അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
അലബാമ (/ˌæləˈbæmə/ ⓘ) അമേരിക്കൻ ഐക്യനാടുകളിലെ തെക്കുകിഴക്കൻ മേഖലയിലുള്ള ഒരു സംസ്ഥാനമാണ്. തെക്ക് മെക്സിക്കൻ കടലിനോടു ചേർന്നാണ് ഈ സംസ്ഥാനത്തിന്റെ സ്ഥാനം. വടക്ക് ടെന്നിസി, തെക്ക് ഫ്ലോറിഡ, ഗൾഫ് ഓഫ് മെക്സിക്കോ എന്നിവ, കിഴക്ക് ജോർജിയ, പടിഞ്ഞാറ് മിസിസിപ്പി എന്നിവയാണ് അലബാമയുടെ അതിരുകളും അയൽ സംസ്ഥാനങ്ങളും. 1819-ൽ ഇരുപത്തിരണ്ടാമതു സംസ്ഥാനമായാണ് അമേരിക്കൻ ഐക്യനാടുകളിൽ അംഗമായത്. മോണ്ട്ഗോമറി തലസ്ഥാനമായ ഈ സംസ്ഥാനത്തിലെ ജനസംഖ്യയനുസരിച്ചുള്ള ഏറ്റവും വലിയ നഗരം ബ്രിമിങ്ഹാം ആണ്. കാലങ്ങളായി ഇതൊരു വ്യാവസായിക നഗരമാണ്. ഭൂവിസ്തൃതിയനുസരിച്ച് ഹണ്ട്സ്വില്ലെ ആണ് ഏറ്റവും വലിയ നഗരം. ഫ്രഞ്ച് ലൂയിസിയാനയുടെ തലസ്ഥാനമായി 1702 ൽ ഫ്രാൻസിലെ കോളനിസ്റ്റുകൾ സ്ഥാപിച്ച മോബീൽ ആണ് ഈ സംസ്ഥാനത്തിലെ ഏറ്റവും ആദ്യം സ്ഥാപിക്കപ്പെട്ട നഗരം.[8]
സ്റ്റേറ്റ് ഓഫ് അലബാമ | |||||
| |||||
വിളിപ്പേരുകൾ: The Yellowhammer State, The Heart of Dixie, and The Cotton State | |||||
ആപ്തവാക്യം: ലത്തീൻ: Audemus iura nostra defendere We dare to defend our rights | |||||
ഔദ്യോഗികഭാഷകൾ | English | ||||
സംസാരഭാഷകൾ | As of 2010[1] *English 95.1% *Spanish 3.1% | ||||
നാട്ടുകാരുടെ വിളിപ്പേര് | Alabamian[2] | ||||
തലസ്ഥാനം | Montgomery | ||||
ഏറ്റവും വലിയ നഗരം | Birmingham | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | Birmingham metropolitan area | ||||
വിസ്തീർണ്ണം | യു.എസിൽ 30th സ്ഥാനം | ||||
- മൊത്തം | 52,419 ച. മൈൽ (135,765 ച.കി.മീ.) | ||||
- വീതി | 190 മൈൽ (305 കി.മീ.) | ||||
- നീളം | 330 മൈൽ (531 കി.മീ.) | ||||
- % വെള്ളം | 3.20 | ||||
- അക്ഷാംശം | 30° 11′ N to 35° N | ||||
- രേഖാംശം | 84° 53′ W to 88° 28′ W | ||||
ജനസംഖ്യ | യു.എസിൽ 24th സ്ഥാനം | ||||
- മൊത്തം | 4,863,300 (2016 est.)[3] | ||||
- സാന്ദ്രത | 94.7 (2011 est.)/ച. മൈൽ (36.5 (2011 est.)/ച.കി.മീ.) യു.എസിൽ 27th സ്ഥാനം | ||||
- ശരാശരി കുടുംബവരുമാനം | $44,509[4] (47th) | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Mount Cheaha[5][6][7] 2,413 അടി (735.5 മീ.) | ||||
- ശരാശരി | 500 അടി (150 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Gulf of Mexico[6] സമുദ്രനിരപ്പ് | ||||
രൂപീകരണം | December 14, 1819 (22nd) | ||||
ഗവർണ്ണർ | Kay Ivey (R) | ||||
ലെഫ്റ്റനന്റ് ഗവർണർ | Vacant | ||||
നിയമനിർമ്മാണസഭ | Alabama Legislature | ||||
- ഉപരിസഭ | Senate R-25, D-8 | ||||
- അധോസഭ | House of Representatives R-72, D-33 | ||||
യു.എസ്. സെനറ്റർമാർ | Richard Shelby (R) Luther Strange (R) | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | 6 Republicans, 1 Democrat (പട്ടിക) | ||||
സമയമേഖലകൾ | |||||
- most of state | Central: UTC −6/−5 | ||||
- Phenix City, Alabama area | Eastern: UTC −5/−4 | ||||
ചുരുക്കെഴുത്തുകൾ | AL Ala. US-AL | ||||
വെബ്സൈറ്റ് | alabama | ||||
മസ്കോഗിയൻ ഭാഷ സംസാരിച്ചിരുന്ന ഇവിടത്തെ നിവാസികളായിരുന്ന അലബാമ വംശജരിൽനിന്നുമാണ് ഈ സംസ്ഥാനത്തിന്റെ പേർ വന്നത്.[9]
ഭൂവിസ്തൃതിയനുസരിച്ച് അലബാമ അമേരിക്കൻ ഐക്യനാടുകളിലെ 30 ആമത്തെ വലിയ സംസ്ഥാനവും ജനസംഖ്യയനുസരിച്ച് 24 ആം സ്ഥാനവുമാണ്. ഏരിയയിൽ 30 ാം സ്ഥാനത്തും യുഎസ് സ്റ്റേറ്റുകളിൽ 24 ആം സ്ഥാനത്തുമാണ്. ഏകദേശം 1,500 മൈൽ (2,400 കി.മീ) ഉൾനാടൻ ജലഗതാഗത മാർഗ്ഗങ്ങളുള്ള ഈ സംസ്ഥാനം ഐക്യനാടുകളിൽ ഇത്തരത്തിൽ ഏറ്റവും വലുതാണ്.[10] അലബാമ സംസ്ഥാന പക്ഷിയുടെ പേരിനോടനുബന്ധിച്ച് യെല്ലോഹാമ്മർ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. അലബാമ "ഹാർട്ട് ഓഫ് ഡിക്സീ" എന്നും കോട്ടൺ സ്റ്റേറ്റ് എന്നും അറിയപ്പെടുന്നു. സംസ്ഥാന വൃക്ഷം ലോങ് ലീഫ് പൈനും സംസ്ഥാന പുഷ്പം കാമെല്ലിയയുമാണ്.
കാർഷിക മേഖലയെ തുടർച്ചയായി ആശ്രയിച്ചിരുന്നതു കാരണം അമേരിക്കൻ ആഭ്യന്തര യുദ്ധം മുതൽ രണ്ടാം ലോകമഹായുദ്ധം വരെയുള്ള കാലത്ത് അലബാമയ്ക്ക് മറ്റ് പല തെക്കൻ യു.എസ് സംസ്ഥാനങ്ങളേയും പോലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. മറ്റ് തെക്കൻ സംസ്ഥാനങ്ങളെ പോലെ, അലബാമയിലെ നിയമനിർമാതാക്കൾ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആഫ്രിക്കൻ അമേരിക്കക്കാരുടെയും ദരിദ്രരായ നിരവധി വെളുത്ത വർഗങ്ങളെയും പൌരാവകാശങ്ങൾ ഇല്ലാതാക്കിയിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.