അനിൽ പനച്ചൂരാൻ
മലയാള കവിയും മലയാളചലച്ചിത്ര ഗാനരചയിതാവും / From Wikipedia, the free encyclopedia
ഒരു മലയാള കവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമായിരുന്നു അനിൽ പനച്ചൂരാൻ. ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.[1] അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. കോവിഡ് ചികിത്സയിൽ ആയിരിക്കുമ്പോൾ, 2021 ജനുവരി 3 ന് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു . [2]
വസ്തുതകൾ അനിൽ പനച്ചൂരാൻ, ജനനം ...
അനിൽ പനച്ചൂരാൻ | |
---|---|
ജനനം | പി.യു. അനിൽകുമാർ (1969-11-20)20 നവംബർ 1969 |
മരണം | 3 ജനുവരി 2021(2021-01-03) (പ്രായം 51) തിരുവനന്തപുരം, കേരളം, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
വിദ്യാഭ്യാസം |
|
കലാലയം | The Kerala Law Academy Law College, Thiruvananthapuram |
തൊഴിൽ |
|
സജീവ കാലം | 2005 – 2021 |
ജീവിതപങ്കാളി(കൾ) | മായ |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) |
|
അടയ്ക്കുക