From Wikipedia, the free encyclopedia
മുഹമ്മദുനബിയുടെ പിതൃവ്യനായിരുന്നു അബൂ താലിബ് (549 – 619). ശരിയായ പേര് അബ്ദു മനാഫ് ഇബ്നു അബ്ദുൽമുത്തലിബ് (അറബിൿ: أبو طالب بن عبد المطلب) എന്നാണ്. നബിയുടെ ജാമാതാവായിരുന്ന അലി ബിൻ അബീത്വാലിബ്, ഇദ്ദേഹത്തിന്റെ പുത്രനാണ്. പിതാമഹനായ അബ്ദുൽ മുത്തലിബ് നിര്യാതനായപ്പോൾ 10 വയസ്സു മാത്രമുള്ള നബിയുടെ രക്ഷാകർത്തൃത്വം ഏറ്റെടുത്തത് അബൂ താലിബ് ആയിരുന്നു. സഹോദര പുത്രനോട് നിസ്സീമമായ വാത്സല്യമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഇദ്ദേഹത്തോടൊപ്പം നബി വ്യാപാരാർഥം സിറിയയിൽ സഞ്ചരിച്ചിട്ടുണ്ട്. മുഹമ്മദ് തന്റെ പ്രവാചകത്വം പ്രഖ്യാപിക്കുകയും അറബികളുടെ വിഗ്രഹാരാധനയെയും പ്രാകൃതസമ്പ്രദായങ്ങളെയും എതിർക്കുകയും ചെയ്തപ്പോൾ മക്കാ നിവാസികളായ ഖുറൈഷികൾ കുപിതരായി അദ്ദേഹത്തെയും അനുയായികളെയും പല പ്രകാരത്തിൽ ദ്രോഹിച്ചു. ഈ സമയത്ത് അബൂ താലിബ് നബിക്കു നല്കിയ സഹായവും സംരക്ഷണവും ഖുറൈഷികൾക്ക് ഇഷ്ടപ്പെട്ടില്ല. തന്റെ വംശജരായ ഖുറൈഷികൾ അബൂ താലിബിനെ ഇതിൽനിന്നും പിന്തിരിപ്പിക്കുവാൻ പ്രയോഗിച്ച ഉപായങ്ങളെല്ലാം നിഷ്ഫലമാകുകയാണുണ്ടായത്. ഖുറൈഷികൾ കോപാന്ധരായി. അവർ ഇദ്ദേഹത്തിനും കുടുംബമായ നൂഹാഷിമിനും എതിരെ സാമൂഹികബഹിഷ്കരണം പ്രഖ്യാപിച്ചു. മക്കയിലെ ഒരു താഴ്വരയിൽ രണ്ടര വർഷം ബഹിഷ്കൃതനായി ജീവിക്കേണ്ടി വന്നുവെങ്കിലും അബൂ താലിബിന്റെ നിശ്ചയദാർഢ്യം ഇളക്കമറ്റതായിരുന്നു. മുഹമ്മദിന്റെ മതത്തോടുള്ള കൂറുകൊണ്ടല്ല മുഹമ്മദിനോടുള്ള വാത്സല്യംകൊണ്ടാണ് ഈ ത്യാഗമെല്ലാം ഇദ്ദേഹം ചെയ്തത്. അബൂ താലിബിന്റെ നിര്യാണം പ്രവാചകന് നികത്താനാവാത്ത ഒരു നഷ്ടമായിരുന്നുവെങ്കിൽ ഖുറൈഷികൾക്ക് അതൊരു ആശ്വാസമായിരുന്നഅബൂതാലിബ് മുസ്ലിം ആയിരുന്നോ എന്ന കാര്യത്തിൽ മുസ്ലിം പണ്ഡിതന്മാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
ഒരിക്കൽ കച്ചവടവാശ്യാർഥം അബൂതാലിബ് യാത്രപോയപ്പോൾ അദ്ദേഹത്തെ വേർപിരിയുന്ന അവസ്ഥ സഹിക്കാനാവാതെ കുട്ടിയായിരുന്ന മുഹമ്മദ് വാവിട്ട് കരഞ്ഞിരുന്നു.ഈ സമയം അദ്ദേഹം പറഞ്ഞു."ഓ ദൈവമേ.. ഞാനവിനെയും കൊണ്ടുപോകുകയാണ്.ഞങ്ങൾ വേർപിരിഞ്ഞുനിൽക്കാനാവില്ല"[1]
സാമ്പത്തികമായി അബൂതാലിബ് വളരെ പ്രയാസം നേരിട്ട കാലത്ത് മുഹമ്മദ് നബി അദ്ദേഹത്തിൻറെ ഒരു മകനെ സംരക്ഷിച്ചിരന്നു.അലിയായിരുന്നു ആ മകൻ.[2][3][4][5][6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.