അയ്യത്താൻ ഗോപാലൻ
ഡോക്ടർ, എഴുത്തുകാരൻ, സാമൂഹ്യ പരിഷ്കർത്താവ്, മനുഷ്യസ്നേഹി, കേരളത്തിലെ നവോത്ഥാന നായകൻ / From Wikipedia, the free encyclopedia
കേരളത്തിലെ സാമൂഹ്യനവോത്ഥാന നായകരിലൊരാളായിരുന്നു റാവുസാഹിബ് ഡോ. അയ്യത്താൻ ഗോപാലൻ[1][2] (Rao Sahib Dr.Ayyathan Gopalan) (3 മാർച്ച് 1861 - 2 മേയ് 1948). "ദർസർജി" എന്നും "ദർസർസാഹിബ്" എന്നും അറിയപ്പെടുന്ന നവോത്ഥാനനായകൻ. ഇന്ത്യൻ ഡോക്ടർ, സർജൻ, മെഡിക്കൽ സ്കൂൾ പ്രൊഫസർ, എഴുത്തുകാരൻ, മനുഷ്യസ്നേഹി, സാമൂഹ്യപരിഷ്കർത്താവ്, നവോത്ഥാന നായകൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു അദ്ദേഹം. അനാചരങ്ങളോടുള്ള പ്രതിഷേധം സ്വന്തം കുടുമ മുറിച്ചു കൊണ്ട് നടത്തിയ നവോത്ഥാന നായകൻ ആയിരുന്നു ഡോക്ടർ. അയ്യത്താൻ ഗോപാലൻ. രാജാറാം മോഹൻറോയ്[3] [4][5][6] സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ[7][8] (1893) കേരളത്തിലെ നേതാവും, പ്രചാരകനുമായിരുന്നു. കേരളത്തിലെ സുഗുണവർധിനിപ്രസ്ഥാനത്തിന്റെ (1900) സ്ഥാപകൻ, ഡിപ്രസ്ഡ് ക്ലാസ്സെസ് മിഷൻ (1909) (Depressed classes mission) പ്രസ്ഥാനങ്ങളുടെ സ്ഥാപകൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെടുന്നു.[9] കേരളത്തിൽ, വിഗ്രഹാരാധനയെ അപലപിച്ച അദ്ദേഹം സാമൂഹികമായി കൊടികുത്തി വാണിരുന്ന അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും അനീതിയും സമൂഹത്തിൽ നിന്നും തുടച്ചു നീക്കുവാൻ പോരാടി. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനുയായികളായിരുന്നു ബ്രഹ്മാനന്ദ ശിവയോഗി[10][11][12], വാഗ്ഭടാനന്ദൻ[13][14][15][16], ബ്രഹ്മവാദി പി.കുഞ്ഞിരാമൻ [17]എന്നിവർ. ഡോ.ഗോപാലന്റെ ആവശ്യപ്രകാരം ബ്രഹ്മസങ്കീർത്തനം എന്ന കവിത രചിക്കുകയും ബ്രഹ്മസമാജത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്തതിനാൽ കാരാട്ട് ഗോവിന്ദ മേനോന് ആദരസൂചകമായി ഡോക്ടർ നൽകിയ പേരാണ് "ബ്രഹ്മാനന്ദ സ്വാമി" എന്നുള്ളത്. പി. കുഞ്ഞിരാമന് ബ്രഹ്മവാദി എന്ന നാമകരണം നൽകിയതും അയ്യത്താൻ ഗോപാലനാണ്. സാമൂഹ്യവും മാനുഷികവുമായ സേവനങ്ങളെ മുൻനിർത്തി 1917 ജൂൺ 4 ന് ഡോ.ഗോപാലനെ ബ്രിട്ടീഷ് സർക്കാർ പരമോന്നത സിവിലിയൻ പദവിയായ റാവു സാഹിബ് പട്ടം നൽകി ആദരിച്ചു. കേരള നവോത്ഥാനത്തിൽ നിർണായക പങ്ക് വഹിച്ച സുഗുണവർധിനിപ്രസ്ഥാനത്തിനും (1900) അദ്ദേഹം തുടക്കം കുറിച്ചു.
റാവുസാഹിബ് ഡോ. അയ്യത്താൻ ഗോപാലൻ | |
---|---|
ജനനം | തലശ്ശേരി, അഞ്ചരക്കണ്ടി |
മരണം | കോഴിക്കോട്, ശാന്തി ആശ്രമം |
അന്ത്യ വിശ്രമം | ശാന്തി ഗാർഡൻസ്, (അയ്യത്താൻ കുടംബശ്മശാനം),കോഴിക്കോട് |
കലാലയം | മദിരാശി മെഡിക്കൽ കോളേജ് |
തൊഴിൽ | ഡോക്ടർ, സർജ്ജൻ, മെഡിക്കൽ സ്കൂൾ പ്രൊഫസർ |
അറിയപ്പെടുന്നത് | നവോത്ഥാന നായകൻ, സാമൂഹികപരിഷ്കർത്താവ് |
അറിയപ്പെടുന്ന കൃതി | ദേവേന്ദ്രനാഥ ടാഗോറിന്റെ 'ബ്രഹ്മധർമ്മ' എന്ന കൃതിയുടെ മലയാളപരിഭാഷ നിർവ്വഹിച്ചു. സാരഞ്ജിനീപരിണയം, സുശീലാ ദുഃഖം (സംഗീതനാടകങ്ങൾ) |
പ്രസ്ഥാനം | സുഗുണവർധിനിപ്രസ്ഥാനം(1900), ഡിപ്രസ്ഡ് ക്ലാസ്സെസ് മിഷൻ(1909) |
ജീവിതപങ്കാളി(കൾ) | കല്ലാട്ട് കൗസല്യഅമ്മാൾ |
കുട്ടികൾ | 5 |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ | ഡോ. അയ്യത്താൻ ജാനകി അമ്മാൾ(കേരളത്തിലെയും, മലബാറിലെയും അദ്യ വനിതാ ഡോക്ടർ) |
കുടുംബം | അയ്യത്താൻ കുടുംബം |
Honours | റാവുസാഹിബ് |