പിക്കാനുള്ള ആഗ്രഹം അല്ലെങ്കിൽ കുട്ടികളുണ്ടാകാനുള്ള ആഗ്രഹം കൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്. ചിലർ പങ്കാളി തന്നെ ഉപേക്ഷിച്ചു പോകുമോ, മറ്റ് ബന്ധങ്ങൾ തേടുമോ എന്ന ഭയം കൊണ്ടും, ചിലപ്പോൾ സമൂഹത്തിന്റെ നിർബന്ധത്തിന് വഴങ്ങിയോ, കുട്ടികൾ ഉണ്ടാകാൻ വേണ്ടി മാത്രമായോ, പങ്കാളിയുടെ നിർബന്ധം കൊണ്ടോ മറ്റു പലവിധ കാരണങ്ങൾ കൊണ്ടോ വല്ലപ്പോഴും താല്പര്യമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടാറുണ്ട്. മറ്റു ചിലർ കുടുംബത്തിന്റെ നിർബന്ധപ്രകാരം വിവാഹം കഴിക്കുകയും കുട്ടികൾ ഉണ്ടാകാൻ വേണ്ടി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ അലൈംഗികരാകുന്ന ആളുകളും ചുരുക്കമല്ല. . [7] [10]
ലൈംഗികചായ്വായും ശാസ്ത്രീയ ഗവേഷണ മേഖലയായും അലൈംഗികതയെ അംഗീകരിക്കുന്നത് ഇപ്പോഴും താരതമ്യേന പുതിയകാര്യമായിനിലനിൽക്കുന്നു, [2] [10] ഇതിനെ സാമൂഹ്യശാസ്ത്രപരവും മനഃശാസ്ത്രപരവുമായ വീക്ഷണകോണുകളിൽ നിന്ന് നോക്കിക്കാണുന്ന ഗവേഷകസംഘങ്ങൾ വളർന്നുവരുന്നു. [10] അലൈംഗികത ഒരു ലൈംഗിക ആഭിമുഖ്യമാണെന്ന് ചില ഗവേഷകർ അവകാശപ്പെടുമ്പോൾ, മറ്റ് ഗവേഷകർ വിയോജിക്കുന്നു. [4] [5] അലൈംഗിക വ്യക്തികൾ ജനസംഖ്യയുടെ ഒരു ശതമാനത്തോളം വരും. [2]
ഇന്റർനെറ്റിന്റെയും സാമൂഹ്യമാധ്യമത്തിൻ്റെയും സ്വാധീനം മൂലം 1990കളുടെ മധ്യം മുതലിങ്ങോട്ട് വിവിധ അലൈംഗിക സമൂഹങ്ങൾ രൂപപ്പെടാൻ തുടങ്ങിയിട്ടുണ്ട്. 2001-ൽ ഡേവിഡ് ജയ് സ്ഥാപിച്ച അലൈംഗികദർശനവും വിദ്യാഭ്യാസശൃംഖലയും ആണ് ഈ കമ്മ്യൂണിറ്റികളിൽ ഏറ്റവും സമ്പുഷ്ടവും അറിയപ്പെടുന്നതും. [4]
അലൈംഗികർക്ക് ലൈംഗികാഭിമുഖ്യമില്ലെങ്കിൽപോലും പ്രണയബന്ധത്തിൽ ഏർപ്പെടാനാകും.[4][11] ചില അലൈംഗികർ തങ്ങൾക്ക് ലൈംഗിക ആകർഷണം തോന്നാറുണ്ടെങ്കിലും അത്തരത്തിൽ പ്രവർത്തിക്കാൻ ശരിക്കും അഭിവാഞ്ഛയില്ലാത്തതിനാൽ അത് ചെയ്യാറില്ല. എന്നാൽ ചില അലൈംഗികർ ആശ്ലേഷണവും കരലാളനവും ചെയ്യാറുണ്ട്.[7][10][12] ജിജ്ഞാസ കൊണ്ടുമാത്രം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന അലൈംഗികരുമുണ്ട്.[10] ഏകാന്ത ആശ്വാസത്തിനായി സ്വയംഭോഗം ചെയ്യുന്നവരുമുണ്ട്, എന്നാൽ ചിലർക്ക് അതിനും താൽപ്പര്യമില്ല.[12][13]
പലവ്യക്തികളും അലൈംഗികർ ആണെന്നതിനൊപ്പം അവർക്ക് മറ്റു ലൈംഗിക തന്മകളും ചിലപ്പോൾ ഉണ്ടായേക്കാം. ഈ മറ്റ് തന്മകളിൽ അവർ അവരുടെ ലിംഗഭേദവും അവരുടെ പ്രണയാഭിമുഖ്യവും(romantic orientation) എങ്ങനെ നിർവചിക്കുന്നു എന്നതും ഉൾപ്പെടുന്നു. [14] ഈ സ്വഭാവസവിശേഷതകളുളള ഒരു ലൈംഗികവിഭാഗത്തിലേയ്ക്ക് അവരെ സംയോജിപ്പിക്കും. ലൈംഗിക ആഭിമുഖ്യമോ പ്രണയാഭിമുഖ്യമോ പ്രകാരം, അലൈംഗികരെ എതിർവർഗ്ഗപ്രേമികൾ, സ്വവർഗ്ഗപ്രണയിനികൾ, ആൺസ്വവർഗ്ഗാനുരാഗികൾ, ഉഭയലൈംഗികർ, വ്യതിരിക്തർ, [15] [11] എന്നോ, അല്ലെങ്കിൽ പ്രണയപരമായി ഇനിപ്പറയുന്ന പദങ്ങൾ ഉപയോഗിച്ച് തിരിച്ചറിയാം. ലൈംഗികതയേക്കാൾ, ലൈംഗിക ആഭിമുഖ്യത്തിന്റെ വശങ്ങൾ: [12] [11]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.