![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/26/Ikone_Athanasius_von_Alexandria.jpg/640px-Ikone_Athanasius_von_Alexandria.jpg&w=640&q=50)
അത്തനാസിയൂസ്
From Wikipedia, the free encyclopedia
ക്രി.വ. നാലാം നൂറ്റാണ്ടിൽ (ജീവിച്ചിരുന്ന ക്രൈസ്തവ സഭാ പിതാവായിരുന്നു അത്തനേഷ്യസ് അഥവാ അത്തനാസിയൂസ് 396-373). ഇംഗ്ലീഷ്:Athanasius. ഈജിപ്തിൽ അലക്സാണ്ഡ്രിയയിലെ മെത്രാനായിരുന്നു അദ്ദേഹം. ദൈവശാസ്ത്രകാരൻ, നാലാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന ഈജിപ്ഷ്യൻ നേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. യേശു ദൈവപുത്രന്റെ മനുഷ്യാവതാരമായിരുന്നു എന്ന വിശ്വാസത്തെ കേന്ദ്രീകരിച്ച്, യേശുവും പിതാവായ ദൈവവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നടന്ന നീണ്ട തർക്കങ്ങളിലെ കേന്ദ്രനായകനായിരുന്നു അദ്ദേഹം. വിവാദനായകനും സ്വന്തം ജീവിതകാലത്തു ഒട്ടേറെ വിമർശനങ്ങൾക്കു പാത്രവുമായിരുന്നുവെങ്കിലും, പിൽക്കാലങ്ങളിൽ ക്രിസ്ത്വവതാരത്തെക്കുറിച്ചുള്ള അത്തനാസിയൂസിന്റെ നിലപാടുകൾക്ക് സഭയിൽ പൂർണ സ്വീകാര്യത കിട്ടിയതു മൂലം ഇന്ന് അദ്ദേഹത്തെ വിശ്വാസത്തിന്റെ വലിയ രക്ഷകനെന്ന് മുഖ്യധാരാ ക്രൈസ്തവ സഭകളെല്ലാം ഘോഷിക്കുന്നു. [അവലംബം ആവശ്യമാണ്]
അൽക്സാണ്ഡ്രിയയിലെ വിശുദ്ധ അത്തനേഷ്യസ് (അത്തനാസിയൂസ്) പാപ്പാ | |
---|---|
![]() വിശുദ്ധ അത്തനേഷ്യസിന്റെ ഐക്കൺ | |
അലക്സാണ്ഡ്രിയയിലെ പാപ്പ, സഭാപണ്ഡിതൻ | |
ജനനം | 293-ന് അടുത്ത് അലക്സാണ്ഡ്രിയ, ഈജിപ്റ്റ് |
മരണം | 373 മേയ് 2 അലക്സാണ്ഡ്രിയ, ഈജിപ്റ്റ് |
വണങ്ങുന്നത് | ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, പൗരസ്ത്യ ഓർത്തഡോക്സ് സഭ റോമൻ കത്തോലിക്കാ സഭ, ലൂഥറൻ സഭ, ആംഗ്ലിക്കൻ സഭകൾ |
പ്രധാന തീർത്ഥാടനകേന്ദ്രം | ഈജിപ്തിലെ കെയ്റോയിലുള്ള സെന്റ് മാർക്ക് കോപ്റ്റിക്ക് ഓർത്തഡോക്സ് കത്തീഡ്രൽ ഇറ്റലിയിലെ വെനീസിലുള്ള San Zaccaria |
ഓർമ്മത്തിരുന്നാൾ | മെയ് 15 = 7 Pashons, 89 A.M. (Coptic) മെയ് 2 (പാശ്ചാത്യം) ജനുവരി 18 (ബൈസന്റ്റൈൻ) |
പ്രതീകം/ചിഹ്നം | bishop arguing with a pagan; bishop holding an open book; bishop standing over a defeated heretic |