From Wikipedia, the free encyclopedia
പ്രാചീന അനറ്റോളിയയിലെ നിവാസികളായിരുന്നു ഹിത്യർ (ഇംഗ്ലീഷ്: Hittites). ബി.സി. 18-ആം നൂറ്റാണ്ടിനോടടുത്ത് ഉത്തര-മധ്യ അനറ്റോളിയയിലെ ഹത്തുസയിൽ ഇവർ സാമ്രാജ്യം സ്ഥാപിച്ചു. ഇവരുടെ സാമ്രാജ്യം അതിന്റെ ബി.സി. 14-ആം നൂറ്റാണ്ടോടെ സുപ്പിലുലിയുമ ഒന്നാമൻ രാജാവിന്റെ കീഴിൽ അതിന്റെ അത്യുന്നതിയിലെത്തി. ഏഷ്യാ മൈനറിന്റെ മിക്കഭാഗങ്ങളും അപ്പർ മെസപ്പൊട്ടേമിയയുടെയും വടക്കൻ ലെവന്റിന്റെയും ഭാഗങ്ങളും ഉൾപ്പെടുന്നതായിരുന്നു അക്കാലത്തെ ഹിത്യ സാമ്രാജ്യം.[1] ബി.സി. 1180-ന് ശേഷം സാമ്രാജ്യം പല സ്വതന്ത്ര നാട്ടുരാജ്യങ്ങളായി ഛിന്നഭിന്നമാകുകയാണുണ്ടായത്. അവയിൽ ചില നാട്ടുരാജ്യങ്ങൾ ബി.സി. എട്ടാം നൂറ്റാണ്ടുവരെ നിലനിന്നു.
ഹിത്യ സാമ്രാജ്യം | |
---|---|
ബി.സി. 18-ാം നൂറ്റാണ്ട്–ബി.സി. 1178 | |
ഹിത്യസാമ്രാജ്യം നീലനിറത്തിൽ കാണിച്ചിരിക്കുന്നു. | |
തലസ്ഥാനം | ഹത്തുസ |
പൊതുവായ ഭാഷകൾ | നെസൈറ്റ് |
ഗവൺമെൻ്റ് | സമ്പൂർണ്ണ രാജവാഴ്ച്ച |
ചരിത്ര യുഗം | വെങ്കലയുഗം |
• സ്ഥാപിതം | ബി.സി. 18-ാം നൂറ്റാണ്ട് |
• ഇല്ലാതായത് | ബി.സി. 1178 |
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | തുർക്കി സിറിയ ലെബനാൻ |
ഇൻഡോ-യൂറോപ്യൻ ഭാഷാകുടുംബത്തിന്റെ അനറ്റോളിയൻ ശാഖയുടെ അംഗമായിരുന്നു ഹിത്യഭാഷ. അവർ തങ്ങളുടെ നാടിനെ ഹത്തി എന്നും തങ്ങളുടെ ഭാഷയെ നെസിലി എന്നുമാണ് വിളിച്ചിരുന്നത്. മെസപ്പൊട്ടേമിയൻ ക്യൂണിഫോം ലിപിയായിരുന്നു അവർ എഴുതാൻ ഉപയോഗിച്ചിരുന്നത്.
നെസിയൻ ഭാഷയിൽ എഴുതപ്പെട്ടു അന്ന് അനുമാനിക്കപ്പെടുന്ന ശാസനപ്പലകകളിൽ നിന്നാണ് ഹിത്യ സാമ്രാജ്യത്തിന്റെ ആദ്യകാല ചരിത്രം ലഭ്യമാകുന്നത്. ഇവയുടെ പഴക്കം ബി.സി. 17-ാം നൂറ്റാണ്ട് ആണെന്നാണ് കണക്കാക്കപ്പെടുന്നത്.[2] എന്നാൽ ഇവയുടെ അക്കാദിയൻ ഭാഷയിലുള്ള, 14-ഉം 13-ഉം നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ട പതിപ്പുകൾ മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ. ഇവയിൽ നിന്ന് ലഭ്യമാകുന്ന വിവരമനുസരിച്ച് രാജവംശത്തിന്റെ രണ്ടുശാഖകൾ തമ്മിൽ പരസ്പര വൈരം നിലനിന്നിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഇവയിൽ വടക്കൻ ശാഖയുടെ ആസ്ഥാനം ആദ്യം സൽപ്പയും പിന്നീട് പിന്നീട് ഹത്തുസയും ആയിരുന്നു. തെക്കൻ ശാഖയുടെ ആസ്ഥാനം കുസ്സാറയും കാനേഷും ആയിരുന്നു. വടക്കൻ ശാഖക്കാർ ഹത്തിയൻ പേരുകൾ നിലനിർത്തിയപ്പോൾ തെക്കൻ ശാഖയിലുള്ളവർ നെസിയൻ, ലുവിയൻ പേരുകൾ സ്വീകരിക്കുകയാണ് ചെയ്തത്. അതുകൊണ്ട് ഈ ശാഖകളെ പേരുകളിൽ നിന്ന് തിരിച്ചറിയാൻ കഴിയും.[3]
സൽപ്പ കാനേഷിനെ ആദ്യം ആക്രമിച്ചത് ഉഹ്നയുടെ നേതൃത്വത്തിൽ ബി.സി. 1833-ൽ ആയിരുന്നു.[4] അനിത്ത എന്നുവിളിക്കപ്പെടുന്ന ഒരു കൂട്ടം ഫലകങ്ങളിലെ ലിഖിതം ആരംഭിക്കുന്നത് കുസ്സാറയിലെ രാജാവായിരുന്ന പിത്താന അയൽരാജ്യമായ നേശ അഥവാ കാനേഷ് ആക്രമിച്ചു കീഴടക്കിയതിന്റെ വിവരണത്തോടെയാണ്. എന്നാൽ പിത്താനയുടെ പുത്രനായിരുന്ന അനിത്തയാണ് ഈ ഫലകങ്ങളുടെ യഥാർത്ഥ പ്രതിപാദനവിഷയം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.