അഡോബി ഡ്രീംവീവർ
വെബ് പേജുകൾ രൂപകൽപന ചെയ്യാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്വെയർ / From Wikipedia, the free encyclopedia
വെബ് പേജുകൾ രൂപകൽപന ചെയ്യാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്വെയർ ആണ് അഡോബി ഡ്രീംവീവെർ. ഈ വിഭാഗത്തിൽ ഇപ്പോൾ നിരവധി സോഫ്റ്റ്വെയറുകൾ ലഭ്യമാണെങ്കിലും ഡ്രീംവീവെർ ആണ് വിപണിയിൽ മുന്നിട്ടു നിൽക്കുന്നത്. ഡ്രീംവീവേർ വികസിപ്പിച്ചെടുത്തത് മാക്രോമീഡിയ എന്നാ കമ്പനി ആണ്. പിന്നീട് അഡോബി ഡ്രീംവീവേർ ഏറ്റെടുത്തു. ഇപ്പോൾ ഈ സോഫ്റ്റ്വെയർ അഡോബിയുടെ ക്രിയേറ്റീവ് സ്യൂട്ട് എന്നാ സോഫ്റ്റ്വെയർ കൂട്ടത്തോടൊപ്പം വിതരണം ചെയ്യപ്പെടുന്നു. ഡ്രീംവീവെർ വിൻഡോസ്, മാക്കിന്റോഷ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ഉപയോഗിക്കാൻ പര്യാപ്തമാണ്.
വികസിപ്പിച്ചത് | Adobe Inc. (2005–present) Macromedia (before 2005) |
---|---|
ആദ്യപതിപ്പ് | ഡിസംബർ 1997; 26 years ago (1997-12)[1] |
Stable release | |
ഭാഷ | C++ |
ഓപ്പറേറ്റിങ് സിസ്റ്റം | Windows 10 version 1703 and above, macOS 10.12 Sierra and above |
തരം | HTML editor, programming tool, integrated development environment (IDE) |
അനുമതിപത്രം | Trialware software as a service |
വെബ്സൈറ്റ് | www |
മാക്രോമീഡിയ പ്രൊഡക്റ്റ് സ്യൂട്ട് അഡോബി ഏറ്റെടുത്തതിനെത്തുടർന്ന്, പതിപ്പ് 8.0-ന് ശേഷമുള്ള ഡ്രീംവീവറിന്റെ റിലീസുകൾ ഡബ്ല്യൂ3സി(W3C) മാനദണ്ഡങ്ങൾക്ക് അനുസൃതമായി. സിഎസ്എസ്, ജാവാസ്ക്രിപ്റ്റ് പോലുള്ള വെബ് സാങ്കേതികവിദ്യകൾക്കും എഎസ്പി(ASP JavaScript, ASP VBScript, ASP.NET C#, ASP.NET VB), കോൾഡ്ഫ്യൂഷൻ(ColdFusion), സ്ക്രിപ്റ്റ് ലെറ്റ്(Scriptlet), പിഎച്ച്പി എന്നിവയുൾപ്പെടെയുള്ള വിവിധ സെർവർ-സൈഡ് സ്ക്രിപ്റ്റിംഗ് ഭാഷകൾക്കും ചട്ടക്കൂടുകൾക്കുമുള്ള മെച്ചപ്പെട്ട പിന്തുണ സമീപകാല പതിപ്പുകൾക്കുണ്ട്.[3]